- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ സ്‌കൂട്ടർ; മുറിക്കുള്ളിൽ വീടു വിട്ടു പോകുന്നുവെന്ന് കത്തും; പത്തനംതിട്ട പ്രമാടം പാറക്കടവ് പാലത്തിൽ നിന്ന് സിഎ വിദ്യാർത്ഥിനി അച്ചൻകോവിലാറ്റിൽ ചാടിയെന്ന് സംശയം; തെരച്ചിൽ നടത്തിയെങ്കിലും കിട്ടിയില്ല; മറ്റെവിടേക്കെങ്കിലും പോയിരിക്കാമെന്നും സംശയം
പത്തനംതിട്ട: സ്ഥലം വിട്ടു പോകുന്നുവെന്ന് കത്തും എഴുതി വച്ച് വീട്ടിൽ നിന്നിറങ്ങിയ സിഎ വിദ്യാർത്ഥിനിയുടെ സ്‌കൂട്ടർ പ്രമാടം പാറക്കടവ് പാലത്തിൽ കണ്ടെത്തി. പെൺകുട്ടി ആറ്റിൽ ചാടിയിരിക്കാമെന്ന സംശയത്തിൽ പൊലീസും ഫയർ ഫോഴ്സും വൈകുന്നേരം വരെ തെരച്ചിൽ നടത്തിയെങ്കിലും കിട്ടിയില്ല. ശനിയാഴ്ചയും തെരച്ചിൽ തുടരും.
തെങ്ങുംകാവ് കാഞ്ഞിരവിള വീട്ടിൽ സന്തോഷിന്റെ മകൾ ആതിര(20)യെ ആണ് കാണാതായിരിക്കുന്നത്. യുവതി ആറ്റിൽ ചാടിയോ അതോ മറ്റെവിടേക്കെങ്കിലും മാറി നിൽക്കുകയാണോ എന്നാണ് സംശയിക്കുന്നത്. വെള്ളിയാഴ്ച പുലർച്ചെ നാലു മുതലാണ് യുവതിയെ കാണാതായതെന്ന് വീട്ടുകാർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ആഭരണങ്ങൾ മുറിക്കുള്ളിൽ ഊരി വച്ചിരുന്നു. മൊബൈൽ ഫോണും കൊണ്ടു പോയിട്ടില്ല. താൻ സ്ഥലം വിട്ടു പോവുകയാണെന്നും സ്‌കൂട്ടർ പാറക്കടവ് പാലത്തിലുണ്ടാമെന്നും കത്തെഴുതി വച്ചിട്ടാണ് ആതിര പോയിരിക്കുന്നത്.
ആതിര ആറ്റിൽ ചാടിയതെന്ന സംശയത്തിൽ കോന്നി പൊലീസും പത്തനംതിട്ടയിൽ നിന്നുള്ള അഗ്നി രക്ഷാ സേനയും ചേർന്ന് തെരച്ചിൽ നടത്തി. അതേസമയം, സ്‌കൂട്ടർ പാലത്തിന് സമീപം ഉപേക്ഷിച്ച് മറ്റെവിടെയോ പോയിട്ടുണ്ടാകാനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നു. അഗ്നി രക്ഷാസേനയുടെ മുങ്ങൽ വിദഗ്ധരടങ്ങിയ സംഘം വെള്ളി വൈകിട്ട് ആറ് മണി വരെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തെരച്ചിൽ ശനിയും തുടരും. സ്റ്റേഷൻ ഓഫീസർ ജോസഫ് ജോസഫ്, ഫയർ റസ്‌ക്യൂ ഓഫീസറുമായ സതീഷ് കുമാർ, ശ്രീകുമാർ, വിനു കൃഷ്ണൻ, ഹോം ഗാർഡ് സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് തെരച്ചിൽ നടത്തിയത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്