കാസര്‍കോട്: വിദേശ രാജ്യങ്ങളിലെ ഡേറ്റിംഗ് ആപ്പുകള്‍ ആളുകള്‍ പരസ്പ്പരം പരിചയപ്പെടാനും അടുക്കാനുമെല്ലാം ഉപയോഗിക്കുമ്പോള്‍ ഇന്ത്യയില്‍ എത്തുമ്പോള്‍ ഇത്തരം ആപ്പുകള്‍ വഴി നിയമവരുദ്ധ പ്രവര്‍ത്തനങ്ങളാണ് പതിവായി നടക്കാറുള്ളത്. കാസര്‍കോട്ടെ പോക്‌സോ കേസില്‍ വില്ലനായ ഗ്രിന്‍ഡര്‍ ആപ്പ് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതും നിയമവിരുദ്ധമായാണ്.

പണം നല്‍കിയുള്ള ലൈംഗിക ഉപയോഗം, ലഹരിമരുന്ന് കച്ചവടവും, പണം തട്ടലും എല്ലാറ്റിനും ഇത്തരം ആപ്പുകള്‍ മറയാകുന്നു എന്നോണ് പറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ലൈംഗിക വൈകൃതങ്ങള്‍ക്കും ആ ആപ്പ് ഉപയോഗിക്കുന്നു എന്നതാണ്. കാസര്‍കോട് 16 കാരനെ ലൈംഗികമായി ഉപയോഗിച്ചത് പണം നല്‍കിയാണെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. രാഷ്ട്രീയ നേതാക്കള്‍ റെയില്‍വേ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിരവധി പേരാണ് പിടിയിലായത്.

ഇതോടെയാണ് ഗ്രിന്‍ഡര്‍ ആപ്പ് വിവാദ നായകനാകുന്നതും. ഇന്ത്യയില്‍ അടക്കം വളരെ പരിചിതമായ ആപ്പാണ് ഗ്രിന്‍ഡര്‍ ആപ്പ്. അമേരിക്ക ആസ്ഥാനമായി ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനിയാണ് ഗ്രിന്‍ഡര്‍. ഗേ വ്യക്തികള്‍ക്ക് തമ്മില്‍ പരിചയപ്പെടാനും വേണ്ടിയാണ ഈ ആപ്പ് രൂപപ്പെടുത്തിയത്. ഇന്ത്യയില്‍ ഏറെ പ്രചാരമുള്ള ആപ്പിന് പ്ലേസ്റ്റോറില്‍ മാത്രം അഞ്ചു കോടിക്ക് മുകളില്‍ ഡൗണ്‍ലോഡുണ്ട്.

ആപ്പില്‍ അക്കൗണ്ട് എടുക്കുന്നവര്‍ക്ക് സമീപത്തുള്ള ആളുകളെ കാണാനാകും. തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്‍ പ്രകടിപ്പിക്കേണ്ട മേഖലയില്‍ ഇത്തരത്തില്‍ ലൈംഗിക വൈകൃതങ്ങള്‍ക്കും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ആളുകളെ കണ്ടെത്താനാണ് ഉപയോഗിക്കുന്നത്. പെയ്ഡ് എന്ന അറിയിച്ചു ലൈംഗികബന്ധത്തിന് പണം നല്‍കുന്നവര്‍. മയക്കുമരുന്ന് വിതരണം ചെയ്യുന്നവര്‍. പ്രായപൂര്‍ത്തിയാകാത്തവരെ ലൈംഗിക ചൂഷണത്തിന് ആവശ്യപ്പെടുന്നവര്‍. ആപ്പില്‍ നിന്നും നേരിട്ടും ചിത്രങ്ങള്‍ ഉള്‍പ്പെടെ കരസ്ഥമാക്കി ബ്ലാക്ക് മെയിലിലൂടെ പണം തട്ടുന്നവര്‍.

തുടര്‍ച്ചയായി നിരവധി കേസുകളാണ് ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളില്‍ ആപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞവര്‍ഷം വിഷയത്തില്‍ ഇടപെട്ട മദ്രാസ് ഹൈക്കോടതി ആപ്പ് നിരോധിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിനോട് അഭിപ്രായം തേടിയിരുന്നു. ആപ്പിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വിദേശ രാജ്യങ്ങളിലും നിരവധി കേസുകള്‍ ഉണ്ട്. സമൂഹത്തില്‍ രഹസ്യ ജീവിതം നയിക്കാന്‍ നിര്‍ബന്ധിതനായ ക്വീര്‍ മനുഷ്യര്‍ക്ക് പരിചയപ്പെടാനുള്ള ഇടം എന്ന നില ആപ്പിന്റെ ആശയം നല്ലത്. പക്ഷേ ലൈംഗിക വൈകൃതങ്ങള്‍ക്ക് ഉപയോഗിക്കുന്നതാണ് പ്രധാന പ്രശ്‌നം.

