- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഷാജഹാൻ എന്ന കള്ളപ്പേരിൽ മരപ്പണിക്കാരനായി 'ഒളിവു ജീവിതം'
കൊച്ചി: കേരളത്തിൽ ഇസ്ലാമിക തീവ്രവാദത്തിന്റെ പ്രകടനമായ ലക്ഷണങ്ങളോടെ നടന്ന ആക്രമണമായിരുന്നു മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാൻ കോളേജ് അദ്ധ്യാപകനായിരുന്ന പ്രൊഫ. ടി.ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസ്. ഈ കേസിൽ മുഖ്യപ്രതിയായ അശമന്നൂർ നൂലേലി മുടശേരി സവാദ് (38) 13 വർഷങ്ങൾക്ക് ശേഷമാണ് പിടിയിലാകുന്നത്. അന്വേഷണ സംഘത്തെ വെട്ടിച്ചു ഇത്രയും കാലം ഇയാൾ കഴിഞ്ഞു എന്നത് എല്ലാവരെയും നടക്കുന്ന സംഭവമായിരുന്നു. പോപ്പുലർ ഫ്രണ്ടിന്റെ സഹായത്തോടെ തന്നെയാണ് ഇയാൽ ഇത്രയും കാലം ഒളിവിൽ കഴിഞ്ഞത്.
13 വർഷത്തെ ഒളിവുതാമസത്തിൽ സവാദ് മറ്റൊരു കള്ളപ്പേരും സ്വീകരിച്ചു. ഭാര്യയും രണ്ട് മക്കളും ഇയാൾക്കുണ്ടായിരുന്നു. കണ്ണൂർ മട്ടന്നൂരിനടുത്തുള്ള ബേരത്ത്. ഇവിടെയുള്ള ഒരു വാടക ക്വാർട്ടേഴ്സിൽവെച്ച് ചൊവ്വാഴ്ച രാത്രിയാണ് എൻഐഎ സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. സവാദ് എന്ന പേര് മറച്ചുവെച്ച് ഷാജഹാൻ എന്ന പേരിലായാരുന്നു പൊലീസിനേയും കേന്ദ്ര അന്വേഷണ ഏജൻസികളേയും വെട്ടിച്ച് ഒളിവുജീവിതം. ബേരത്ത് ഖദീജ എന്ന വ്യക്തിയുടെ പേരുള്ള ഒരു ക്വാർട്ടേഴ്സിലായിരുന്നു കഴിഞ്ഞ രണ്ടുവർഷമായി സവാദ് ഒളിവിൽ കഴിഞ്ഞത്.
മരപ്പണി ഉൾപ്പെടെയുള്ള കൂലിവേല ചെയ്തായിരുന്നു ജീവിതം. പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായിരുന്ന സവാദ് എട്ട് വർഷം മുമ്പ് കാസർകോടുനിന്ന് നിന്ന് വിവാഹവും കഴിച്ചിരുന്നു. ബേരത്തെ വാടകവീട്ടിൽ ഭാര്യയ്ക്കും രണ്ട് മക്കൾക്കൊപ്പമാണ് ഇയാൾ കഴിഞ്ഞിരുന്നത്. എന്നാൽ, നാട്ടുകാരുമായി വലിയ അടുപ്പം പുലർത്തിയിരുന്നില്ല. ബേരത്ത് വരുന്നതിന് തൊട്ടുമുമ്പ് വിളക്കോടായിരുന്നു താമസമെന്നാണ് ഇയാൾ പറഞ്ഞതെന്ന് അയൽവാസികൾ പറഞ്ഞു.
നാട്ടുകാരോട് നല്ല രീതിയിലായിരുന്ന ഇടപെടലെന്നും ചോദിച്ചതിന് മാത്രം മറുപടി പറയുന്ന പ്രകൃതമായിരുന്നെന്നും അയൽവാസികൾ പറഞ്ഞു. ഒരു എൻ.ഡി.എഫ് പ്രവർത്തകനാണ് സവാദിന് ജോലി ശരിയാക്കി നൽകിയതെന്നും ഇവരാണ് സവാദിനൊപ്പം ജോലിചെയ്തിരുന്നതെന്നും നാട്ടുകാർ പറയുന്നു. പോപ്പുലർ ഫ്രണ്ടുകാരുടെ സഹായം തന്നെയാണ ഇതുവരെ ഇയാളെ പിടികൂടാതിരിക്കാനും ഇടയാക്കിയത്.
