- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
എ.ഐ സ്റ്റാർട്ടപ്പ് കമ്പനി സിഇഒയുടെ ക്രൂരതയിൽ നടുങ്ങി ടെക് ലോകവും
ബെംഗളൂരു: ഭർത്താവിനോടുള്ള പകപോക്കാൻ നൊന്തുപ്രസവിച്ച കുഞ്ഞിന അരുംകൊല ചെയ്യുക. അതും ഉന്നത വിദ്യാഭ്യാസമുള്ള, നിർമ്മിത ബുദ്ധിയുടെ പുതിയ സാധ്യതകൾതേടുന്ന സ്റ്റാർട്ടപ്പ് കമ്പനിയുടെ സിഇഒ പദവിയിൽ ഇരിക്കുന്നൊരു വ്യക്തി. ഗോവയിൽ നിന്നും പുറത്തുവന്ന അരുംകൊലയുടെവാർത്തകൾ പുറത്തുവന്നതോടെ നടുങ്ങിയിരിക്കയാണ് ഇന്ത്യൻ ടെക് ലോകവും. ഉന്നത പദവിയിൽ ഇരിക്കുന്ന ഒരു ടെക്കി ചെയ്ത കൊലപാതകം നടുക്കുന്നതായി.
ബംഗാൾ സ്വദേശിനിയായ സൂചന സേത്ത് (39) ആണ് അരുകൊല ചെയ്തത്. ഇവരുടെ ഭർത്താവ് വെങ്കിട്ട് രാമൻ മലയാളിയാണ്. ഭർത്താവുമായി കുറച്ചുകാലമായി അത്ര സുഖത്തിലല്ല സൂചന. വിവാഹ മോചന നടപടികൾ നടന്നു വരവേയാണ് അരുംകൊലു നടന്നത്. ഭർത്താവിൽനിന്നു വേർപിരിഞ്ഞു താമസിക്കുന്ന സൂചന, വിവാഹ മോചന നടപടികൾക്കിടെയാണു കൊലപാതകം നടത്തിയതെന്നും പൊലീസ് പറഞ്ഞു. 2020 മുതൽ വെങ്കിട്ട് രാമനുമായി വേർപിരിഞ്ഞു താമസിക്കുകയാണ് സൂചന.
സംഭവം നടക്കുമ്പോൾ ഇദ്ദേഹം ഇന്തൊനീഷ്യയിലായിരുന്നു. മകനെ ഭാര്യ കൊലപ്പെടുത്തിയ വിവരം പൊലീസ് അറിയിച്ചതിനെ തുടർന്ന് വെങ്കട് ഇന്ത്യയിലെത്തിയിട്ടുണ്ട്. തന്നോടുള്ള പ്രതികാരം തീർക്കാനാണ് മകനെ കൊലപ്പെടുത്തിയതെന്ന വിവരം അറിഞ്ഞ് ആകെ തകർന്നിരിക്കയാണ് ഈ പിതാവ്. വൈകുന്നേരത്തോടെ ചിത്രദുർഗയിലെത്തിയ വെങ്കട് മകന്റെ പോസ്റ്റ്മോർട്ടത്തിനുള്ള അനുമതി നൽകിയതായി പൊലീസ് അറിയിച്ചു. വിവാഹമോചന നടപടിയുടെ ഭാഗമായി മകനെ ആഴ്ചയിലൊരിക്കൽ കാണാൻ കോടതി വെങ്കട്ടിനെ അനുവദിച്ചിരുന്നു. ഇതിൽ അസ്വസ്ഥയായ സൂചന, മകനെ ഗോവയിലെ ഹോട്ടൽ മുറിയിൽ എത്തിച്ചാണു കൊലപ്പെടുത്തിയത്.
