- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
15കാരനെ ഉപയോഗിച്ച് ഹണിട്രാപ്പ്; മധ്യവയസ്ക്കനെ ആക്രമിച്ച് പണം തട്ടാന്‍ ശ്രമം: പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ ഉള്‍പ്പെടെ അഞ്ചംഗ സംഘം അറസ്റ്റില്‍
15കാരനെ ഉപയോഗിച്ച് ഹണിട്രാപ്പ്;അഞ്ച് പേർ പിടിയിൽ
മലപ്പുറം: മധ്യവയസ്കനെ ഹണിട്രാപ്പില്‍ കുരുക്കി പണം തട്ടാന്‍ ശ്രമിച്ച അഞ്ചംഗ സംഘം പോലിസ് പിടിയിലായി. അറസ്റ്റിലായവരില്‍ പ്രായപൂര്‍ത്തിയാവാത്ത രണ്ട് പേരും ഉള്‍പ്പെടുന്നു. മലപ്പുറം അരീക്കോടാണ് സംഭവം. 15 കാരനെ ഉപയോഗിച്ച്് മധ്യവയസ്കനെ തേന്‍ കെണിയില്‍ വീഴ്ത്തിയാണ് സംഘം പണം തട്ടിയത്. കാവനൂര്‍ സ്വദേശി ഇര്ഫാന്, പുത്തലം സ്വദേശി ആഷിക് എടവണ്ണ സ്വദേശി ഹരികൃഷ്ണന്, പ്രായപൂര്‍ത്തിയാകാത്ത രണ്ടു പേരടക്കം അഞ്ചു പേരെയാണ് അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അരീക്കോട് സ്വദേശിയായ പരാതിക്കാരനും 15 കാരനും തമ്മില്‍ സമൂഹമാധ്യമങ്ങളിലൂടെയാണ് പരിചയം. സംസാരത്തിലൂടെ 15കാരന് മധ്യവയസ്കനെ കെണിയില്‍ വീഴ്ത്തി. തുടര്‍ന്ന് ഇരുവരും അരീക്കോട് വെച്ച് തമ്മില്‍ കാണാം എന്ന് തീരുമാനിച്ചു. മധ്യവയസ്ക്കന് അരീക്കോട് എത്തിയ സമയത്താണ് പ്രതികള്‍ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചത്. ഈ ആക്രമണത്തില്‍ ഇയാളുടെ മുഖത്തടക്കം ഗുരുതരമായി പരിക്കേറ്റു. പിന്നാലെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയായിരുന്നു.
ആദ്യം 20,000 രൂപയും പിന്നെ രണ്ടു ഘട്ടമായി ഒരു ലക്ഷം രൂപയുമാണ് ആവശ്യപ്പെട്ടത്. ഇതില്‍ 40000 രൂപ പരാതിക്കാരന് സംഘത്തിന് കൈമാറി. എന്നാല്‍ സംഘം വീണ്ടും പണം ആവശ്യപ്പെട്ടതോടെയാണ് ഇയാള്‍ പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് തന്ത്രപരമായി പ്രതികളെ പൊലീസ് വലയിലാക്കുകയായിരുന്നു. ഇവര്‍ സമാനമായ രീതിയില്‍ ഇതിനുമുമ്പും ഹണി ട്രാപ്പിലൂടെ പണം തട്ടിയിട്ടുണ്ട് എന്നാണ് സൂചന.