ലോക്കൽ പൊലീസിനെയും അറിയിക്കാത്ത അതീവ രഹസ്യമായ ഓപ്പറേഷനിലാണ് സവാദിനെ പിടികൂടിയത്. വ്യക്തമായ ആസൂത്രണത്തോടെ അതീവ രഹസ്യമായാണ് സവാദിനെ അറസ്റ്റുചെയ്യാൻ എൻഐഎ സംഘം കണ്ണൂരിലെത്തിയത്. കഴിഞ്ഞ കുറച്ചുദിവങ്ങളായി എൻഐഎ സംഘം കണ്ണൂര് ക്യാമ്പ് ചെയ്തിരുന്നു. സവാദിന്റെ താമസസ്ഥലവും നീക്കങ്ങളും വ്യക്തമായി നിരീക്ഷിച്ച ശേഷം ചൊവ്വാഴ്ച രാത്രി ക്വാർട്ടേഴ്സിലെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
അറസ്റ്റ് സംബന്ധിച്ച വിവരം സിറ്റി പൊലീസ് കമ്മീഷണർക്ക് മാത്രമാണ് എൻഐഎ കൈമാറിയത്. ലോക്കൽ പൊലീസിനെയോ സ്പെഷ്യൽ ബ്രാഞ്ചിനേയോ വിവരം അറിയിച്ചിരുന്നില്ല. അറസ്റ്റ് മാധ്യമങ്ങളിൽ വാർത്തയായതിന് ശേഷമാണ് ലോക്കൽ പൊലീസ് പോലും വിവരം അറിയുന്നത്. കൃത്യം നടന്നതിന് പിന്നാലെ ഇയാൾ ആലുവയിൽനിന്ന് ബെംഗളൂരുവിലേക്ക് കടന്നതായുള്ള വിവരവും പുറത്തുവന്നിരുന്നു. എന്നാൽ, 13 വർഷവും സവാദിനെ കണ്ടെത്തായിരുന്നില്ല. ഇയാളെ കണ്ടെത്താനുള്ള സാധ്യത വിരളമാണെന്ന് കരുതിയിരിക്കെയാണ് മട്ടന്നൂരിൽനിന്ന് പിടിയിലായത്.
മട്ടുന്നൂർ പോലൊരു മേഖലയിൽ ഇത്രയധികം കാലം ഒളിവിൽ കഴിഞ്ഞിട്ടും കാസർകോട്ടുനിന്ന് വിവാഹം ചെയ്തിട്ടും ഇയാളെ കണ്ടെത്താൻ അന്വേഷണ സംഘത്തിന് സാധിച്ചില്ലെന്നത് വലിയ വീഴ്ചയാണ്. ആരും അറിയാതെ ഇത്രയധികം വർഷങ്ങൾ ഒളിവിൽ കഴിയാൻ മറ്റാരുടെയെങ്കിലും സഹായം സവാദിന് ലഭിച്ചിട്ടുണ്ടോയെന്ന ചോദ്യവും ഉയരുന്നുണ്ട്. ഇക്കാര്യങ്ങളും അന്വേഷണ സംഘം പരിശോധിച്ചുവരുകയാണ്. കേസിലെ ഒന്നാം പ്രതിയായ സവാദ് അറസ്റ്റിലാകുന്നത് കേസിലെ മറ്റു പ്രതികൾക്ക് കോടതി ശിക്ഷവിധിച്ചശേഷമാണ്. രണ്ട് ഘട്ടങ്ങളായി വിചാരണ നടപടികൾ പൂർത്തീകരിച്ചെങ്കിലും ഒന്നാം പ്രതിയെ കണ്ടെത്താൻ സാധിക്കാതിരുന്നത് അന്വേഷണ സംഘത്തിന് വലിയ നാണക്കേടുണ്ടാക്കിയിരുന്നു.
