- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
29കാരിയെ സ്പാ സെന്ററിലെത്തിച്ചത് പങ്കാളി; മയക്കുമരുന്ന് കലർത്തിയ ശീതളപാനീയം നൽകി ബോധരഹിതയാക്കി; പിന്നാലെ പങ്കാളിയും സുഹൃത്തും ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി; ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി; പ്രതികൾ ഒളിവിൽ

ഗുരുഗ്രാം: ഡൽഹി സ്വദേശിനിയായ 29-കാരിയെ സ്പാ സെന്ററിൽ വെച്ച് മയക്കി കിടത്തി കൂട്ടബലാത്സംഗം ചെയ്തതായി പരാതിയിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. പങ്കാളിയുൾപ്പെടെ രണ്ട് പേർ ചേർന്നാണ് പീഡിപ്പിച്ചതെന്നാണ് പരാതി. ഈ മാസം ആദ്യമാണ് സംഭവം നടന്നത്. പ്രതികൾക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 70(1) പ്രകാരം ഗുരുഗ്രാം പോലീസ് കേസെടുത്തു. പ്രതികൾ നിലവിൽ ഒളിവിലാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വെസ്റ്റ് ഡൽഹിയിൽ താമസിക്കുന്ന യുവതി പ്രതികളിലൊരാളുമായി കഴിഞ്ഞ മൂന്ന് മാസമായി പ്രണയത്തിലായിരുന്നു. സംഭവദിവസം രാത്രി 11 മണിയോടെ ഇയാൾ യുവതിയെ വീട്ടിൽ നിന്ന് പിക്ക് ചെയ്യുകയും തുടർന്ന് അടച്ചുപൂട്ടിയ നിലയിലായിരുന്ന ഒരു സ്പാ സെന്ററിലേക്ക് കൊണ്ടുപോവുകയുമായിരുന്നു.
മറ്റൊരു പ്രതി നേരത്തെ തന്നെ സ്പായിൽ ഉണ്ടായിരുന്നുവെന്നും ഇരുവരുടെയും കൈവശം സ്പായുടെ താക്കോൽ ഉണ്ടായിരുന്നുവെന്നും യുവതി ആരോപിച്ചു. അവിടെ വെച്ച് ഇവർ യുവതിക്ക് ലഘുഭക്ഷണവും ശീതളപാനീയവും നൽകി. പാനീയത്തിൽ മയക്കുമരുന്ന് കലർത്തിയിരുന്നതായി യുവതി സംശയിക്കുന്നു. പാനീയം കഴിച്ചതിന് പിന്നാലെ തലകറക്കം അനുഭവപ്പെടുകയും ബോധം നഷ്ടപ്പെടുകയും ചെയ്തതായി യുവതി പരാതിയിൽ പറയുന്നു.
പ്രതികൾ തങ്ങളെ പീഡിപ്പിക്കുകയും ഇതിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തു. സംഭവം പുറത്തുപറഞ്ഞാൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് അവർ ഭീഷണിപ്പെടുത്തിയതായും യുവതി വെളിപ്പെടുത്തി. പ്രതികൾ പശ്ചിമ ബംഗാൾ സ്വദേശികളാണെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഇതിൽ ഒരാൾ ഗുരുഗ്രാം സെക്ടർ 40-ൽ താമസിക്കുന്നയാളും സ്പാ സെന്ററിലെ മാനേജറുമാണ്.
യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. പോലീസ് മൊഴി രേഖപ്പെടുത്തുകയും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയുമാണ്. തെളിവുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചതായും പ്രതികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പോലീസ് അറിയിച്ചു. ഇരയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സെക്ടർ 40 പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി ഗുരുഗ്രാം പോലീസ് പിആർഒ സന്ദീപ് തുറാൻ പറഞ്ഞു.


