- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകന് എന്താണ് സംഭവിച്ചതെന്ന് അറിയണം..അവന് നീതി ലഭിക്കണം; അജിന്റെ ആത്മഹത്യയിൽ അദ്ധ്യാപകനെതിരെ നടപടി വേണമെന്ന് പിതാവ്; പ്രതിഷേധവുമായി സഹപാഠികളും; അജിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിച്ച് സംസ്ക്കരിക്കും
കോഴിക്കോട്: ജലന്ധറിൽ സ്വകാര്യ സർവകലാശാലയിൽ മലയാളി വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആത്മഹത്യക്ക് കാരണക്കാരനായ അദ്ധ്യാപകനെതിരെ നടപടി വേണമെന്ന് അഗിന്റെ അച്ഛന്റെ മൊഴി. സത്യം എന്തെന്ന് അറിയണമെന്നും മകന് നീതി ലഭിക്കണമെന്നും അച്ഛൻ ദിലീപ് മൊഴി നൽകിയെന്ന് എഫ്‌ഐആറിൽ പറയുന്നു. അതേസമയം, അഗിന്റെ മൃതദേഹവുമായി ഡൽഹിയിൽ നിന്നുള്ള വിമാനം ഉച്ചയോടെ കൊച്ചിയിലെത്തും. സംസ്‌കാര ചടങ്ങുകൾ ഇന്ന് ഉച്ചയ്ക്ക് നടക്കും.
കോഴിക്കോട് എൻഐടിയിലെ മുൻ വിദ്യാർത്ഥിയായിരുന്ന അജിൻ എസ് ദിലീപിന്റെ ആത്മഹത്യയിൽ എൻഐടി ഡയറക്ടർക്കെതിരെ വ്യാപക പ്രതിഷേധവുമായി വിദ്യാർത്ഥികൾ രംഗത്തെത്തിയിരുന്നു. എസ്എഫ്‌ഐയുടെ നേതൃത്ത്വത്തിൽ എൻഐടിയിലേക്ക് മാർച്ച് നടത്തിയ വിദ്യാർത്ഥികൾ മണിക്കൂറുകളോളം ഡയറക്ടർ പ്രസാദ് കൃഷ്ണയെ ഉപരോധിച്ചു.
ഡയറക്ടർ രാജിവെക്കണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. ജലന്ധറിലെ സ്വകാര്യ സർവകലാശാലയിൽ വിദ്യാർത്ഥിയായ, അഗിന്റെ ആത്മഹത്യ കുറിപ്പിൽ പ്രസാദ് കൃഷണയാണ് ആത്മഹത്യക്ക് കാരണമെന്നാണ് പരാമർശം. വിദ്യാർത്ഥികളുടെ പ്രതിഷേധം വ്യാപകമായതോടെ ഡയറക്ടർ പ്രസാദ് കൃഷണക്കെതിരെ പഞ്ചാബ് പൊലീസ് കേസെടുത്തിട്ടുണ്ട്. പഞ്ചാബ് പൊലീസ് ആവശ്യപ്പെട്ടാലുടൻ പ്രസാദ് കൃഷ്ണക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കുമെന്ന് മെഡിക്കൽ കോളേജ് എസിപിയും അറിയിച്ചു.
2018 ലാണ് അഗിൻ എസ് ദിലീപ് കോഴിക്കോട് എൻഐടിയിൽ പ്രവേശനം നേടിയത്. കമ്പ്യൂട്ടർ സയൻസ് കോഴ്‌സിലായിരുന്നു പ്രവേശനം. പിന്നീട് ജലന്ധറിലെ സ്വകാര്യ സർവകലാശാലയിലേക്ക് പോയി. അവിടെ ഹോസ്റ്റലിൽ കഴിഞ്ഞ ദിവസമാണ് അഗിൻ ആത്മഹത്യ ചെയ്തത്.
കോഴിക്കോട് എൻഐടിയിൽ നിന്ന് കോഴ്‌സ് നിർത്തി പോകാൻ കാരണം ഡയറക്ടർ പ്രസാദ് കൃഷ്ണ ആണെന്നാണ് അഗിൻ ആത്മഹത്യ കുറിപ്പിൽ ആരോപിക്കുന്നത്. അതേസമയം, അഗിന്റെ കാര്യത്തിൽ നിയമപരമായ കാര്യങ്ങളാണ് സ്വീകരിച്ചതെന്നാണ് കോഴിക്കോട് എൻഐടിയുടെ വിശദീകരണം. ചട്ടപ്രകാരം കോഴ്‌സിൽ തുടരാൻ യോഗ്യത ഇല്ലാത്തതിനാലാണ് പുറത്താക്കിയത്തെന്നും അധികൃതർ വാർത്താക്കുറിപ്പിൽ വിശദീകരിച്ചു.
മറുനാടന് മലയാളി ബ്യൂറോ