- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
മല്ലു ഹിന്ദു വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ ഗോപാലകൃഷ്ണന്‍ തെളിവ് നശിപ്പിച്ചു; ഫോണുകളൊന്നും ആരും ഹാക്ക് ചെയ്തിട്ടില്ല; പോലീസില്‍ ഹാജറാക്കിയത് നിരവധി തവണ ഫോര്‍മാറ്റ് ചെയ്ത ഫോണ്; ഗോപാലകൃഷ്ണന്റെ ഉദ്ദേശ്യം ദുരൂഹമായിട്ടും വിവാദ ഉദ്യോഗസ്ഥനെ സംരക്ഷിച്ചു സര്‍ക്കാര്‍
മല്ലു ഹിന്ദു വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ ഗോപാലകൃഷ്ണന്‍ തെളിവ് നശിപ്പിച്ചു;
തിരുവനന്തപുരം: മതാടിസ്ഥാനത്തില്‍ വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയതില്‍ ഗോപാലകൃഷ്ണന്‍ ഐഎഎസിന്റെ വാദങ്ങളെല്ലാം പച്ചക്കള്ളം. ഇത് വ്യക്തമാക്കുന്ന പോലീസ് അന്വേഷണ റിപ്പോര്‍ട്ട് പുറത്തായി. ഗോപാലകൃഷ്ണന്റെ ഫോണ്‍ ആരും ഹാക്ക് ചെയ്തിട്ടില്ലെന്നാണ് പൊലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയത്. ഗ്രൂപ്പ് ഉണ്ടാക്കിയ ഫോണ്‍ നിരവധ തവണ ഫോര്‍മാറ്റ് ചെയ്താമ് പോലീസിന് മുന്നില്‍ ഹാജറാക്കിയത്. ആദ്യം യഥാര്‍ഥ ഫോണ്‍ ഹാജറാക്കാതിരുന്നതിന് ശേഷമാണ് പിന്നീട് ഫോണ്‍ ഹാജറാക്കിയതും.
ഫോണ്‍ ഹാക്ക് ചെയ്‌തെന്ന് കാണിച്ച് പരാതി നല്‍കുന്നതിന്റെ തലേദിവസം ഗോപാലകൃഷ്ണന്‍ ഫോണ്‍ ഫോര്‍മാറ്റ് ചെയ്‌തെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയുള്ള റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതെല്ലാം സംഭവത്തില്‍ ഗോപാലകൃഷ്ണന്റെ കള്ളങ്ങളെ പൊളിക്കുന്നതാണ്. മല്ലു ഹിന്ദു വാട്ട്‌സാപ്പ് ഗ്രൂപ്പ് കണ്ടത്തിയ ഒക്ടോബര്‍ 31ന് ഫോണ്‍ ഫോര്‍മാറ്റ് ചെയ്തന്നായിരുന്നു ഗോപാലകൃഷ്ണന്റെ അവകാശവാദം. എന്നാല്‍ ഗോപാലകൃഷ്ണന്‍ പോലീസില്‍ പരാതി നല്‍കുന്നത് നവംബര്‍ നാലിനായിരുന്നു. ഫോണ്‍ ആദ്യമായി ഫോര്‍മാറ്റ് ചെയ്തതാകട്ടെ പരാതി നല്‍കുന്നതിന്റെ തലേന്ന് നവംബര്‍ മൂന്നിനായിരുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
പോലീസ് ആവശ്യപ്പെട്ടപ്പോള്‍ ഗോപാലകൃഷ്ണന്‍ ഫോണ്‍ കൈമാറാന്‍ തയ്യാറായില്ലെന്ന ഗൗരവമുള്ള പരാമര്‍ശവും റിപ്പോര്‍ട്ടിലുണ്ട്. പോലീസ് ഫോണ്‍ ആവശ്യപ്പെട്ടപ്പോള്‍ ഗോപാലകൃഷ്ണന്‍ മറ്റൊരു ഫോണ് ഹാജരാക്കി. വാട്‌സാപ്പ് ഉപയോഗിച്ചിരുന്ന SM-S711B/DS സാംസങ്ങ് ഫോണ്‍ ഹാജരാക്കിയത് പിന്നീടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. നിരവധി തവണ ഫോര്‍മാറ്റ് ചെയ്ത് തെളിവുകള്‍ നശിപ്പിച്ച ശേഷമാണ് ഫോണ്‍ ഹാജരാക്കിയത്. ഒന്നിലധികം തവണ ഫോര്‍മാറ്റ് ചെയ്തതിനാല്‍ തെളിവുകള്‍ നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതെല്ലാം ഗോപാലകൃഷ്ണന്റെ ഉദ്ദേശ്യങ്ങളെ ദൂരൂഹമാണെന്ന് അടിവരയിടുന്നതാണ്.
ഇത്രയും ഗൗരവമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് ഡിജിപി ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും ഗോപാലകൃഷ്ണനെതിരായ നടപടി മയപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ആക്ഷേപമുണ്ട്. നേരത്തെ ചാര്‍ജ് മെമ്മോയില്‍ വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ടുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കിയത് വിവാദമായിരുന്നു. ഗുരുതരമായ പിഴവുകളാണ് ചാര്‍ജ് മെമ്മോ തയ്യാറാക്കിയതില്‍ ഉണ്ടായിട്ടുള്ളത്. പൊലീസില്‍ നല്‍കിയ വ്യാജ പരാതിയെക്കുറിച്ച് ചാര്‍ജ് മെമ്മോയില്‍ പോലുമില്ല. തെളിവ് നശിപ്പിച്ചത് കുറ്റമായി മെമ്മോയില്‍ പറയുന്നില്ല.
നേരത്തെ, മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദത്തില്‍ കെ ഗോപാലകൃഷ്ണനെതിരെ കേസെടുക്കാനാകില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. വിഷയത്തില്‍ അന്വേഷണം നടത്തിയ നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ടിലായിരുന്നു പരാമര്‍ശം. സുപ്രീംകോടതി വിധികള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു റിപ്പോര്‍ട്ട്. ഗ്രൂപ്പില്‍ ചേര്‍ത്ത വ്യക്തികള്‍ പരാതി നല്‍കിയാല്‍ മാത്രമേ കേസ് നിലനില്‍ക്കൂ. മറ്റൊരാള്‍ പരാതി നല്‍കി എന്നത് കൊണ്ട് കേസ് നിലനില്‍ക്കില്ല. അത്തരം പരാതികളില്‍ കേസെടുക്കുന്നതിന് നിയമ തടസമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
വാട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയെന്ന വിവാദമുയര്‍ന്നപ്പോള്‍ തന്റെ മൊബൈല്‍ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടെന്നായിരുന്നു ഗോപാലകൃഷ്ണന്‍ നല്‍കിയ വിശദീകരണം. എന്നാല്‍, ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലും ഫോറന്‍സിക് പരിശോധനയിലും വ്യക്തമായിരുന്നു. ഇതിന് പിന്നാലെ ഗോപാലകൃഷ്ണനെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.