- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
സ്വര്‍ണക്കടത്ത് കേസ്; നടി രന്യ റാവുവിനെതിരെ കൊഫെപോസ ചുമത്തി; നടിയും മറ്റ് പ്രതികളും ഒരു വര്‍ഷത്തേക്ക് ജയിലില്‍ തന്നെ; ജാമ്യത്തിനായി നിരന്തരം കോടതിയെ സമീപിച്ചതിനാലാണ് കൊഫെപോസ ചുമത്തിയതെന്ന് അന്വേഷണ ഏജന്‍സികള്‍
ബെംഗളൂരു: ദുബായില്‍ നിന്നുള്ള സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ നടി രന്യ റാവുവിന്തിരെ കഠിനമായ നിയമനടപടികളുമായി അന്വേഷണ ഏജന്‍സികള്‍. ഡയരക്ടറേറ്റ് ഓഫ് റെവന്യു ഇന്റലിജന്‍സിന്റെ ശുപാര്‍ശയെ അടിസ്ഥാനമാക്കി സെന്‍ട്രല്‍ ഇക്കണോമിക് ഇന്റലിജന്‍സ് ബ്യൂറോ രന്യ റാവുവിനെയും മറ്റ് പ്രതികളായ തരുണ്‍ രാജുവിനെയും സാഹില്‍ സക്കറിയ ജെയിനിനെയുംതിരെ കൊഫെപോസ ചുമത്തി.
ഇതോടെ ഒരുവര്‍ഷത്തേക്ക് ഇവര്‍ക്ക് ജാമ്യത്തിലിറങ്ങാനാകില്ല. കേസില്‍ ദൃഢമായ നിലപാട് സ്വീകരിക്കുകയാണ് അന്വേഷണം നടത്തുന്ന ഏജന്‍സികള്‍. കോടതിയെ ആവര്‍ത്തിച്ച് സമീപിച്ച് ജാമ്യം തേടിയ രന്യയും കൂട്ടരും വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പെടാനിടയുണ്ടെന്ന ആശങ്കയും അന്വേഷണ ഉദ്യോഗസ്ഥര്‍ ഉന്നയിച്ചു.
2024 മാര്‍ച്ച് 3ന് ബെംഗളൂരു കെംപെഗൗഡ വിമാനത്താവളത്തില്‍ നിന്നാണ് രന്യ റാവുവിനെ സ്വര്‍ണം ഒളിപ്പിച്ച നിലയില്‍ പിടികൂടിയത്. 14.2 കിലോ സ്വര്‍ണവും, തുടര്‍ന്നുള്ള വീടുകളില്‍ നടത്തിയ പരിശോധനയില്‍ 2.06 കോടി രൂപയുടെ ആഭരണങ്ങളും 2.67 കോടി രൂപയും കണ്ടെടുത്തു. പിടിച്ചെടുത്ത സ്വര്‍ണത്തിന് ആകെ വില ഏകദേശം 12.56 കോടി രൂപയോളം വരുമെന്നാണ് രേഖകള്‍ സൂചിപ്പിക്കുന്നത്.
കര്ണാടക ഡിജിപിയായ കെ. രാമചന്ദ്ര റാവുവിന്റെ മകളായ രന്യയുടെ സ്വാധീനമുള്ള നിലപാട് ഇയാള്‍ക്ക് വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനകള്‍ ഒഴിവാക്കാന്‍ സഹായിച്ചുവെന്നാണ് അന്വേഷണസംഘം കണ്ടെത്തുന്നത്. സംഭവം രാഷ്ട്രതലത്തില്‍ ചര്‍ച്ചയായതോടെ, ഡിജിപിയുടെ പങ്ക് അന്വേഷിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെയാണ് നിയോഗിച്ചത്. ഉന്നത ഐഎഎസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘം ഇപ്പോള്‍ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്.