- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
സ്വര്‍ണക്കടത്ത് കേസ്; സ്വര്‍ണക്കടത്തിനൊപ്പം ഹവാല ഇടപാടുകളും നടത്താന്‍ രന്യക്ക് സഹായം നല്‍കിയത് സാഹില്‍; ഓരേ ഇടപാടിനും കമ്മീഷനായി നല്‍കിയത് 55,000 രൂപ; ദുബായിലെ മാഫിയകള്‍ക്ക് കൈമാറിയത് 38.19 കോടി രൂപ
ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ നടി രന്യ റാവുവിന്റെ പശ്ചാത്തലത്തില്‍ അന്വേഷണം കൂടുതല്‍ ആഴത്തിലേക്ക് കടക്കുകയാണ്. 14.2 കിലോഗ്രാം സ്വര്‍ണം കൊണ്ടുവന്ന കേസുമായി ബന്ധപ്പെട്ട് ബെള്ളാരിയിലെ സ്വര്‍ണ വ്യാപാരിയായ സാഹില്‍ ജെയിന്‍ നിരവധി സാമ്പത്തിക ക്രമക്കേടുകളില്‍ പങ്കാളിയാണെന്ന് റവന്യു ഇന്റലിജന്‍സ് കണ്ടെത്തിയിരിക്കുന്നു.
സ്വര്‍ണക്കടത്തിനൊപ്പം ഹവാല ഇടപാടുകളും നടത്താന്‍ രന്യക്ക് സഹായം നല്‍കിയതായാണ് അന്വേഷണത്തില്‍ വ്യക്തമായത്. ഓരോ ഇടപാടിനും 55,000 രൂപ കമ്മിഷനായി വാങ്ങിയിരുന്നുവെന്നും, ഇതുവരെ 49.6 കിലോ ഗ്രാം സ്വര്‍ണം വിറ്റഴിക്കാന്‍ രന്യയെ സഹായിച്ചുവെന്നുമാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പിന്നിലെ ബന്ധങ്ങള്‍ പരിശോധിച്ചപ്പോള്‍, 38.19 കോടി രൂപ ദുബായിലെ മാഫിയയിലേക്ക് കൈമാറാനായുള്ള ഹവാല ഇടപാടുകളുടെ ചുമതലയും സാഹില്‍ വഹിച്ചിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.
അതിനോടൊപ്പം, 2024 ജനുവരിയില്‍ 30.34 ലക്ഷം രൂപയുടെ ഹവാല ഇടപാട് ബെംഗളൂരുവില്‍ നടത്തിയതിന്റെ രേഖകളും അന്വേഷണ സംഘത്തിന് ലഭിച്ചതായും അറിയിച്ചിട്ടുണ്ട്. മുംബൈയിലെ സ്വര്‍ണ മാഫിയയുമായുള്ള ബന്ധങ്ങള്‍ കൂടി പരിശോധിച്ചുവരികയാണ്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികള്‍ കൂടി അന്വേഷണത്തിന്റെ കുടക്കീഴില്‍ വരാനിരിക്കുന്നതായി വിവരമുണ്ട്.