- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ബംഗ്ലാദേശ് എംപിയുടെ അരുംകൊലയ്ക്ക് പിന്നിൽ സ്വർണ്ണക്കടത്തിലെ കുടിപ്പക
കൊൽക്കത്ത: കൊൽക്കത്തയിൽ വെച്ച് ബംഗ്ലാദേശ് എംപിയെ കൊലപ്പെടുത്തി വെട്ടിനുറുക്കിയ സംഭവത്തിന് പിന്നിൽ സ്വർണക്കടത്തു സംഘത്തിന്റെ കുടിപ്പക്ക. സ്വർണ്ണക്കടത്തു മാഫിയയുടെ ഭാഗമായിരുന്നു കൊല്ലപ്പെട്ട എംപി അൻവാറുൽ അസീം അനാർ. കൊലപാതകത്തിന്റെ മുഖ്യസൂത്രധാരനും ബംഗ്ലാദേശ് വംശജനുമായ അഖ്തറുസ്സമാൻ ഷഹീനാണെന്നാണ് പുറത്തുവരുന്ന വിവരം. ഇരുവരും പങ്കാളികളും ചേർന്നാണ് ഇന്ത്യയിലേക്കും അതിർത്തി കടന്ന് സ്വർണം കടത്തിയിരുന്ത്. ഇരുവരും സ്വർണ്ണക്കടത്തിൽ പങ്കാളികളായിരുന്നുവെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. സ്വർണ്ണക്കടത്തിൽ അനാർ ചതികാണിച്ചതാണ് ഷഹീനും കൂട്ടരും അരുകൊല ചെയ്യാൻ ഇടയാക്കിയത്.
ദുബായിൽനിന്ന് അഖ്തറുസ്സമാൻ ഷഹീൻ ബംഗ്ലാദേശിലേക്ക് സ്വർണം കടത്തുമ്പോൾ അത് സുരക്ഷിതമായി എത്തേണ്ടിടത്ത് എത്തിക്കുന്നത് അൻവാറുൽ അസീം ആയിരുന്നു. അതിനായി അനാറിന്റെ അധികാര സ്വാധീനം ഉപയോഗിച്ചിരുന്നു. കഴിഞ്ഞവർഷം കൂടുതൽ ലാഭവിഹിതം അസീം ആവശ്യപ്പെട്ടെങ്കിലും ഇത് ഷഹീൻ നിരസിച്ചു. ഇതിന് പിന്നാലെ അനധികൃതമായി കടത്തിയ 80 കോടിയോളം രൂപവരുന്ന സ്വർണം അസീം സ്വന്തമാക്കി. ഇതോടെ ഷഹൻ പ്രതികാരദാിഹിയായി മാറുകയിരുന്നു.
സ്വർണ്ണക്കടത്ത് റാക്കറ്റിൽ ഉൾപ്പെട്ട സ്വാധീനമുള്ള മറ്റുള്ളവർക്കും കൊലപാതകത്തിന്റെ ഗൂഢാലോചനയിൽ പങ്കുണ്ടെന്നാണ് ബംഗ്ലാദേശ് പൊലീസിന്റെ സംശയം. ബംഗ്ലാദേശിൽ നിന്നും ഇന്ത്യയിലേക്ക് അടക്കം സ്വർണം കടത്തിയത് പതിവായിരുന്നു. അതുകൊണ്ട് ്തന്നെ ഇന്ത്യാബന്ധത്തിലും അന്വേഷണം നടക്കുന്നുണ്ട്.
2014-ൽ എംപിയായതോടെ ജനൈദ മേഖലകേന്ദ്രീകരിച്ചുള്ള സ്വർണ്ണക്കടത്തിന്റെ നേതൃത്വം അസീം ഒറ്റയ്ക്ക് ഏറ്റെടുത്തിരുന്നു. പങ്കാളികളായിരുന്ന ഒരുരാഷ്ട്രീയനേതാവിനേയും രണ്ട് വ്യവസായികളേയും ഒഴിവാക്കി. ഇവർക്കും കൊലപാതകത്തിൽ പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കും. ഈ വർഷം ഫെബ്രുവരിയിലും ഏപ്രിലിലും അസീമിനെ വധിക്കാൻ പദ്ധതിയിട്ടിരുന്നു. കൊലപാതകത്തിൽ പങ്കാളികളായ അമാനുള്ള അമാൻ എന്ന ഷിമുൽ ബുയ്യാൻ, ഫൈസൽ അലി എന്ന സാജി, അസീമിനെ ഹണിട്രാപ്പിൽ കുരുക്കിയ ഷിലാസ്തി റഹ്മാൻ എന്നിവരെ നേരത്തെ ബംഗ്ലാദേശ് പൊലീസ് അറസ്റ്റുചെയ്തിരുന്നു.
