കാഞ്ഞങ്ങാട്: സ്വന്തം മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങിയ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ മൊഴിയിലാണ് പിതാവാണ് പീഡിപ്പച്ചത് എന്ന് പോലീസ് സ്ഥിരീകരിക്കുന്നത്. അറസ്റ്റിലായ പിതാവിന്റെ രക്തസാംപിള്‍ ഡിഎന്‍എ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. സംഭവം ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് നടന്നത്. നാല്‍പ്പത്തിയഞ്ചുകാരനായ പിതാവാണ് അറസ്റ്റിലായത്.

എട്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയെ ആണ് സ്വന്തം പിതാവ് പീഡിപ്പിച്ചത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് അസ്വസ്ഥത തോന്നിയ പെണ്‍കുട്ടിയെ വീട്ടുകാര്‍ മൈസൂരുവിലെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. തുടര്‍ന്നുള്ള പരിശോധനയിലാണ് പെണ്‍കുട്ടി നാല് മാസം ഗര്‍ഭിണിയാണ് എന്നറിയുന്നത്. ഈ വിവരം അിറഞ്ഞ പിതാവ് സ്ഥലത്ത് നിന്നും മുങ്ങി. തുടര്‍ന്ന് ആശുപത്രിക്കാരാണ് പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പെണ്‍കുട്ടിയെ ചോദ്യം ചെയ്തപ്പോള്‍ പിതാവാണ് പീഡിപ്പച്ചത് എന്ന് മനസ്സിലായി.

തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. എന്നാല്‍ പ്രതിയെ കണ്ടെത്താന്‍ സാധിച്ചില്ല. ഇയാള്‍ വിദേശത്തേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ചുകൊണ്ട് ഇരിക്കുകയായിരുന്നു. തുടര്‍ന്ന് ശനിയാഴ് തന്റെ കുടകിലെ സ്വന്തം വീട്ടില്‍ എത്തിയ ഇയാളെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പാസ്‌പോര്‍ട്ട് എടുക്കാന്‍ വേണ്ടിയാണ് ഇയാള്‍ വീട്ടിലെത്തിയതെന്നാണ് പൊലീസ് പറഞ്ഞത്. ഹൊസ്ദുര്‍ഗ് സ്റ്റേഷന്‍ പരിധിയില്‍ പിതാവിന്റെ പീഡനത്തെ തുടര്‍ന്നു പെണ്‍കുട്ടി ഗര്‍ഭിണിയാകുന്ന രണ്ടാമത്തെ സംഭവമാണിത്. ആദ്യത്തെ കേസിലും കുടക് സ്വദേശിയായ പിതാവ് തന്നെ ആയിരുന്നു പ്രതി.