- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് കാലത്ത് മദ്യക്ഷാമം തുടങ്ങിയപ്പോൾ ചാരായം വാറ്റിത്തുടങ്ങി; ഫോണിൽ വിളിച്ചു ഓർഡർ ചെയ്താൽ നാടൻ ചാരായം വീട്ടിലെത്തിക്കുന്ന ബിസിനസ് മാൻ! കസറ്റമേഴ്സായി ഉണ്ടായിരുന്നത് നിരവധി പേർ; മാടായിപ്പാറയിലെ ചാരായം വാറ്റുകാരൻ വിനോദ് എക്‌സൈസ് വലയിൽ
കണ്ണൂർ: കണ്ണൂർ മാടായിപ്പാറയിൽ നാടൻ ചാരായം വാറ്റിയ കേസിൽ യുവാവ് അറസ്റ്റിൽ. മാടായി കിയചാലിലെ പടിഞ്ഞാറെ വീട്ടിൽ പി വി വിനോദ് (44) ആണ് പാപ്പിനിശ്ശേരി റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ എം ഹേമന്ത് കുമാറും സംഘവും ചേർന്ന് പിടികൂടിയത്. ഉത്തരമേഖല കമ്മീഷണർ സ്‌ക്വാഡിലെ ചാരായ വാറ്റിനെപ്പറ്റി രഹസ്യവിവരം ലഭിച്ചിരുന്നു. രഹസ്യത്തിന്റെ അടിസ്ഥാനത്തിൽ മാടായിപ്പാറയിൽ തവരത്തടം ഹരിതസംഘം എന്ന സ്ഥാപനത്തിന് മുന്നിൽ വെച്ച് നാല് ലിറ്റർ ചാരായം സഹിതം ഇയാളെ അറസ്റ്റ് ചെയ്തു.
ഇയാൾ കോവിഡ് സമയം മുതലേ ചാരായം വാറ്റി ജീവിക്കുന്ന വ്യക്തിയാണ് എന്നാണ് എക്‌സൈസിന്റെ നിഗമനം. പയ്യന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന് മുൻപാകെ ഹാജരാക്കിയ ശേഷം ഇയാളെ കോടതി റിമാൻഡ് ചെയ്തു. എരിപുരം, വേങ്ങല, അടുത്തില, വയലപ്ര എന്നീ സ്ഥലങ്ങളും പരിസരപ്രദേശങ്ങളിലും വാറ്റുചാരായം ഫോൺ വിളിച്ചാൽ എത്തിച്ചു നൽകുന്നതാണ് ഇയാളുടെ രീതി എന്ന് എക്‌സൈസ് സംഘം പറഞ്ഞു.
ഇത്തരത്തിൽ വീടുകളിൽ ഇരുന്നുകൊണ്ടുതന്നെ വാറ്റുചാരായം ഓർഡർ ചെയ്യാം എന്നുള്ള രീതിയിലായിരുന്നു ഇയാളുടെ ബിസിനസ് എന്നതിനാൽ നിരവധി ആളുകൾ ഇയാളുടെ ഉപഭോക്താക്കളായിരുന്നു. ഇയാൾ നിരവധി പേർക്ക് ചാരായം എത്തിച്ചു നൽകിയതിനുള്ള വിവരവും എക്‌സൈസിന് ലഭിച്ചിട്ടുണ്ട്. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് പയ്യന്നൂർ പരിയാരം മേഖലയിൽ വാറ്റുചാരായം ഉണ്ടാക്കുന്നത് കോവിഡ് വന്നതു മുതൽ കൂടിയിട്ടുണ്ട് എന്നാണ് എക്‌സൈസിന്റെ കണ്ടെത്തൽ.
അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ടി സന്തോഷ്, പ്രൈവന്റീവ് ഓഫീസർ ആർ പി അബ്ദുൽ നാസർ, ഉത്തരമേഖല കമ്മീഷൻസ് വാർഡിന്റെ അംഗം ടി പി രജീരാക്, സിവിൽ എക്‌സൈസ് ഓഫീസർമാരായ എം എം ഷഫീഖ്, എം കലേഷ്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ടിവി ജൂണ എന്നിവരും ഇയാളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