ആലപ്പുഴ: ജോലി വാഗ്ദാനമെന്ന പതിവ് ശൈലിയല്ല അപ്പോയിമെന്റ് ഓർഡർ അടിച്ചു കയ്യിൽ തരും. വീട്ടിലെ പശുവിനോ ആടിനോ അസുഖം വന്നാൽ പറന്നെത്തും ചികിത്സയും മരുന്നും എല്ലാ അടക്കം നല്ലോരു തുക നൽകണം എന്ന് മാത്രം. പക്ഷെ ഇത് ഒന്നും സർക്കാർ അംഗീകരിക്കുന്ന കാര്യമല്ല. കാരണം ഇതെല്ലാം വ്യാജമാണ്.ജോലി വാഗ്ദാനവും, നിയമനഉത്തരവും, മൃഗങ്ങൾക്കുള്ള മരുന്നടക്കം എല്ലാം വ്യാജം. രേഖയായാലും മരുന്ന് ആയാലുംഇതിന്തന്റെതായശൈലിസൂക്ഷിക്കുന്നവ്യത്യസ്ഥനായതട്ടിപ്പുകാരനാണ്ചെട്ടികുളങ്ങര കടവൂർ കല്ലിട്ടകടവിൽ വി.വിനീഷ് രാജൻ

ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ് നടത്തുന്ന വിനീഷിന്റെ വഴികൾ വഴികൾ വ്യത്യസ്ഥമാണ്. വിവിധ രാഷ്ട്രീയ പാർട്ടികളിലെ ഉന്നതരുമായി തനിക്ക് ബന്ധമുണ്ടെന്ന രീതിയിലാണ് ഇയാളുടെ പെരുമാറ്റം. ഇത് പറഞ്ഞാണ് ആളുകളെ ജോലി നൽകാം എന്ന് പറഞ്ഞ് പറ്റിച്ച് കാശ് തട്ടിക്കുന്നത്. വ്യാജരേഖകൾ ഉണ്ടാക്കാൻ വിരുതനാണ് ഇയാൾ എന്നാണ് പൊലീസ് പറയുന്നത്.

കടവൂർകുളത്തിനു സമീപമുള്ള സ്ഥാപനം റെയിഡ് ചെയ്തപ്പോൾ കേരള ലൈവ് സ്റ്റോക്ക് ഡവലപ്‌മെന്റ് ബോർഡിലെ ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ ഗ്രേഡ്ഒന്ന് എന്ന വ്യാജ തിരിച്ചറിയൽ കാർഡും വ്യാജരേഖകളും പൊലീസ് പിടികൂടിയിരുന്നു. താൻ മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥനാണ് എന്ന് ആളുകളെ തെറ്റിദ്ദരിപ്പിക്കുകയും മൃഗങ്ങൾക്ക് വ്യാജചികിത്സ ചെയ്യുന്നതും വിനീഷിന്റെ പ്രധാന തട്ടിപ്പായിരുന്നു.

ജോലി വാഗാദാനം ചെയ്തവർക്ക് വ്യാജ അപ്പോയിമെന്റ് ലെറ്റർ ഉണ്ടാക്കികൊടുത്ത് അവരെ ജോലിക്ക് പറഞ്ഞ് വിട്ട സംഭവമാണ് അനീഷിനെ പൊലീസ്് നിരീക്ഷിക്കാൻ ഇടയായത്. കായംകുളം എരുവ സ്വദേശിയിൽ നിന്ന് 3.25 ലക്ഷം രൂപ കൈപ്പറ്റിയ ശേഷം വൈക്കം ക്ഷേത്ര കലാപീഠത്തിൽ ക്ലാർക്ക് തസ്തികയിൽ ജോലി ലഭിച്ചു എന്നറിയിച്ചു. കേരള ദേവസ്വം റിക്രൂട്‌മെന്റ് ബോർഡിന്റെ വ്യാജ ലെറ്റർപാഡിൽ വ്യാജ സീൽ പതിച്ച നിയമനഉത്തരവ് തപാലിൽ അയച്ചു.