മൃതദേഹം ബാഗിലാക്കി ഗോവയിൽനിന്നു ബെംഗളൂരുവിലേക്കു ടാക്സിയിൽ പുറപ്പെട്ട ഇവരെ പൊലീസ് കർണാടകയിലെ ചിത്രദുർഗയിൽ നിന്നാണു പിടികൂടിയത്. ഹോട്ടലിലെയും സമീപങ്ങളിലെയും സുരക്ഷാ ക്യാമറകൾ പൊലീസ് പരിശോധിക്കുന്നുണ്ട്. ഫൊറൻസിക് സംഘം ഉൾപ്പെടെ തെളിവുകൾ ശേഖരിക്കുകയാണ്. കൊലപാതകത്തിനു മറ്റെന്തെങ്കിലും കാരണമുണ്ടോയെന്നും അന്വേഷിക്കുകയാണെന്നും നോർത്ത് ഗോവ എസ്പി നിധിൻ വൽസൻ പറഞ്ഞു.
ബംഗാൾ സ്വദേശിയായ സൂചന ഭർത്താവുമായുള്ള ബന്ധത്തിൽ തൃപ്തയായിരുന്നില്ലെന്നാണു പൊലീസ് ഭാഷ്യം. 2010ൽ ആയിരുന്നു ഇവരുടെ വിവാഹം. വർഷങ്ങൾക്കു ശേഷം 2019ലാണു മകൻ ജനിച്ചത്. ഇതിനു പിന്നാലെ ദമ്പതികൾക്കിടയിൽ അസ്വാരസ്യം കൂടിയെന്നും 2020ൽ വിവാഹമോചനത്തിനു ശ്രമം ആരംഭിച്ചെന്നും പ്രാദേശിക മാധ്യമങ്ങൾ പറയുന്നു. പോസ്റ്റ്മോർട്ടത്തിനു ശേഷമേ കുട്ടിയുടെ മരണകാരണം വ്യക്തമാകൂവെന്നു പൊലീസ് അറിയിച്ചു.
ബെംഗളൂരുവിൽ താമസിക്കുന്ന സൂചന ഇവിടുത്തെ വിലാസം നൽകിയാണു ശനിയാഴ്ച നോർത്ത് ഗോവയിലെ ഹോട്ടലിൽ മുറിയെടുത്തത്. തിങ്കളാഴ്ച രാവിലെ ഹോട്ടലിൽനിന്ന് ചെക്ക് ഔട്ട് ചെയ്യുമ്പോൾ ബെംഗളൂരുവിലേക്കു ടാക്സി വേണമെന്ന് ആവശ്യപ്പെട്ടു. വിമാനത്തിൽ പോകുന്നതായിരിക്കും സൗകര്യമെന്നു ജീവനക്കാർ അറിയിച്ചിട്ടും ടാക്സി വേണമെന്ന് നിർബന്ധം പിടിക്കുകയായിരുന്നു. യുവതി പോയ ശേഷം 11 മണിയോടെ മുറി വൃത്തിയാക്കുകയായിരുന്ന ജീവനക്കാർ രക്തക്കറ കണ്ടു. ഉടൻ ഹോട്ടൽ അധികൃതർ പൊലീസിനെ വിവരമറിയിച്ചു.
പൊലീസ് എത്തി സിസിടിവി പരിശോധിച്ചപ്പോൾ ഹോട്ടലിൽനിന്നു പുറത്തിറങ്ങുന്ന യുവതിക്കൊപ്പം മകനില്ലെന്നു വ്യക്തമായി. ഇതോടെ പൊലീസുകാർ ടാക്സി ഡ്രൈവറുടെ ഫോണിലേക്കു വിളിച്ചു. മകൻ എവിടെയെന്ന് യുവതിയോട് അന്വേഷിച്ചു. മകനെ ഗോവയിൽ തന്നെയുള്ള സുഹൃത്തിന്റെ അടുത്താക്കിയെന്നു യുവതി പറഞ്ഞു. സുഹൃത്തിന്റെ വിലാസം ചോദിച്ചപ്പോൾ നൽകി. അന്വേഷണത്തിൽ ഈ വിലാസം വ്യാജമാണെന്നു കണ്ടെത്തി. ഇതോടെ പൊലീസ് വീണ്ടും ഡ്രൈവറെ ബന്ധപ്പെട്ടു. യുവതിക്ക് മനസ്സിലാവാതിരിക്കാൻ കൊങ്കണി ഭാഷയിലാണു സംസാരിച്ചത്.
