- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാതില്‍ അകത്ത് നിന്ന് പൂട്ടിയ നിലയില്‍; ജീവനൊടുക്കുന്നു, പോലീസില്‍ വിവരമറിക്കണമെന്നും വാതിലിന് പുറത്ത് കുറിപ്പ്; ഗൂഗിളില്‍ ഐടി വിദഗ്ധനും മുന്‍ ഗോവ സബ് കളക്ടറുമായിരുന്ന മലയാളി യുവാവ് മരിച്ച നിലയില്‍; ആത്മഹത്യ, വിവാഹത്തിന് നാല് ദിവസം ബാക്കി നില്‍ക്കെ
മുന്‍ ഗോവ സബ് കലക്ടറായ മലയാളി യുവാവ് മരിച്ച നിലയില്‍
മുംബൈ: വിവാഹത്തിന് വെറും നാല് ദിവസം ബാക്കി നില്‍ക്കെ മുന്‍ ഗോവ സബ് കലക്ടറും നിലവില്‍ ഗൂഗിളില്‍ ഐ.ടി വിദഗ്ധനുമായ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. 33 വയസ്സായിരുന്നു. ഗൂഗിളില്‍ ഹെഡ് ഓഫ് സ്ട്രാറ്റജിയും പെരുമ്പാവൂര്‍ സ്വദേശിയുമായ വിജയ് വേലായുധന്റെ (33) മൃതദേഹമാണ് ഡോംബിവലിയിലുള്ള ഫ്ലാറ്റില്‍ കണ്ടെത്തിയത്. ബുധനാഴ്ചയാണ് സംഭവം.
ഐ.എ.എസ് ലഭിച്ച ശേഷം ഗോവയില്‍ സബ് കലക്ടറായി സേവനമനുഷ്ടിച്ച വിജയ്, പിന്നീട് ഈ പദവി ഉപേക്ഷിച്ചാണ് ഗൂഗിളില്‍ ചേര്‍ന്നത്. ഫെബ്രുവരി രണ്ടിന് ഞായറാഴ്ച വിവാഹം നടക്കാനിരിക്കെയാണ് ദാരുണസംഭവം. സഹപാഠിയായിരുന്ന പെണ്‍കുട്ടിയെയാണ് വിവാഹം കഴിക്കാനിരുന്നത്.
ഗൂഗിളിന്റെ സിംഗപ്പൂര്‍ ഓഫിസില്‍ ഐടി വിദഗ്ധനായ വിജയ് വീട്ടിലിരുന്ന് ജോലിചെയ്യുകയായിരുന്നു. ഡോംബിവലി വെസ്റ്റില്‍ ചന്ദ്രഹാസ് സൊസൈറ്റിയിലാണ് താമസം. വാതില്‍ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതിലിന് പുറത്ത് ഒരു കുറിപ്പ് എഴുതി വച്ചായിരുന്നു ആത്മഹത്യ ചെയ്തത്. ഗൂഗിള്‍ സിംഗപ്പൂര്‍ ഓഫിസിലെ ഐടി വിദഗ്ധനായ വിജയ് വീട്ടിലിരുന്ന് ജോലി ചെയ്ത് വരികയായിരുന്നു. ആത്മഹത്യയുടെ കാരണങ്ങള്‍ വ്യക്തമല്ല.
വാതില്‍ തുറക്കരുതെന്നും താന്‍ ജീവനൊടുക്കുകയാണെന്നും പൊലീസില്‍ വിവരമറിക്കണമെന്നുമായിരുന്നു കുറിപ്പില്‍ എഴുതിയത്. പെരുമ്പാവൂര്‍ സ്വദേശിയായ വേലയുധന്റെയും ലതികയുടെയും ഏക മകനാണ് വിജയ്. മകന്റെ വിവാഹ ആവശ്യങ്ങള്‍ക്കായി മാതാപിതാക്കള്‍ പുറത്തുപോയ നേരത്താണ് മരണം.
ഈ ഞായറാഴ്ച (ഫെബ്രുവരി 2) വിവാഹം നടക്കാനിരിക്കെയാണ് ബന്ധുക്കളെയും സുഹൃത്തുക്കളെയും ഞെട്ടിച്ച ആത്മഹത്യ. സഹപാഠിയായിരുന്ന പെണ്‍കുട്ടിയെയാണ് വിവാഹം കഴിക്കാനിരുന്നത്. ഇവര്‍ തമ്മില്‍ കുറെ നാളുകളായി അടുപ്പത്തിലായിരുന്നുവെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഡോംബിവ്ലിയിലെ താമസ സ്ഥലത്തിനടുത്താണ് പെണ്‍കുട്ടിയുടെ വീടും.
വിജയ് താനെയില്‍ പുതിയൊരു ഫ്ലാറ്റ് അടുത്തിടെ വാങ്ങിയിരുന്നു. അച്ഛനും അമ്മയും വിവാഹത്തിന്റെ ഒരുക്കങ്ങള്‍ക്കായി താനെയില്‍ പോയിരിക്കുകയായിരുന്നു. തിരിച്ചു വന്നപ്പോഴായിരുന്നു തീരാദുഖത്തിലാക്കിയ സംഭവം അറിയുന്നത്. ഡോംബിവ്ലി വെസ്റ്റ് ചന്ദ്രഹാസ് സൊസൈറ്റിയിലാണ് താമസം. പെരുമ്പാവൂര്‍ സ്വദേശിയായ വേലായുധന്റെ ഏക മകനാണ് വിജയ്.