ചോദ്യപേപ്പറിൽ മതനിന്ദ ആരോപിച്ച് 2010 ജൂലായിലാണ് പ്രതികൾ ടി.ജെ ജോസഫിനെ ക്രൂരമായി ആക്രമിച്ചത്. ടി.ജെ ജോസഫിന്റെ കൈപ്പത്തി മഴു ഉപയോഗിച്ച് വെട്ടിമാറ്റിയത് സവാദായിരുന്നു. ഇതിനുപിന്നാലെ ഒളിവിൽപോയ സവാദിനെ കണ്ടെത്താൻ വിപുലമായ അന്വേഷണങ്ങൾ നടന്നു. ആദ്യം ഈ കേസ് അന്വേഷിച്ച ലോക്കൽ പൊലീസിന് സവാദിനെ കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല. പിന്നീട് കേസ് എൻഐഎ ഏറ്റെടുക്കുകയും ഇയാളെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച് വലിയ അന്വേഷണങ്ങൾ നടത്തുകയും ചെയ്തു. ഇയാൾ വിദേശത്തേക്ക് കടന്നു അല്ലെങ്കിൽ ജീവിച്ചിരിപ്പില്ല എന്നായിരുന്നു കരുതപ്പെട്ടിരുന്നത്. എന്നാൽ ഇതുസംബന്ധിച്ച സ്ഥിരീകരണങ്ങളൊന്നും ലഭിച്ചില്ല. മറ്റ് സംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കും അന്വേഷണം വ്യാപിപ്പിച്ചെങ്കിലും ഒന്നും ഫലംകണ്ടിരുന്നില്ല.
കഴിഞ്ഞ 13 വർഷമായി ലോക്കൽ പൊലീസ് മുതൽ എൻഐഎ വരെയുള്ള സകല അന്വേഷണ ഏജൻസികളുടേയും കണ്ണുവെട്ടിച്ച് ഒളിവിൽ കഴിയുകയായിരുന്നു. ഇയാൾക്കു വേണ്ടി പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, സിറിയ തുടങ്ങി വിദേശരാജ്യങ്ങളിൽ വരെ അന്വേഷണ സംഘം അന്വേഷണം നടത്തിയിരുന്നു. സവാദിനെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് പത്തു ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് കഴിഞ്ഞ മാർച്ചിൽ എൻഐഎ പ്രഖ്യാപിച്ചിരുന്നു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായിരുന്ന അശമന്നൂർ സ്വദേശിയായ സവാദ് ആണ് തൊടുപുഴ ന്യൂമാൻ കോളജ് അദ്ധ്യാപകനായ പ്രൊഫ. ടി ജെ ജോസഫിന്റെ കൈപ്പത്തി മഴു കൊണ്ട് വെട്ടി മാറ്റിയത്. ചോദ്യപേപ്പർ വിവാദത്തെത്തുടർന്ന്, മതനിന്ദ ആരോപിച്ച് 2010 ലായിരുന്നു ആക്രമണം.
54 പ്രതികളുള്ള കേസിൽ മറ്റുപ്രതികളുടെ വിചാരണ പൂർത്തിയാക്കി. ഒന്നാംഘട്ടത്തിൽ വിചാരണ നേരിട്ട 18 പ്രതികളെ കോടതി വിട്ടയച്ചിരുന്നു. കുറ്റക്കാരെന്ന് കണ്ടെത്തിയ ആറു പ്രതികളിൽ മൂന്നു പേരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. കേസിലെ മുഖ്യപ്രതി സവാദിനെ പിടികൂടിയ അന്വേഷണ സംഘത്തെ പ്രൊഫ. ടി ജെ ജോസഫ് അഭിനന്ദിച്ചു. ഗൂഢാലോചന നടത്തിയവർക്കെതിരെ അന്വേഷണം പോയിട്ടില്ലെന്നും ജോസഫ് പറഞ്ഞു.