- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒറ്റ ദിവസം കൊണ്ടു കടത്താൻ ശ്രമിച്ചത് രണ്ടു കോടിയിലേറെ രൂപയുടെ സ്വർണം; കണ്ണൂർ രാജ്യാന്തരവിമാന താവളത്തിൽ മൂന്ന് പേർ പിടിയിൽ; പിടിയിലായ അബുദാബി, മസ്‌കറ്റ്, ഷാർജ എന്നിവിടങ്ങളിൽ നിന്നെത്തിയ യാത്രക്കാർ; സ്വർണക്കടത്തു ശ്രമം ശരീരത്തിലും എമർജൻസി ലാംപിലും സോക്‌സിലും ഒളിപ്പിച്ച്
മട്ടന്നൂർ :കണ്ണൂർ രാജ്യാന്തര വിമാന താവളത്തിൽ നിന്നും വൻ സ്വർണവേട്ട. എയർപോർട്ട് പൊലിസിന്റെ നേതൃത്വത്തിലാണ് ഒരു ദിവസം കൊണ്ടു രണ്ടു കോടിയുടെ സ്വർണം പിടികൂടിയത്. മൂന്ന് യാത്രക്കാരിൽ നിന്നാണ് അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണം എയർപോർട്ട് പൊലിസ് പിടികൂടിയത്.
പിടികൂടിയ സ്വർണത്തിന് രണ്ടു കോടിയോളം രൂപ വില വരും. അബുദാബി , മസ്‌കറ്റ്, ഷാർജ എന്നിവടങ്ങളിൽ നിന്നെത്തിയ യാത്രക്കാരാണ് പിടിയിലത്. കാസർകോട് ഉദുമ സ്വദേശികളായ അബ്ദുൽ റഹ്മാൻ (29) നിസാമുദീൻ കൊവ്വൽ അബ്ദുള്ള (44) കുത്തുപറമ്പ് മാനന്തേരി സ്വദേശി നൗഫൽ (46) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
എയർപോർട്ടിലെ കസ്റ്റംസ് പരിശോധനയ്ക്കു ശേഷം പുറത്തിറങ്ങിയ ഇവരെ പൊലിസ് പരിശോധിക്കുകയായിരുന്നു. ഇവർ ശരീരത്തിലും എമർജൻസി ലാംപിലും ഷംസുവിന് ഒപ്പം ധരിച്ച സോക്‌സിലും മിശ്രിതമാക്കി ഉൾപ്പെടെ കടത്താൻ ശ്രമിച്ചത്. പ്രതികളെ എയർപോർട്ട് പൊലീസ് ചോദ്യം ചെയ്തതിനു ശേഷം നിയമ നടപടികൾക്കായി കസ്റ്റംസിന് കൈമാറി.
'കണ്ണൂർ സിറ്റി പൊലിസ് മേധാവി കമ്മിഷണർ ആർ. അജിത്ത് കുമാറിന്റെ പ്രത്യേക നിർദ്ദേശപ്രകാരമാണ് കസ്റ്റംസ് പരിശോധനയ്ക്കു ശേഷം എയർപോർട്ട് പൊലിസ് പരിശോധന ശക്തമാക്കിയത്. സി.സി.ടി.വി ക്യാമറയിൽ യാത്രകാരെ നിരീക്ഷിച്ചു അസ്വാഭാവികമായി പെരുമാറുന്നവരെ കണ്ടെത്തി ദേഹപരിശോധന നടത്തി പിടികൂടുന്നത്.
കഴിഞ്ഞ ഒരു വർഷമായി പത്തു കോടിയുടെ സ്വർണമാണ് കണ്ണൂർ രാജ്യാന്തര വിമാനതാവളത്തിൽ നിന്നും എയർപോർട്ട് പൊലിസ് പിടികൂടിയത്.