- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
'ഇങ്ങനെ ജീവിക്കാന്‍ കഴിയില്ല; ഞങ്ങള്‍ നാല് പേരും പോകുന്നു'; മറ്റ് രണ്ട് പേര്‍ ആരെന്ന സംശയത്തില്‍ പോലീസ്; കുറിപ്പ് ലഭിച്ചത് പെണ്‍കുട്ടിയുടെ ബുക്കില്‍ എഴുതിയ കുറിപ്പില്‍ നിന്ന്; അന്വേഷണം ആരംഭിച്ച് പോലീസ്
പത്തനംതിട്ട: ഓയൂര്‍ മുട്ടറ മരുതിമലയിലെ ദുരന്തത്തില്‍ കൂടുതല്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. മലമുകളിലുണ്ടായ അപകടത്തില്‍ പതിമൂന്നുകാരി ജീവന്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന്, സംഭവത്തിന്റെ പിന്നാമ്പുറം വെളിവാക്കുന്ന ചില സൂചനകള്‍ പൊലീസിന് ലഭിച്ചതായാണ് വിവരം. മരിച്ച വിദ്യാര്‍ഥിനിയുടെ ബാഗില്‍ നിന്നാണ് അന്വേഷണത്തിന് വഴികാട്ടിയ കുറിപ്പുകള്‍ ലഭിച്ചത്. ''ഇങ്ങനെ ജീവിക്കാന്‍ കഴിയില്ല... ഞങ്ങള്‍ ഞങ്ങളുടെ വഴിക്ക് പോകുന്നു'' എന്ന വരികളാണ് കത്തില്‍ കണ്ടത്. കത്തില്‍ 'ഞങ്ങള്‍ നാലുപേര്‍' എന്ന് പരാമര്‍ശിച്ചിട്ടുണ്ടെങ്കിലും, അപകടസ്ഥലത്ത് രണ്ടുപേരെയാണ് കണ്ടെത്തിയത്. ബാക്കി രണ്ട് പേര്‍ ആര് എന്നതില്‍ ഇപ്പോള്‍ അന്വേഷണം നടത്തുകയാണെന്ന് പോലീസ് പറഞ്ഞു.
അടൂര്‍ കടമ്പനാട് മേപ്പറത്ത് വിനു-ദീപ ദമ്പതിമാരുടെ മകള്‍ മീനു (13) ആണ് മരിച്ചത്. ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളത് സഹപാഠിയായ ശിവര്‍ണ (14) ആണു. പെരിങ്ങനാട് ടിഎംജി എച്ച്എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനികളായിരുന്നു ഇവര്‍. ഇവരുടെ സ്‌കൂള്‍ ബാഗുകള്‍ സ്‌കൂളിന്റെ സമീപമുള്ള ഒരു കടയില്‍ നിന്ന് വെള്ളിയാഴ്ചയാണ് ലഭിച്ചത്. അന്ന് വൈകിട്ട് അഞ്ചിനാണ് ഇവര്‍ ചാടി മരിക്കുന്നത്.
സംഭവദിവസം വൈകുന്നേരം നാട്ടുകാര്‍ സംരക്ഷണ വേലിക്കപ്പുറത്ത് അപകടഭീഷണിയുള്ള ഭാഗത്ത് ഇരിക്കുന്ന രണ്ടു പെണ്‍കുട്ടികളെ കണ്ടിരുന്നു. അവര്‍ അപകടഭീഷണിയിലാണെന്ന സംശയമുയര്‍ന്നതിനെ തുടര്‍ന്ന് ഒരു നാട്ടുകാരന്‍ വീഡിയോ പകര്‍ത്തി പോലീസിന് അയച്ചെങ്കിലും, അതിനിടയില്‍ തന്നെ ഇരുവരും താഴേക്ക് ചാടുകയായിരുന്നു. ഉടന്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും, മീനുവിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. 1000 അടിയിലധികം ഉയരമുള്ള മുട്ടറ മരുതിമല വിനോദസഞ്ചാരികളുടെ പ്രിയ കേന്ദ്രമായതിനാല്‍, സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണമെന്ന ആവശ്യമാണ് ഇപ്പോഴുണ്ടാകുന്നത്.