അതിനെ ഡേറ്റിങ് ആപ്പിലൂടെ പരിചയം സ്ഥാപിച്ചു പതിനാറുവയസ്സുകാരനെ പീഡിപ്പിച്ച കേസില്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസറും (എഇഒ) ആര്‍പിഎഫ് ജീവനക്കാരനും ഉള്‍പ്പെടെ 9 പേരെ പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ 7 പേരെ കോടതി റിമാന്‍ഡ് ചെയ്തു. ബേക്കല്‍ എഇഒ പടന്നക്കാട്ടെ വി.കെ.സൈനുദ്ദീന്‍ (52), ആര്‍പിഎഫ് ജീവനക്കാരന്‍ പിലിക്കോട് എരവിലെ ചിത്രരാജ് (48), വെള്ളച്ചാലിലെ സുകേഷ് (30), വടക്കേകൊവ്വലിലെ റയീസ് (40), തൃക്കരിപ്പൂര്‍ കാരോളത്തെ കുഞ്ഞഹമ്മദ് (55), ചന്തേരയിലെ അഫ്സല്‍ (23), പടന്നക്കാട്ടെ റംസാന്‍ (65), ചെമ്പ്രകാനത്തെ നാരായണന്‍ (60), ചീമേനിയിലെ ഷിജിത്ത് (30) എന്നിവരാണു പിടിയിലായത്.

എഇഒ വി.കെ.സൈനുദ്ദീനെ സസ്‌പെന്‍ഡ് ചെയ്തതായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. ആകെ 16 പ്രതികളുള്ള കേസില്‍ യൂത്ത് ലീഗ് പ്രാദേശികനേതാവ് തൃക്കരിപ്പൂര്‍ വടക്കുമ്പാട്ടെ സിറാജുദീന്‍ (46) ഉള്‍പ്പെടെ ഏഴുപേര്‍ ഒളിവിലാണ്. സിറാജുദീന്റെ 2 മൊബൈല്‍ ഫോണുകളും സ്വിച്ച്ഡ് ഓഫാണ്. ഇയാള്‍ ഒഴികെയുള്ള 6 പേര്‍ കണ്ണൂര്‍, കോഴിക്കോട്, എറണാകുളം ജില്ലകളില്‍നിന്നുള്ളവരാണ്. ഇവരുടെ വിവരങ്ങള്‍ അതതു പൊലീസ് സ്റ്റേഷനുകളിലേക്കു കൈമാറിയിട്ടുണ്ട്. ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വിദ്യാര്‍ഥിയെ സ്വവര്‍ഗാനുരാഗികള്‍ ഉപയോഗിക്കുന്ന ഡേറ്റിങ് ആപ് വഴി ബന്ധം സ്ഥാപിച്ചാണ് ഇവര്‍ 2 വര്‍ഷത്തോളം പീഡിപ്പിച്ചത്. 18 വയസുകാരനാണെന്ന രേഖപ്പെടുത്തിയാണ് ആപ്പില്‍ ആണ്‍കുട്ടി അക്കൗണ്ട് നേടിയെടുത്തത്.

ജില്ലയിലെ പല സ്ഥലങ്ങളിലെത്തിച്ച് ഇവര്‍ വിദ്യാര്‍ഥിയെ പീഡിപ്പിച്ചതായി പൊലീസ് പറയുന്നു. കഴിഞ്ഞദിവസം വീട്ടില്‍ ഒരാളെ സംശയാസ്പദമായി കണ്ട വിദ്യാര്‍ഥിയുടെ മാതാവ് ചന്തേര പൊലീസില്‍ പരാതി നല്‍കി. പിന്നാലെ ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകര്‍ വിദ്യാര്‍ഥിയില്‍നിന്നു വിവരം ശേഖരിച്ചതോടെയാണു പീഡനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. നിലവില്‍ ചന്തേര, നീലേശ്വരം, ചീമേനി, വെള്ളരിക്കുണ്ട്, ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷനുകള്‍ക്കാണ് അന്വേഷണച്ചുമതല.