കണ്ണുർ: സിനിമകളിൽ മാത്രം നമ്മൾ കണ്ടു ശീലിച്ചിട്ടുള്ള ഒന്നാണ് ജയിലുകളിലെ അടി. എന്നാൽ കണ്ണൂർ സെൻട്രൽ ജയിൽ തടവുകാർ തമ്മിൽ ഏറ്റുമുട്ടി. കണ്ണൂർ സെൻട്രൽ ജയിൽ കഴിയുന്ന ഗുണ്ടകളായ തടവുകാർ ആണ് തമ്മിൽ തല്ലിയത്. സംഭവം കണ്ട് തടയാൻ ചെന്ന് പൊലീസുകാരെ കൊന്നുകളയും എന്ന് ഇവർ സിനിമാ സ്‌റ്റൈലിൽ ഇവർ ഭീഷണിപ്പെടുത്തുകയും ചെയ്തു.

കണ്ണൂർ സെൻട്രൽ ജയിലിലെ പത്താം ബ്ലോക്കിൽ കഴിയുന്ന ഗുണ്ടാ തടവുകാരാണ് തമ്മിൽ തല്ലിയത്. തൃശ്ശൂർ സ്വദേശികളായ സാജൻ, നെൽസൺ, അമർജിത്ത് എന്നിവർ തമ്മിലായിരുന്നു സംഘടനം. ബാത്‌റൂമിൽ നിന്നായിരുന്നു അടി ഉണ്ടായിരുന്നത്. സാജനെ ബാത്‌റൂമിലേക്ക് വിളിച്ചുകൊണ്ടുപോയ ശേഷം നെൽസനും അമർജിക്കും മർദ്ദിക്കുകയായിരുന്നു.

പുറത്ത് കാത്തുനിൽക്കുന്ന ഉദ്യോഗസ്ഥർ ഉള്ളിലേക്ക് ചെന്നപ്പോൾ നിങ്ങളെ കൊന്നു കളയുമെന്ന് ഇവർ ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഘടനത്തിൽ ബാത്‌റൂമിന്റെ വാതിൽ പൂർണമായും തകർന്നു. പരസ്പരം തമ്മിൽതല്ലിയ ഇവർക്ക് നിസ്സാര പരിക്കുകൾ മാത്രമാണ് ഉണ്ടായിരിക്കുന്നത് എങ്കിലും ഇവരുടെ സംഘടനത്തിൽ ജയിലിന്റെ ബാത്‌റൂം പരിസരത്ത് നാശനഷ്ടം ഉണ്ടായിട്ടുണ്ട്.

ജയിൽ സൂപ്രണ്ട് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിന് ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന്റെ പേരിലും ബാത്‌റൂമിലെ വാതിലും മറ്റ് സാധനങ്ങളും തകർത്ത് നാശനഷ്ടം ഉണ്ടാക്കിയതിനാൽ പൊതുമുതൽ നശിപ്പിച്ചതിന് പൊതുമുതൽ നശിപ്പിക്കൽ നിരോധന നിയമപ്രകാരവും പ്രതികൾക്കെതിരെ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തിട്ടുണ്ട്.

കണ്ണൂർ ടൗൺ പൊലീസ് ഇൻസ്‌പെക്ടർ വിനു മോഹനാണ് ഈ കേസ് അന്വേഷിക്കുന്നത്. കണ്ണൂർ സെൻട്രൽ ജയിലിൽ ഇപ്പോൾ അടിപിടി കേസുകൾ പതിവായിരിക്കുകയാണ്. പ്രധാനമായും ഗുണ്ടാത്തടവുകാർ കഴിയുന്ന പത്താം ബ്ലോക്കിലാണ് പ്രശ്‌നം. പലയാളുകളും തമ്മിൽ തല്ലുകയും പക സൂക്ഷിച്ച് പെരുമാറുകയും ആണ്. ഗുണ്ടാ രാഷ്ട്രീയ കേസുകളിൽ പ്രതിയായവരാണ് ഈ ബ്ലോക്കിൽ കഴിയുന്നത്.