നിയമന ഉത്തരവുമായി വൈക്കം ക്ഷേത്ര കലാപീഠത്തിൽ എത്തിയ എരുവ സ്വദേശിയുടെ രേഖകൾ പരിശോധിച്ച ദേവസ്വം അധികൃതർ നിയമന ഉത്തരവ് വ്യാജമാണെന്നു മനസ്സിലാക്കി ജില്ലാ പൊലീസ് മേധാവി ജി.ജയ്‌ദേവിനു വിവരം കൈമാറി. പൊലീസിന്റെ വിശദമായ അന്വേഷണത്തിലാണ് മാവേലിക്കര, ചെട്ടികുളങ്ങര, പെരിങ്ങാല, മാന്നാർ, വള്ളികുന്നം എന്നിവിടങ്ങളിലുള്ള ഉദ്യോഗാർഥികളിൽ നിന്ന് സമാനമായ രീതിയിൽ പണം വാങ്ങിയിട്ടുണ്ട് എന്ന് മനസിലാകുന്നത്. ഒന്നു മുതൽ 7 ലക്ഷം രൂപ വരെ വാങ്ങിയാണ് വ്യാജ നിയമന ഉത്തരവുകൾ നൽകുന്നത്.

പൊലീസ് വിനിഷിന്റെ സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ 13 കുപ്പി (9.75 ലീറ്റർ) വിദേശ മദ്യവും ഡ്രഗ്‌സ് ലൈസൻസ് ഇല്ലാതെ സൂക്ഷിച്ചിരുന്ന മൃഗങ്ങൾക്കുള്ള മരുന്നുകളും പിടിച്ചെടുത്തു. ഡ്രഗ്‌സ് കൺട്രോൾ വിഭാഗത്തിന്റെ പരിശോധനയിൽ ലൈസൻസ് ഇല്ലാതെ സൂക്ഷിച്ചിരുന്ന 2 ലക്ഷത്തോളം രൂപയുടെ മരുന്നുകൾ കണ്ടെത്തി.

മരുന്നുകൾ കണ്ടെടുത്ത പൊലീസ് ഡ്രഗ്‌സ് കൺട്രോൾ വിഭാഗത്തിന്റെ പരിശോധന ആവിശ്യപ്പെടുകയായിരുന്നു.ഇയാളുടെ സഹായികളായ ചെട്ടികുളങ്ങര കടവൂർ പത്മാലയം പി.രാജേഷ് (34), പേള പള്ളിയമ്പിൽ വി.അരുൺ (24) എന്നിവരെ മാവേലിക്കര പൊലീസ് നേരത്തെ പിടികൂടിയിരുന്നു.

ഇതറിഞ്ഞ വിനേഷ് ഒളിവിൽ പോവുകയും ആലപ്പുഴ ജില്ലാ കോടതിയെ ജാമ്യത്തിനായി സമീപിക്കുകയും ചെയ്തിരുന്നു. മുൻകൂർ ജാമ്യാപേക്ഷയിൽ കേസ് വീണ്ടും പരിഗണിക്കും വരെ അറസ്റ്റ് പാടില്ലെന്നു ആലപ്പുഴ ജില്ലാ കോടതി ഉത്തരവിട്ടതിനാലാൽ പൊലീസിന് ഇയാളെ പിടികൂടാൻ സാധിച്ചിരുന്നില്ല

.ജാമ്യാപേക്ഷ കോടതി തള്ളും എന്ന് നിയമഉപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇയാൾ കഴിഞ്ഞ ദിവസം മാവേലിക്കര ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിക്ക് മുന്നിൽ ഹാജരായി കീഴടങ്ങിയത്.കോടതി പ്രതിയെ റിമാൻഡ് ചെയ്തു.ദേവസ്വം ബോർഡിലും ബവ്‌റിജസ് കോർപറേഷനിലും ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ കബളിപ്പിച്ച സംഭവത്തിലും,

അനധികൃതമായി മരുന്നുകൾ സൂക്ഷിച്ചതിനും ഇയാളുടെ പേരിൽ നിരവധി കേസുള്ളതിലാൽ കൂടുതൽ അന്വേഷണത്തിനായി വിനിഷിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങുമെന്ന് മാവേലിക്കര പൊലീസ് അറിയിച്ചുസംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ മാവേലിക്കര സ്റ്റേഷനിൽ പുതിയ മൂന്ന് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. കുടുതൽ പേർ പരാതിയുമായി സ്റ്റേഷനിൽ എത്തുന്നുണ്ട്