- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോട്ടയത്ത് ഷെൽട്ടർ ഹോമിൽ പാർപ്പിച്ചിരുന്ന പോക്സോ ഇരകളടക്കം ഒമ്പത് പെൺകുട്ടികളെ കാണാതായി; രാവിലെ 5.30 യ്ക്ക് കുട്ടികളെ വിളിച്ചുണർത്താനായി പോയപ്പോൾ കുട്ടികളെ കണ്ടില്ല; ഒൻപത് പേരും വിവിധ കേസുകളുമായി ബന്ധപ്പെട്ട് ഷെൽട്ടർഹോമിൽ പാർപ്പിക്കപ്പെട്ടവർ; പൊലീസ് അന്വേഷണം തുടങ്ങി
കോട്ടയം: കോട്ടയത്ത് ഷെർട്ടർ ഹോമിൽ പാർപ്പിച്ചിരുന്ന ഒമ്പത് പെൺകുട്ടികളെ കാണാതായി. ഇന്ന് രാവിലെയാണ് കുട്ടികളെ കാണാതായ സംഭവം ശ്രദ്ധയിൽ പെട്ടത്. കോട്ടയം മാങ്ങാനത്ത് സ്വകാര്യ ഷെൽട്ടർ ഹോമിൽ നിന്നാണ് കുട്ടികളെ കാണാതായത്. പോക്‌സോ കേസ് ഇരകളടക്കം ഒൻപത് കുട്ടികളെയാണ് കാണാതായത്.
മഹിളാ സമഖ്യ നടത്തുന്ന ഷെൽട്ടർ ഹോം ആണിത്. ശിശുക്ഷേമ സമിതിക്ക് കീഴിലാണ് ഇത് പ്രവർത്തിച്ചിരുന്നത്. ഇന്ന് രാവിലെ 5.30 യ്ക്ക് കുട്ടികളെ വിളിച്ചുണർത്താനായി പോയ സമയത്താണ് കുട്ടികളെ കാണാനില്ലെന്ന് മനസിലായത്. സംഭവത്തിൽ കോട്ടയം ഈസ്റ്റ് പൊലീസ് അന്വേഷണം തുടങ്ങി. ഒൻപത് പേരും വിവിധ കേസുകളുമായി ബന്ധപ്പെട്ടാണ് ഈ ഷെൽട്ടർ ഹോമിൽ പാർപ്പിക്കപ്പെട്ടിരുന്നത്.
12ഓളം പെൺകുട്ടികൾ ഇവിടെ താമസിക്കുന്നുണ്ട്. പോക്സോ കേസുകളിലും കുടുംബ പ്രശ്നങ്ങളിലും അകപ്പെടുന്ന പെൺകുട്ടികളാണ് ഇതിൽ മിക്കവരും. സമഖ്യയിൽ കഴിഞ്ഞ കുറച്ചുനാളുകളിലായി പെൺകുട്ടികൾ ഇവിടെ പ്രതിഷേധം നടത്തിയിരുന്നതായാണ് വിവരം.
മറുനാടന് മലയാളി ബ്യൂറോ