വാഹനം എവിടെ എത്തിയെന്നു ചോദിച്ചപ്പോൾ കർണാടകയിലെ ചിത്രദുർഗ ജില്ലയിലാണെന്നു മറുപടി പറഞ്ഞു. യുവതിക്ക് ഒരു സംശയവും തോന്നാതെ അവരെയുംകൊണ്ട് എത്രയും വേഗം അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ കയറാൻ ഗോവ പൊലീസ് നിർദ്ദേശം നൽകി. ഇതനുസരിച്ചു ഡ്രൈവർ ചിത്രദുർഗയിലെ ഐമംഗല സ്റ്റേഷനിലേക്കു വാഹനം എത്തിച്ചു. ഗോവ പൊലീസ് അറിയിച്ചതനുസരിച്ച് ഐമംഗലയിലെ ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോഴാണു വാഹനത്തിലെ ബാഗിനുള്ളിൽ നാലു വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തിയത്.
നിർമ്മിത ബുദ്ധിയുടെ പുതിയ സാധ്യതകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 'ദ് മൈൻഡ്ഫുൾ എഐ ലാബ്' എന്ന സ്റ്റാർട്ടപ്പിന്റെ സഹസ്ഥാപകയും സിഇഒയുമാണു സൂചന. നാലു വർഷമായി കമ്പനിയെ നയിക്കുന്നു. ഭൗതികശാസ്ത്രത്തിൽ (പ്ലാസ്മ ഫിസിക്സ് വിത്ത് ആസ്ട്രോ ഫിസിക്സ്) ഫസ്റ്റ് ക്ലാസോടെ ബിരുദാനന്തര ബിരുദം സ്വന്തമാക്കി. രാമകൃഷ്ണമിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൾച്ചറിൽനിന്ന് സംസ്കൃതത്തിൽ പിജി ഡിപ്ലോമ ഒന്നാം റാങ്കോടെയും പാസായിട്ടുള്ളയാളാണു സൂചനയെന്നു പൊലീസ് വ്യക്തമാക്കി.
നാലുവയസുകാരനായ മകനെ കൊലപ്പെടുത്തിയ സൂചന സേതിന്റെ അവസാന ഇൻസ്റ്റഗ്രാം പോസ്റ്റിൽ അക്വേറിയത്തിൽ കളിക്കുന്ന മകന്റെ ചിത്രമാണ്. മൂന്നുമാസം മുമ്പ് പങ്കുവെച്ച ചിത്രത്തിന്റെ അടിക്കുറിപ്പിൽ എന്ന ഹാഷ്ടാഗും ഉണ്ടായിരുന്നു. മകനെക്കുറിച്ചുള്ള ഏക പോസ്റ്റും ഇതായിരുന്നു.
ശനിയാഴ്ചയാണ് നോർത്ത് ഗോവയിലെ ആഡംബര അപ്പാർട്ട്മെന്റിൽ സൂചന മുറിയെടുത്തത്. ബംഗളുരുവിലെ വിലാസമാണ് നൽകിയത്. തിങ്കളാഴ്ച രാവിലെ ഹോട്ടലിൽ നിന്ന് ചെക്ക് ഔട്ട് ചെയ്തു. ബംഗളുരുവിലേക്ക് പോകാൻ ടാക്സി വേണമെന്ന് ഇവർ ഹോട്ടൽ ജീവനക്കാരോട് ആവശ്യപ്പെട്ടു. സൂചന പോയ ശേഷംമുറി വൃത്തിയാക്കുകയായിരുന്ന ഹൗസ് കീപ്പിങ് ജീവനക്കാരാണ് മുറിയിൽ തുണിയിൽ രക്തക്കറ കണ്ടത്. ഉടൻ ഹോട്ടൽ അധികൃതർ പൊലീസിനെ വിവരമറിയിച്ചു. ഇതോടെയാണ് നടുക്കുന്ന അറുംകൊലയെ കറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്.