- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് പെണ്‍വാണിഭ സംഘത്തിന്റെ അഴിഞ്ഞാട്ടം; പൊറുതി മുട്ടി നാട്ടുകാര്‍; രഹസ്യ വിവരത്തില്‍ വാടക കെട്ടിടത്തില്‍ റെയ്ഡ്; കാപ്പ കേസ് പ്രതിയടക്കം നാലുപേര്‍ അറസ്റ്റില്‍; കുടുങ്ങിയത് കൊടും ക്രിമിനലുകള്‍
എറണാകുളം: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് കെട്ടിടം വാടക്കെടുത്ത് അനാശാസ്യം നടത്തിയ സംഘം പിടിയിലായത് പോലീസിന്റെ നിര്‍ണ്ണായക നീക്കങ്ങളില്‍. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ സെക്‌സ് റാക്കറ്റിലെ രാജേഷ് സി (39) വിഷ്ണു പി (35) ഷിജോണ്‍ (44) സുരേഷ് ആര്‍ ജി (49) എന്നിവര്‍ അറസ്റ്റിലായി. ചൊവാഴ്ചയായിരുന്നു സെന്‍ട്രല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ അനീഷ് ജോയിയുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ പ്രതികള്‍ പിടിയിലായത്.
എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന്‍ പരിസരങ്ങളില്‍ വ്യാപകമായി സാമൂഹിക വിരുദ്ധരുടെയും മറ്റും ശല്യം വര്‍ദ്ധിച്ചു വരുന്നതായി നാട്ടുകാരുടെ പരാതി ഉയര്‍ന്ന് വന്നിരുന്നു. തുടര്‍ന്ന് ഈ പ്രദേശങ്ങളില്‍ പോലീസ് പട്രോളിങ് ശക്തമാക്കിയിരുന്നു. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപമുളള വിവേകാനന്ദ റോഡിലുളള ഇരുനിലകെട്ടിടത്തില്‍ പെണ്‍വാണിഭ സംഘം വിലസുന്നുവെന്ന രഹസ്യം വിവരം സിറ്റി പോലീസ് കമ്മീഷണര്‍ വിമലാധിത്യന് ലഭിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ റൈഡിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
റെയ്ഡില്‍ കെട്ടിടത്തിലെ പല മുറികളില്‍ നിന്നും സ്ത്രീകളെയും പുരുഷന്‍മാരേയും കണ്ടെത്തി്. പ്രതികള്‍ കെട്ടിടം ലീസിനെടുത്തു സ്ത്രീകളെ താമസിപ്പിച്ച് കേന്ദ്രം നടത്തിവരികയായിരുന്നു. റെയ്ഡില്‍ വാടക കരാര്‍ റിസപ്ഷണില്‍ നിന്നും പണവും പിടിച്ചെടുത്തിട്ടുണ്ട്. പിടിയിലായ ഷിജോണ്‍ തൃശ്ശൂര്‍ ജില്ലയിലും മറ്റുമായി 14 ഓളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. ഈ വര്‍ഷം ഫെബ്രുവരിയില്‍ തൃശ്ശൂര്‍ ജില്ലയില്‍ നിന്നും ഒരു വര്‍ഷത്തേക്ക് കാപ്പ വകുപ്പ് പ്രകാരം നാടു കടത്തിയിരുന്നു.കൂടാതെ അറസ്റ്റിലായ വിഷ്ണുവിന് മോഷണകേസുകള്‍ നിലവിലുണ്ട്. മറ്റ് പ്രതികളുടെ കേസ് വിവരങ്ങള്‍ പോലീസ് അന്വേഷിച്ച് വരികയാണ്.
കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ സുദര്‍ശന്‍ ഐപിഎസ്‌ന്റെ നിര്‍ദേശപ്രകാരം എറണാകുളം സെന്‍ട്രല്‍ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ ജയകുമാറിന്റെ മേല്‍ നോട്ടത്തില്‍ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അനീഷ് ജോയിയും സബ്ബ് ഇന്‍സ്‌പെക്ടര്‍മാരായ സന്തോഷ്‌കുമാര്‍, അനൂപ് സി, ഇന്ദുചൂടന്‍ ,സെല്‍വരാജ്, പിങ്ക് പെട്രോള്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന എഎസ്‌ഐ ഷൈനിമോള്‍ എഎസ്‌ഐ സിന്ധു സി ആര്‍, സീനിയര്‍ സിവില്‍ പോലീസുകാരായ നിഷ സി വി, ജിജിമോന്‍ സെബാസ്റ്റ്യന്‍, സിവില്‍ പോലീസ് ജാനി ഫിലിന്‍, സനീഷ് സിവില്‍ പോലീസുകാരായ സുനോയി, സോമരാജന്‍, രതീഷ് എന്നിവരടങ്ങിയ പോലിസ് സംഘമാണ് റെയ്ഡ് നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്.