- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓട്ടോയിലെ പതിവ് സവാരി അടുപ്പത്തിൽ നിന്ന് ഇഷ്ടത്തിലേക്ക് മാറി; രണ്ട് മക്കളുള്ള പ്രവാസിയുടെ ഭാര്യ ഓട്ടോ ഡ്രൈവർക്കൊപ്പം ഒളിച്ചോടിയതായി പരാതി; താനയച്ചു കൊടുത്ത എട്ടുലക്ഷത്തോളം രൂപ ഭാര്യ ധൂർത്തടിച്ചെന്ന് ആരോപിച്ച് ഭർത്താവ്; വീടിന്റെ ലോൺ പോലും തിരിച്ചടച്ചിരുന്നില്ലെന്നും പരാതി
ചട്ടഞ്ചാൽ: രണ്ട് മക്കളുടെ മാതാവായ യുവതി പ്രദേശവാസിയായ ഓട്ടോറിക്ഷ ഡ്രൈവർക്കൊപ്പം ഒളിച്ചോടിയതായി പരാതി. ആറ് വയസുള്ള മകളെയും ഒപ്പം കൊണ്ടുപോയതായി പരാതിയിൽ പറയുന്നു. ഭർത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ മേൽപറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.
മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ പ്രവാസിയായ അബ്ദുന്നാസറിന്റെ ഭാര്യയും ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് കുഞ്ഞി എന്നയാളുടെ മകളുമായ മിസ്രിയയെയാണ് കാണാതായതായി പരാതിയുള്ളത്. നാസർ (43) എന്ന ഓട്ടോറിക്ഷ ഡ്രൈവർക്കൊപ്പം ഒളിച്ചോടിയതായാണ് ആരോപണം. ഇക്കഴിഞ്ഞ 13ന് രാത്രിയാണ് യുവതിയെയും മകളെയും കാണാതായത്. തുടർന്ന് ഭർത്താവ് പൊലീസിൽ പരാതി നൽകുകയായിരുന്നു.
പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മിസ്രിയ നാസറിനൊപ്പം പോയതായി കണ്ടെത്തിയത്. 12ഉം ആറും വയസുള്ള രണ്ട് മക്കളുടെ മാതാവാണ് മിസ്രിയ. ഓട്ടോറിക്ഷ ഡ്രൈവറായ നാസർ അവിവാഹിതനാണ്. ഓട്ടോറിക്ഷയിൽ നിത്യേന സഞ്ചരിക്കുമ്പോഴുള്ള ബന്ധം അടുപ്പമായി മാറുകയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.
കഴിഞ്ഞവർഷം തന്നെ യുവതിയും ഓട്ടോ ഡ്രൈവറുമായുള്ള ബന്ധം പ്രവാസിയായിരുന്ന അബ്ദുൾ നാസർ തിരിച്ചറിഞ്ഞിരുന്നു. ഇത് തുടരരുതെന്നും ഇവിടെവെച്ച് എല്ലാം അവസാനിപ്പിക്കണമെന്ന നാസറിന്റെ ശാസന ഇരു കൂട്ടരും അംഗീകരിച്ചതിനാൽ ഈ വിവരം നാസർ മറ്റാരും അറിയിച്ചിരുന്നില്ല. 2023 ജനുവരി മാസമാണ് നാസർ നാട്ടിലേക്ക് തിരിച്ചെത്തുന്നത് .
ഭാര്യയുടെ ഫോണിൽ ഓട്ടോഡ്രൈവറുടെ നമ്പർ ബ്ലോക്ക് ചെയ്തിരുന്നതും നസീറിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതിനിടയിൽ ഓട്ടോ ഡ്രൈവർ വീട്ടിലെത്തുകയും തന്നോട് യുവതി 5 ലക്ഷം രൂപ കടം വാങ്ങിച്ചിരുന്നതായും ഇത് തിരിച്ചു നൽകണമെന്നും ആവശ്യപ്പെട്ട് ബഹളം വച്ചിരുന്നു. എന്നാൽ താൻ 17 മാസം കൊണ്ട് 8 ലക്ഷത്തി എഴുപതിനായിരം രൂപ ബാങ്കിലൂടെ അയച്ചു നൽകിയിരുന്നതായും മറ്റൊരു പണത്തിന് ആവശ്യം വീട്ടിൽ ഉണ്ടായിട്ടില്ലെന്നും നാസർ ബന്ധുക്കളെയും നാട്ടുകാരെയും ബോധ്യപ്പെടുത്തി. സംഭവം വഷളായതോടുകൂടി യുവതിയെ സഹോദരൻ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും ചെയ്തു.
ആഡംബര ജീവിതവും മറ്റു സുഖസൗകര്യങ്ങളും ഇല്ലാതായാൽ തന്റെ ഭാര്യ എല്ലാം മനസ്സിലാക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന സമയത്താണ് യുവതി വിവാഹ മോചനം വേണമെന്നു ആവശ്യപെട്ട് രംഗത്തെത്തിയത്. തന്നെ ആവശ്യമില്ലാത്ത ഭാര്യ തനിക്ക് വിവാഹമോചനം അനുവദിക്കട്ടെ എന്ന നിലപാട് നാസർ സ്വീകരിച്ചതോടുകൂടി പള്ളിക്കര താഴെ മൗവലിൽ സഹോദരനോടൊപ്പം താമസിച്ചുവന്നിരുന്ന യുവതി ഓട്ടോഡ്രൈവറുമായി ഒളിച്ചോടുകയായിരുന്നു.
തന്റെ ആറുമാസമായ പെൺകുട്ടിയെ ഓട്ടോ ഡ്രൈവർ ഉപദ്രവിക്കുമോ എന്ന ഭയപ്പാടിലാണ് നിലവിൽ നാസർ. ഇത്തരം ഒരു ഭയപ്പാട് ഉണ്ടാവാൻ കാരണം ഓട്ടോ ഡ്രൈവർ തന്റെ മകനെയും ഉപദ്രവിച്ചിരുന്നതുകൊണ്ടാണെന്നാണ് നാസർ പറയുന്നത്.
6 വർഷം മുമ്പ് 2300 സ്‌ക്വയർ ഫീറ്റ് വിസ്തീർണ്ണം ഉള്ള വീട് നാസർ തന്റെ കുടുംബത്തിനായി നിർമ്മിച്ചിരുന്നു. ഇവിടെയാണ് നാസറിന്റെ ഭാര്യയും രണ്ടു മക്കളും താമസിച്ചു വന്നിരുന്നത്. വീടിനായി ബാങ്കിൽ നിന്നും എടുത്തിരുന്ന ലോൺ അടക്കാനായി നൽകിയ പണം പോലും തന്റെ ഭാര്യ ബാങ്കിൽ അടിച്ചിരുന്നില്ല എന്നാണ് നാസർ ആരോപിക്കുന്നത്. പരാതിയുടെ നിജസ്ഥിതി അറിയാൻ യുവതിയുമായി ബന്ധപ്പെടാൻ മറുനാടൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
മറുനാടന്‍ മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്