ഹണിട്രാപ്പിൽ കുരുക്കി അരുംകൊല.
ചികിൽസയ്ക്കായി കൊൽക്കത്തയിൽ എത്തിയപ്പോഴാണ് ബംഗ്ലാദേശ് എംപിയെ ഹണിട്രാപ്പിൽ കുരുക്കി അരുംകൊല ചെയ്ത്. മെയ് 12 ന് പശ്ചിമ ബംഗാളിന്റെ തലസ്ഥാനത്ത് എത്തിയ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പാർട്ടി അംഗമായ അൻവാറുൽ അസിം അനാറിനെയാണ് ഒരു ആഡംബര ഫ്ളാറ്റിൽ വച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം തുണ്ടം തുണ്ടമാക്കി പ്ലാസ്റ്റിക് പാക്കറ്റിൽ നഗരത്തിൽ പലയിടത്തായി ഉപേക്ഷിക്കുകയാണ് ഉണ്ടായത്.
ബരാനഗറിലുള്ള ഗോപാൽ ബിശ്വാസ് എന്ന സുഹൃത്തിന്റെ വീട്ടിലാണ് അനാർ താമസിച്ചിരുന്നത്. ഒരു ആഡംബരഫ്ളാറ്റിൽ അദ്ദേഹത്തെ കൊലപ്പെടുത്തിയതായി വ്യക്തമായി. മൃതദേഹം തുണ്ടം തുണ്ടമാക്കി പ്ലാസ്റ്റിക് പാക്കറ്റിൽ നഗരത്തിന്റെ പലഭാഗത്തായി ഉപേക്ഷിക്കുകയായിരുന്നു. ധാക്ക പൊലീസ് മറ്റൊരു ചോദ്യത്തിന് കൂടി ഉത്തരം കണ്ടെത്തി. കൊലയാളികളിൽ ഒരാളുമായി ബന്ധമുള്ള ഷിലസ്തി റഹ്മാൻ എന്ന യുവതിയാണ് അനാറിനെ ഹണിട്രാപ്പിൽ കുടുക്കിയത്. എംപിയെ വശീകരിച്ച് യുവതി ആഡംബര ഫ്ളാറ്റിൽ എത്തിക്കുകയായിരുന്നു. ഫ്ളാറ്റിൽ എത്തിയ ഉടൻ തന്നെ അനാറിനെ വകവരുത്തി. അനാറിനെ വകവരുത്താൻ 5 കോടി രൂപയ്ക്ക് ക്വട്ടേഷൻ നൽകിയെന്നാണ് പൊലീസ് പറയുന്നത്.
ഹവ്ലധാറും കൂട്ടാളികളും കൂടി അനാറിനെ വകവരുത്തി, മൃതദേഹത്തിൽ നിന്ന് തൊലിയുരിച്ച് മാംസം നീക്കം ചെയ്ത് തുണ്ടം തുണ്ടമാക്കി. ആളെ തിരിച്ചറിയാതിരിക്കാനായിരുന്നു അത്. എല്ലുകൾ ചെറുകഷ്ണങ്ങളാക്കി പ്ലാസ്റ്റിക് ബാഗിലാക്കി കൊൽക്കത്തയിൽ പലയിടത്തായി ഉപേക്ഷിച്ചു. ചില ശരീര ഭാഗങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്നതായും സൂചനയുണ്ട്. പ്രതികളിൽ ഒരാൾ വലിയ സ്യൂട്ട്കേസുമായി ഫ്ളാറ്റിൽ നിന്ന് പുറത്തിറങ്ങി പോകുന്നത് സിസി ടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ടുമുണ്ട്. മൂന്നുതവണ എംപി.യും അവാമിലീഗിന്റെ കലിഗഞ്ച് ഉപജില്ലാ യൂണിറ്റ് പ്രസിഡന്റുമാണ് കൊല്ലപ്പെട്ട അസിം അനാർ.