കണ്ണൂർ: കൂത്തുപറമ്പിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക ൂഷണത്തിന് ഇരയാക്കിയ കേസിൽ ചാത്തൻസേവാ നടത്തിപ്പുകാരൻ അറസ്റ്റിൽ. എലിപ്പറ്റി ചിറയിലെ ജയേഷാ(44)ണ് അറസ്റ്റിലായത്. പഠനത്തിൽ പിന്നോക്കമായിരുന്ന പെൺകുട്ടിയെ പഠനനിലവാരം മെച്ചപ്പെടുത്താമെന്ന് പറഞ്ഞ് രക്ഷിതാക്കളെ വിശ്വസിച്ചപ്പോഴാണ് പെൺകുട്ടിയെ ഇയാൾ ചാത്തൻ സേവാ കേന്ദ്രത്തിലെത്തിച്ചത്.

പിന്നീട്രക്ഷിതാക്കൾ പെൺകുട്ടിയെ വീട്ടിലേക്ക്കൊണ്ടു പോകാൻ എത്തിയപ്പോൾകുട്ടിപോകാൻ തയ്യാറായില്ല. നിർബന്ധിച്ചു ഇതിനു ശേഷം കുട്ടിയെ വീട്ടിലേക്ക്കൊണ്ടു വന്നെങ്കിലും കുട്ടി മൗനിയായി ജീവിക്കുകയായിരുന്നു. ഇതെ തുടർന്ന് വീട്ടുകാർ കുട്ടിയെകൗൺസിലിങിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തുപറയുന്നത്.

ഒരുമാസം മുൻപായിരുന്നു കുട്ടി വ്യാജസിദ്ധനിൽ നിന്നും ലൈംഗികചൂഷണത്തിന് ഇരയായത്. രക്ഷിതാക്കളുടെ പരാതിയിൽ കൂത്തുപറമ്പ് സി. ഐ ശ്രീഹരിയുടെ നേതൃത്വത്തിൽ വ്യാജസിദ്ധനെതിരെ പോക്സോ കേസെടുത്തു അന്വേഷണം നടത്തുകയായിരുന്നു. ഇരയായ കുട്ടിയെപ്പോലെ നിരവധി പേർ വ്യാജസിദ്ധന്റെ വലയിൽ വീണതായാണെന്ന വിവരമാണ് പൊലിസ് അന്വേഷണത്തിൽ പുറത്തുവരുന്നത്. കുറ്റാരോപിതനായ ജയേഷിനെ വിശദമായി ചോദ്യം ചെയ്തശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പൊലിസ് അറിയിച്ചു.

ജയേഷ് ചാത്തൻസേവാ മഠത്തിന്റെ പേരിൽ അന്ധവിശ്വാസം പ്രചരിപ്പിക്കുന്നുവെന്നാരോപിച്ചു കഴിഞ്ഞ ദിവസം ഇടതുയുവജനസംഘടനകളുടെ നേതൃത്വത്തിൽ ഇയാളുടെ ചാത്തൻ സേവാമഠത്തിന് മുൻപിൽ പ്രതിഷേധ ധർണ നടത്തുകയും ചാത്തൻസേവാകേന്ദ്രം അടിച്ചുതകർക്കുകയും ചെയ്തിരുന്നു.