- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആ വിഷം ഗ്രീഷ്മയും കഴിച്ചു? പൊലീസ് കസ്റ്റഡിയിൽ ഇരിക്കെ പ്രതി കുഴഞ്ഞു വീണു; ആശുപത്രിയിലേക്ക് മാറ്റി; ഷാരോണിനെ പോലെ ചർദ്ദി അതിരൂക്ഷം; കീടനാശിനി കഴിച്ചെന്ന് സംശയം; പാറശ്ശാലയിലെ ക്രൂരതയ്ക്ക് പിന്നിലെ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു; വീണ്ടും പൊലീസിനെ കുഴക്കി ട്വിസ്റ്റ്; തൊണ്ടയിൽ കൈയിട്ട് ചർദ്ദിയുണ്ടാക്കി ഗ്രീഷ്മ നാടകം കളിക്കുന്നുവോ?
തിരുവനന്തപുരം: ഷാരോൺ കൊലക്കേസിൽ കുറ്റസമ്മതം നടത്തിയ ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന് റിപ്പോർട്ട്. കസ്റ്റഡിയിൽ ഇരിക്കെ ഗ്രീഷ്മ ചർദ്ദിച്ച് കുഴഞ്ഞു വീണു. കീടനാശിനി കഴിച്ചെന്നാണ് റിപ്പോർട്ട്. എന്തു കീടനാശിനിയാണെന്ന് കഴിച്ചെന്ന് പരിശോധനയിലേ വ്യക്തമാകൂ. ആശുപത്രിയിലേക്ക് ഗ്രീഷ്മയെ മാറ്റിയിട്ടുണ്ട്.
അതിനിടെ തൊണ്ടയിൽ കൈയിട്ട് ചർദ്ദിയുണ്ടാക്കി ഗ്രീഷ്മ നാടകം കളിച്ചതാണോ എന്ന സംശയവുമുണ്ട്. ബാത്ത് റൂമിലുള്ള എന്തെങ്കിലും ശുചീകരണ ലായിനി കുടിച്ചതാണോ എന്നും സംശയമുണ്ട്. അശുപത്രിയിൽ എത്തിച്ച ഗ്രീഷ്മയ്ക്ക് നിലവിൽ വലിയ ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ല. കേസിൽ പൊലീസ് അറസ്റ്റ് രേഖപ്പെടുത്താൻ ഇരിക്കെയാണ് ഗ്രീഷ്മയുടെ ചർദ്ദിയും ക്ഷീണവും പൊലീസിന്റെ ശ്രദ്ധയിൽ പെട്ടത്. ഉടൻ അവർ ആശുപത്രിയിൽ എത്തിച്ചു.
തിങ്കളാഴ്ച രാവിലെ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽവച്ചായിരുന്നു ഗ്രീഷ്മയുടെ ആത്മഹത്യാശ്രമം. പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ സൂക്ഷിച്ചിരുന്ന അണുനാശിനി കുടിച്ചാണ് യുവതി ജീവനൊടുക്കാൻ ശ്രമിച്ചതെന്നാണ് വിവരം. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഗ്രീഷ്മയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
മറുനാടന് മലയാളി ബ്യൂറോ