- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
അബുദാബിയിൽ രജിസ്റ്റർ ചെയ്ത് സ്ഥാപനം ആരുടേത്?
കൊച്ചി: കരിമണൽ കമ്പനിയായ സിഎംആർഎൽ-എക്‌സാലോജിക് ദുരൂഹ ഇടപാടിൽ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. സിഎംആർഎൽ എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണു സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിന് (എസ്എഫ്‌ഐഒ) അബുദാബിയിലെ ബാങ്ക് അക്കൗണ്ടിനെ കുറിച്ചു വിവരം ലഭിക്കുന്നത്. ഇതോടെയാണ് നിർണ്ണായക വിവരങ്ങൾ കിട്ടിയത്. വിശദമായ അന്വേഷണം ഈ വിഷയത്തിൽ തുടരുകയാണ്.
രണ്ട് വിദേശ കമ്പനികളിൽനിന്ന് അബുദാബിയിലെ അക്കൗണ്ടുകളിലേക്ക് എത്തിയത് 3 കോടി രൂപ വീതമെന്നാണ് റിപ്പോർട്ട്. ഒട്ടേറെ കമ്പനികളിൽ നിന്നും ഈ അക്കൗണ്ടിലേക്കു പണമെത്തിയെന്നാണ് സൂചന. ഇതെല്ലാം അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ വിവിധ അക്കൗണ്ടുകളിലേക്കു മാറ്റിയെന്നും അന്വേഷണ ഏജൻസികൾ കണ്ടെത്തി. ബാങ്ക് ഇടപാടുകൾ സംബന്ധിച്ചു കൂടുതൽ രേഖകൾ കേസിലെ പരാതിക്കാരിലൊരാളായ ഷോൺ ജോർജ് ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
രാജ്യാന്തര കൺസൾട്ടൻസി സ്ഥാപനമായ പ്രൈസ് വാട്ടർഹൗസ് കൂപ്പർ, എസ്എൻസി ലാവ്‌ലിൻ കമ്പനികളിൽനിന്ന് അബുദാബിയിലെ ബാങ്ക് അക്കൗണ്ടിലേക്ക് 3 കോടിയിലേറെ രൂപ വീതം വന്നു എന്നാണ് സൂചന. ദുബായിൽ രജിസ്റ്റർ ചെയ്ത സ്വകാര്യ സ്ഥാപനത്തിന്റെ സംയുക്ത അക്കൗണ്ടിന്റെ ഉടമകൾ മലയാളികളും അടുത്ത രാഷ്ട്രീയ ബന്ധമുള്ളവരുമാണ് എന്നാണു സൂചനകൾ. ഈ വിവരങ്ങൾ പുറത്തുവരുന്നതോടെ അന്വേഷണത്തിന്റെ ഗതി തന്നെ മാറി മറിയും.
കിഫ്ബി മസാല ബോണ്ടുമായി ബന്ധപ്പെട്ടു നിലവിൽ ഹൈക്കോടതിയിലുള്ള കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നിലപാട് കർക്കശമാക്കുന്നതിനു പിന്നിലും ഈ ബാങ്ക് അക്കൗണ്ടിനു പങ്കുണ്ടെന്നും സൂചനകളുണ്ട്. ഈ അക്കൗണ്ടിലേക്കു പണമയച്ച ചില കമ്പനികൾ മസാല ബോണ്ടിലും നിക്ഷേപിച്ചിട്ടുണ്ടോ എന്ന നിലയിലായിരുന്നു ഇ.ഡി അന്വേഷണം. ഈ കേസിൽ ഹൈക്കോടതി നിലപാട് നിർണ്ണായകമാകും.
വിദേശത്തെ അക്കൗണ്ടിലേക്ക് കോടികൾ എത്തിയെന്നും ഇതിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഷോൺ ഹൈക്കോടതിയിൽ ഉപഹർജി നൽകിയിട്ടുണ്ട്. എസ്എൻസി ലാവ്ലിൻ, പിഡബ്ലിയുസി അടക്കമുള്ള കമ്പനികൾ പണം നൽകിയെന്നും ഷോൺ ആരോപിക്കുന്നു. സിഎംആർഎൽ എക്‌സാലോജിക് ഇടപാട് അന്വേഷിക്കണം എന്ന ഷോണിന്റെ ഹർജി ഹൈക്കോടതിയുടെ പരിഗണനയിൽ ആണ്. വിദേശ അക്കൗണ്ട് കൂടി അന്വേഷിക്കണം എന്നാണ് ഷോൺ ഹൈക്കോടതിയിൽ നൽകിയിരിക്കുന്ന ഉപഹർജിയിലെ ആവശ്യം.
മുഖ്യമന്ത്രിയുമായും ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ടിരിക്കുന്ന രണ്ടു കമ്പനികളുടെ പേരാണ് ഇപ്പോൾ ഉയർന്നു വന്നിരിക്കുന്നതെന്നാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. മുഖ്യമന്ത്രി ഉൾപ്പെട്ട ലാവലിൻ കേസിലെ എസ്എൻസി ലാവലിൻ ആണ് അബുദാബി ബാങ്ക് അക്കൗണ്ടിൽ പണം നിക്ഷേപിച്ച ഒരു കമ്പനി. മറ്റൊന്ന് ഒന്നാം പിണറായി സർക്കാരിനെ പിടിച്ചുകുലുക്കിയ സ്വപ്നാ സുരേഷിന്റെ നിയമനവുമായി ബന്ധപ്പെട്ട് വിവാദത്തിലായ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സും എന്നതാണ് ശ്രദ്ധേയം.