- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പാത്രങ്ങൾ കഴുകുന്നതിനിടെ ജോലിക്കാരിയുടെ സ്വഭാവത്തിൽ വ്യത്യാസം; സംശയം തോന്നിയ വീട്ടുകാർ ഒളിക്യാമറ സ്ഥാപിച്ചപ്പോൾ കണ്ടത് മനംമടുത്തുന്ന കാഴ്ച; ഗ്ലാസിൽ മഞ്ഞ നിറത്തിൽ ദ്രാവകം; കൂടെ വിചിത്രമായ പ്രവർത്തിയും; ഞെട്ടിപ്പിച്ച് ദൃശ്യങ്ങൾ
ബിജ്‌നോർ: ഉത്തർപ്രദേശിലെ ബിജ്‌നോർ ജില്ലയിൽ, കഴിഞ്ഞ പത്ത് വർഷമായി വിശ്വസ്തതയോടെ ജോലി ചെയ്തു വരികയായിരുന്ന വീട്ടുജോലിക്കാരി പാത്രങ്ങളിൽ മൂത്രമൊഴിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് അറസ്റ്റിലായി. സമന്ത്ര എന്ന 55 കാരിയാണ് അറസ്റ്റിലായത്. അടുക്കളയിലെ പാത്രങ്ങളിൽ മൂത്രമൊഴിക്കുന്നതിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ബിസിനസുകാരനായ സത്യം മിത്തലിന്റെ വീട്ടിലാണ് സംഭവം നടന്നത്. അടുത്തിടെ സമന്ത്രയുടെ അസാധാരണമായ പെരുമാറ്റത്തിൽ സംശയം തോന്നിയ വീട്ടുകാർ രഹസ്യമായി നിരീക്ഷിക്കാൻ തീരുമാനിക്കുകയും അടുക്കളയിൽ ഒളിക്യാമറ സ്ഥാപിക്കുകയുമായിരുന്നു. ഇതിൽ, സമന്ത്ര വെള്ളം കുടിക്കുന്ന ഗ്ലാസിൽ മൂത്രമൊഴിക്കുകയും പിന്നീട് അത് ഭക്ഷണം കഴിക്കാനായി ഉപയോഗിക്കുന്ന പാത്രങ്ങളിൽ തളിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ പതിഞ്ഞു.
വീട്ടുകാർ ഉടൻ തന്നെ പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ നാഗിന പൊലീസ് സമന്ത്രയെ കസ്റ്റഡിയിലെടുക്കുകയും പൊതുസമാധാനത്തിന് ഭംഗം വരുത്തിയതുമായി ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസെടുക്കുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതി നിലവിൽ ജുഡീഷ്യൽ നടപടികൾ നേരിടുകയാണ്.
സംഭവത്തെ തുടർന്ന് സമീപപ്രദേശങ്ങളിൽ നിന്ന് കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. അറപ്പും വെറുപ്പുമുളവാക്കുന്ന പ്രവൃത്തിയാണെന്ന് നാട്ടുകാർ പ്രതികരിച്ചു. മാനസിക പ്രശ്നങ്ങളുണ്ടാവാം എന്ന് ചിലർ സംശയം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും, ദുരുദ്ദേശ്യത്തോടെയുള്ള പ്രവൃത്തിയാണെന്ന നിലപാടിലാണ് അധികംപേരും. കഴിഞ്ഞ വർഷം സമാനമായ ഒരു സംഭവം ഗാസിയാബാദിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഈ സംഭവം വീട്ടുജോലിക്കാരിൽ വിശ്വാസ്യത സംബന്ധിച്ച ആശങ്കകൾ വീണ്ടും ഉയർത്തുന്നു.