- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹഫ്‌സത്ത് തൂങ്ങിമരിക്കുന്ന സമയം ഒരു വയസ്സുള്ള കുട്ടിയും മുറിക്കുള്ളിൽ; കുട്ടിയുടെ കരച്ചിൽ കേട്ട് വാതിൽ ചവിട്ടി തുറന്ന് കയറിയപ്പോൾ നിൽക്കുന്ന പോലെയാണ് തോന്നിയതെന്ന് ഭർതൃമാതാവ്; മകൾ മരിച്ച വിവരം പറയുന്നത് മണിക്കൂറുകൾ കഴിഞ്ഞെന്ന് യുവതിയുടെ പിതാവ്; കോടഞ്ചേരിയിലെ ദുരൂഹ മരണക്കേസ് ഒതുക്കി തീർക്കാൻ ശ്രമം
കോഴിക്കോട് : കോടഞ്ചേരി മുറമ്പാത്തി സ്വദേശി ഹഫ്‌സത്ത് ഭർത്താവിന്റെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ അന്വേഷണം കാര്യക്ഷമമല്ലെന്ന് ബന്ധുക്കൾ ആരോപിച്ചു.
ഇക്കഴിഞ്ഞ ജൂൺ 20നായിരുന്നു ഭർതൃ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ യുവതിയെ കണ്ടെത്തിയത്. തിരുവമ്പാടി പൊലീസ് കേസെടുത്തെങ്കിലും ഒരു പുരോഗതിയുമുണ്ടായില്ലെന്ന് കുടുംബം ആരോപിച്ചു. ഡിജിപി, മുഖ്യമന്ത്രി, സംസ്ഥാന മുനുഷ്യാവകാശ കമ്മീഷൻ, ജില്ലാ കളക്ടർ റൂറൽ എസ്‌പി എന്നിവർക്കെല്ലാം പരാതി നൽകിയിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നും ബന്ധുക്കൾ പറഞ്ഞു.
യുവതിയുടെ ഭർത്താവും ഇയാളുടെ മാതാവും മകളെ മാനസികമായി പീഡിപ്പിച്ചിരുന്നതായി യുവതിയുടെ പിതാവ് പറഞ്ഞു. മുൻപ് യുവതി ഈ വിവരം വീട്ടിൽ പറഞ്ഞിരുന്നു. എന്നാൽ അന്ന് അത് സംസാരിച്ച് ഒരു തീർപ്പിലെത്തിയിരുന്നു. മകൾ മരണപ്പെട്ട വിവരം തന്നോട് പറയുന്നത് മണിക്കൂറുകൾക്ക് ശേഷമാണ്. ഇതിൽ ഭർതൃ വീട്ടുകാർക്ക് വ്യക്തമായ പങ്കുണ്ടെന്നും അദ്ദേഹം ആരോപിക്കുന്നു.
യുവതി മുറിക്കുള്ളിൽ തൂങ്ങിമരിക്കുന്ന സമയം ഒരു വയസ്സുള്ള കുട്ടി മുറിക്കുള്ളിൽ ഉണ്ടായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട് വാതിൽ ചവിട്ടി തുറന്ന് കയറിയ ഭർതൃ മാതാവ് തൂങ്ങി നിന്ന യുവതി നിൽക്കുന്ന പോലെയാണ് തോന്നിയതെന്നാണ് പറഞ്ഞത്. ഇതിൽ ദുരൂഹതയുള്ളതായും യുവതിയുടെ പിതാവ് പറഞ്ഞു.
പൊലീസ് തയാറാക്കിയ എഫ് ഐ ആറിൽ യുവതിയുടെ ഭർത്താവ് വാങ്ങിയ ഒരു 25000 രൂപയുടെ കാര്യം മാത്രമേ പരാമർശിച്ചിട്ടുള്ളു അത് അയാൾ ബൈക്ക് വാങ്ങുവാൻ ചോദിച്ചതല്ലേയെന്നും ബൈക്ക് വാങ്ങുകയും ചെയ്തില്ലേ എന്ന് യുവതിയുടെ ഭർത്താവിന് അനുകൂലമായാണ് പൊലീസ് പറഞ്ഞതെന്നും യുവതിയുടെ പിതാവ് ആരോപിച്ചു.
രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് ഒതുക്കി തീർക്കാനുള്ള നീക്കമാണ് ഇത്തരത്തിൽ കേസിൽ നടപടി വൈകുന്നതെന്നും അദ്ദേഹം പറഞ്ഞു. യുവതിയുടെ ഒരു വയസ്സ് പ്രായമുള്ള കുട്ടി ഇപ്പോൾ യുവതിയുടെ പിതാവിന്റെ സംരക്ഷണതയിലാണ്. കേസ് ഒത്തു തീർപ്പാക്കുന്നതിന് മരിച്ച യുവതിയുടെ പിതാവിൽ പൊലീസ് സമർദ്ദം ചെലുത്തുന്നതിൽ ദുരുഹതയുണ്ടെന്നും ബന്ധുക്കൾ പറഞ്ഞു.
തങ്ങൾ വ്യക്തമായ മൊഴി നൽകിയിട്ടും ഇതുമായി ബന്ധപ്പെട്ട തെളിവുകളൊന്നും ലഭ്യമല്ലെന്നാണ് പൊലീസ് പറയുന്നതെന്നും ഇവർ പറഞ്ഞു. വൈകുന്നേരം മരണപ്പെട്ട കുട്ടിയുടെ വീട്ടിൽ പൊലീസ് പരിശോധനയ്ക്കായി എത്തുന്നത് രാത്രി 11:30ക്ക് ശേഷമാണ്. തന്റെ മകളുടെ മരണത്തിൽ ഭർത്താവിനും അവരുടെ മാതാവിനും വ്യക്തമായ പങ്കുണ്ട്. ഒരിക്കലും തന്റെ മകൾ ആത്മഹത്യ ചെയ്യില്ലെന്നുമ അദ്ദേഹം പറഞ്ഞു.മരിച്ച യുവതിയുടെ പിതാവിന്റെ സംരക്ഷണതയിൽ ഇപ്പോൾ കഴിയുന്ന കുട്ടിയെ വീണ്ടുകിട്ടുന്നതിനായി ഇവർ കുടുംബ കോടതി മുഖേന അയച്ച വക്കീൽ നോട്ടീസിൽ യുവതിയുടെ വീടിന് പരിസരത്തുള്ള ആളുകളെയെല്ലാവരേയും മോശക്കാരായി ചിത്രീകരിച്ചാണ് എഴുതിയിരിക്കുന്നത്.
അന്വേഷണം ശരിയായ ദിശയിൽ നടത്തണമെന്നാവശ്യപ്പെട്ട് മുറമ്പാത്തിയിലെ വിവിധ രാഷ്ട്രീയ കക്ഷികളുടേയും മത സാംസ്‌കാരിക സംഘടനകളുടേയും ആഭിമുഖ്യത്തിൽ യോഗം ചേരുകയും 101 അംഗ ആക്ഷൻ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. കമ്മിറ്റിയുടെ ചെയർമാനായി വാർഡ് അംഗം ഷാജി മുട്ടത്തിനേയും കൺവീനറായി കെഎം പൗലോസിനെയും തിരഞ്ഞെടുത്തു .
ദുരൂഹ മരണത്തിൽ കർശന നടപടികൾ സ്വീകരിക്കാൻ പൊലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പടെയുള്ള ശക്തമായ പരിപാടികൾ സംഘടിപ്പിക്കുമെന്നും ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