- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരിപ്പൂർ വിമാനത്തവളത്തിൽ ഭാര്യക്കൊപ്പം എത്തിയ മുപ്പതുകാരൻ കടത്താൻ ശ്രമിച്ചത് 25.81 ലക്ഷം രൂപയുടെ സ്വർണം; സ്വർണം ഒളിപ്പിച്ചത് റൗണ്ട് ഡിസ്ക് ഇംപെക്സ് സ്റ്റീമറിന്റെ അടിത്തട്ടിൽ സ്റ്റീൽ പ്ലേറ്റിനകത്തായി; സിദ്ദിഖ് സ്വർണം കടത്തിയത് ഭാര്യക്ക് അറിയില്ലായിരുന്നെന്ന് കസ്റ്റംസ്
മലപ്പുറം: കരിപ്പൂർ വിമാനത്തവളത്തിൽ ഭാര്യയോടൊപ്പം എത്തിയ മലപ്പുറത്തെ 30കാരൻ കടത്താൻ ശ്രമിച്ചത് 25.81ലക്ഷം രൂപയുടെ സ്വർണം. റൗണ്ട് ഡിസ്ക് ഇംപെക്സ് സ്റ്റീമറിന്റെ അടിത്തട്ടിൽ ഒളിപ്പിച്ച 25,81,915 രൂപയുടെ സ്വർണവുമായാണ് കുടുംബ സമേതംവന്ന മലപ്പുറം സ്വദേശിയായ അബൂബക്കർ സിദ്ദിഖ്(30) എയർകസ്റ്റംസ് വിഭാഗത്തിന്റെ പിടിയിലായത്.
ഭാര്യയോടൊപ്പം ജിദ്ദയിൽനിന്നും ഇൻഡിഗോ വിമാനത്തിൽ കരിപ്പൂരിൽ വന്നിറങ്ങിയ അബൂബക്കർ സിദ്ദീഖിന്റെ ലഗേജ് പരിശോധിക്കുന്നതിനിടയിൽ എയർകസ്റ്റംസ് വിഭാഗമാണു സ്വർണം പിടികൂടിയത്. ഇൻഡിഗോ 6ഇ 1843 വിമാനത്തിൽ സ്വർണം കടത്താനുള്ള സാധ്യതയുണ്ടെന്ന രഹസ്യവിവരം നേരത്തെ ലഭിച്ചിരുന്നു. തുടർന്നു നടത്തിയ പരിശോധനയിൽ ഇയാളുടെ ലഗേജുകൾ സംശയാസ്പദമായ നിലയിൽ ഇൻസ്പി വീണ്ടും പരിശോധനയ്ക്ക് അടയാളപ്പെടുത്തുകയും അത് വീണ്ടും പരിശോധിക്കുകയും ചെയ്തു.
അപ്പോഴാണ് ബ്രാൻഡ് ഇംപെക്സിന്റെ ഒരു സ്റ്റീമറിന്റെ ഭാരം അസാധാരണമായ രീതിയിൽ കാണപ്പെട്ടത്. ഇതോടെ ഇതെടുത്ത് പുറത്തെടുത്തെങ്കിലും സ്റ്റീൽ പ്ലേറ്റിനകത്തായി ഒളിപ്പിച്ച നിലയിലായിരുന്നു. തുടർന്നു ബെൽറ്റ് ടെക്നീഷ്യന്മാരുടെ സഹായത്തോടെ തുറന്ന് പരിശോധിച്ചതോടെയാണ് വൃത്താകൃതിയിലുള്ള 497 ഗ്രാം ഭാരമുള്ള ഒരു ് ഡിസ്ക് ഇംപെക്സ് സ്റ്റീമറിന്റെ അടിത്തട്ടിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് എയർകസ്റ്റംസ് ഇന്റലിജൻസ് വിഭാഗം അധികൃതർ പറഞ്ഞു. ഇയാളുടെ കൂടെ ഭാര്യയും ഉണ്ടായിരുന്നെങ്കിലും സ്വർണം കടത്തുന്ന വിവരം അവർക്ക് അറിവില്ലായിരുന്നുവെന്നാണ് കസ്റ്റംസ് അധികൃതർ പറയുന്നത്. അടുത്തിടെയായി വൻതോതിൽ സ്വർണക്കടത്തുകൾ വിവിധ രൂപത്തിലാണ് കരിപ്പർ വഴി എത്തിക്കൊണ്ടിക്കുന്നത്. നേരത്തെ കുഴമ്പുരൂപത്തിൽ വ്യാപകമായി കടത്തിയത് പിടിക്കപ്പെട്ടു തുടങ്ങിതോടെ മിക്സിക്കകത്തും, ഗ്രൈന്ററിനകത്തും അടുത്തിടെയായി കൂടുതൽ കേസുകൾ പിടിച്ചിരുന്നു.
കരിപ്പൂർ വിമാനത്താവളത്തിൽ വസ്ത്രത്തിൽ സ്വർണം തേച്ചു പിടിപ്പിച്ചു കൊണ്ടുവന്ന യാത്രക്കാരനും രേഖകൾ ഇല്ലാതെ വിദേശ കറൻസി കടത്തിയ മറ്റൊരു യാത്രക്കാരനും ഇന്നു കസ്റ്റംസ് പിടിയിലായിട്ടുണ്ട്. പാന്റിൽ 890 ഗ്രാം സ്വർണ്ണമിശ്രിതം പതിപ്പിച്ച കോഴിക്കോട് വാവാട് സ്വദേശി മുഹമ്മദ് അനീസ്, അരക്കോടിക്ക് തുല്യമായ വിദേശ കറൻസി കടത്തിയ തിരൂരങ്ങാടി സ്വദേശി മുജീബ് റഹ്മാൻ എന്നിവരാണ് പിടിയിലായത്.