- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
മൗത്ത് ഫ്രഷ്‌നർ വായിലിട്ട അഞ്ച് സുഹൃത്തുക്കൾ രക്തം ഛർദ്ദിച്ചു
ന്യൂഡൽഹി: ഭക്ഷണം കഴിച്ച ശേഷം മൗത്ത് ഫ്രഷ്‌നർ വായിലിട്ട അഞ്ച് സുഹൃത്തുക്കൾ രക്തം ഛർദ്ദിച്ചു. വായ്ക്കുള്ളിൽ പൊള്ളലേൽക്കുകയും ചെയ്തു. ഗുരുഗ്രാമിലെ ലഫോറസ്റ്റ് കഫേയിൽ മാർച്ച് രണ്ടിനാണ് സംഭവം.
അങ്കിത് കുമാർ ഭാര്യയ്ക്കും സുഹൃത്തുക്കൾക്കും ഒപ്പമാണ് കഫേയിൽ എത്തിയത്. റസ്റ്റോറണ്ടിന് അകത്ത് സംഭവിച്ചത് എന്താണെന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. മൗത്ത് ഫ്രഷ്‌നർ വായിലിട്ട അഞ്ചുപേരും വേദന കാരണം കരയുകയും അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്യുന്നത് കാണാം. പുരുഷന്മാരിൽ ഒരാൾ കഫേയുടെ നിലത്ത് ഛർദ്ദിക്കുന്നുണ്ട്. കൂട്ടത്തിലുള്ള വനിത വായിൽ പലതവണ ഐസ് വയ്ക്കുന്നു.
' മൗത്ത് ഫ്രഷ്‌നറിൽ അവർ എന്താണ് ചേർത്തത് എന്ന് ഞങ്ങൾക്കറിയില്ല. എല്ലാവരും ഛർദ്ദിച്ചു. നാവിൽ മുറിവുണ്ടായിട്ടുണ്ട്. വായിൽ പൊള്ളലേറ്റു. എന്തുതരം ആസിഡാണ് അവർ ഞങ്ങൾക്ക് തന്നതെന്ന് അറിയില്ല', വീഡിയോയിൽ അങ്കിത് കുമാർ പറഞ്ഞു.
കുമാർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. മൗത്ത് ഫ്രഷ്‌നറുടെ പാക്കറ്റ് ഡോക്ടറെ കാണിച്ചപ്പോൾ അത് ഡ്രൈ ഐസാണെന്നാണ് പറഞ്ഞത്. മരണത്തിലേക്ക് നയിക്കാവുന്ന ആസിഡ്, കുമാർ പറഞ്ഞു.
മൗത്ത് ഫ്രഷ്‌നർ വായിലിട്ടവർക്ക് ആദ്യം പൊള്ളുന്ന പോലെ തോന്നി. പിന്നീട് ഛർദ്ദിക്കാൻ തുടങ്ങി. വെള്ളമൊഴിച്ച് വാ കഴുകിയിട്ടും ഫലമുണ്ടായില്ല. അഞ്ചുപേരെയും ആശുപത്രിയിലാക്കി. രണ്ടുപേരുടെ നില ഗുരുതരമാണ്. കഫേ ഉടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തു.