- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പ്രതി രക്ഷപ്പെട്ടത് തലയിൽ മുണ്ടിട്ട് റെയിൽവേ ട്രാക്കിലൂടെ
തിരുവനന്തപുരം: പേട്ടയിൽ നാടോടി പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയ കേസിലെ പ്രതിയെ പിടികൂടുന്നതിൽ നിർണായകമായി സിസിടിവി ദൃശ്യങ്ങളാണ്. വന്ദേഭാരത് അടക്കമുള്ള ട്രെയിനുകളുടെ സിസി ടി വി ദൃശ്യങ്ങൾ പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി ശേഖരിച്ചിരുന്നു. ഇതെല്ലാം കേസ് അന്വേഷണത്തിൽ നിർണായകമായി. അതേസമയം കേസിൽ പ്രധാനമായി തുമ്പായി മാറിയത്. കുട്ടിയെ ഉപേക്ഷിച്ചതിന് ശേഷം പ്രതി തലയിൽ മുണ്ടിട്ട് റെയിൽവേ ട്രാക്കിലൂടെ നടന്നു പോയതാണ്. ഈ സി സി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പൊലീസിന്റെ പ്രധാന അന്വേഷണം.
പ്രതി പിടിയിലായതിന് പിന്നാലെ നിർണായക സിസിടിവി ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്. കുട്ടിയെ ഉപേക്ഷിച്ചശേഷം ലുങ്കി മുണ്ട് കൊണ്ട് തലമൂടിയാണ് പ്രതി റെയിൽവെ ട്രാക്ക് വഴി രക്ഷപ്പെട്ടത്. തലയിൽ മുണ്ടിട്ട് പ്രതി നടന്നുപോകുന്നത് സിസിടിവി ദൃശ്യത്തിൽ വ്യക്തമാണ്. റെയിൽവെ ട്രാക്ക് വഴി ആനയറയിലെത്തി. തുടർന്ന് ആനയറയിൽ നിന്നും വെൺപലവട്ടത്ത് എത്തി കിടന്നുറങ്ങി. രാവിലെ ബസ് കയറി തമ്പാനൂരിലെത്തി. ബസ് സ്റ്റാൻഡിലെ കൂടുതൽ വ്യക്തതയുള്ള സിസിടിവി ദൃശ്യങ്ങൾ പ്രതിയെ തിരിച്ചറിയാൻ സഹായകമായി.
കൊല്ലം ചിന്നക്കടയിലെ കംഫർട്ട് സ്റ്റേഷനിലെക്ക് വരുമ്പോഴാണ് പ്രതിയെ പൊലീസ് പിടികൂടുന്നത്. ഇയാൾ കൃത്യമായി ഒരിടത്തു താമസിക്കുന്ന പതിവ് ഇല്ലാത്തതാണ് പൊലീസിനെ വലച്ചത്. പോക്‌സോ കേസ് ഉൾപ്പെടെ വിവിധ കേസുകളിൽ പ്രതിയായ വർക്കല അയിരൂർ സ്വദേശി ഹസ്സൻകുട്ടിയാണ് കൊല്ലത്ത് പിടിയിലായത്. ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ കുട്ടി കരയുകയും ബോധം നഷ്ടപ്പെടുകയും ചെയ്തപ്പോൾ പൊന്തക്കാട്ടിൽ ഉപേക്ഷിച്ചെന്നാണ് പ്രതിയുടെ മൊഴി. ഈ മൊഴികളിലെ വസ്തുത എത്രത്തോളമുണ്ടെന്ന് പരിശോധിക്കുന്നുണ്ട്.
കുട്ടിയെ ശ്വാസം മുട്ടിച്ച സാഹചര്യത്തിൽ പ്രതിക്കെതിരെ വധശ്രമത്തിനും കേസെടുത്തേക്കും. കൂടാതെ ലൈംഗിക അതിക്രമത്തിനും കേസെടുക്കും. ഫെബ്രുവരി 19ന് പുലർച്ചെ അച്ഛനും അമ്മക്കും സഹോദരങ്ങൾക്കുമൊപ്പം ഉറങ്ങിക്കിടന്ന രണ്ടുവയസ്സുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവം കേട്ട് കേരളം ഞെട്ടിയിരുന്നു. 20 മണിക്കൂറിന് ശേഷം കുഞ്ഞിനെ കൊച്ചുവേളി റെയിൽ വെസ്റ്റേഷന് സമീപത്തെ ഓടക്ക് സമീപത്തെ പൊന്തക്കാടിൽ നിന്ന് കിട്ടിയത് വലിയ ആശ്വാസമായിരുന്നു. അപ്പോഴും ആരാണ് തട്ടിക്കൊണ്ട് പോയതെന്ന് തെളിഞ്ഞിരുന്നില്ല. ഒടുവിലാണിപ്പോൾ കേരള പൊലീസ് പ്രതിയെ പിടികൂടുന്നത്.
ഹസ്സൻ കുട്ടി എന്ന കബീർ സ്ഥിരം കുറ്റവാളിയാണെന്ന് സിറ്റി പൊലീസ് കമ്മീഷണർ സിഎച്ച് നാഗരാജു പറഞ്ഞു. പോക്‌സോ കേസിൽ ജയിലായിരുന്ന പ്രതി ജനുവരി 12നാണ് പുറത്തിറങ്ങുന്നത്. ഇതിന് പിന്നാലെയാണ് പേട്ടയിൽ നിന്നും കുഞ്ഞിനെ തട്ടിക്കൊണ്ട് പോയതെന്നാണ് പൊലീസ് പറയുന്നത്. തട്ടിയെടുത്തതിന് തൊട്ടുപിന്നാലെ കുട്ടിയെ ഉപേക്ഷിച്ചെന്നാണ് നിഗമനം. പക്ഷേ കുഞ്ഞിനെ രാത്രി കണ്ടെത്തിയ സ്ഥലത്ത് അടക്കം പകൽ പരിശോധിച്ചിരുന്നു. എന്നിട്ടും കുട്ടിയെ കണ്ടെത്താൻ കഴിയാത്തതെന്ന സംശയം ബാക്കിയാകുകയാണ്. കുഴിക്കുള്ളിലാണ് കുട്ടിയെ കണ്ടെത്തിയത്. പ്രതി കുഞ്ഞിനെ കൊണ്ട് ഇറക്കിവച്ചതാണോയെന്നും ഇപ്പോഴും വ്യക്തമല്ല.
പ്രതിയെ സ്ഥത്തുകൊണ്ടുപോയി തെളിവെടുത്താൽ മാത്രമേ സംശയങ്ങൾക്ക് വ്യക്തതവരുകയുള്ളൂവെന്ന് പൊലീസ് പറയുന്നു. പ്രതി പിടിയിലായെങ്കിലും കൂടുതൽ അന്വേഷണത്തിൽ മാത്രമെ ഇക്കാര്യങ്ങളിലെ ദുരൂഹത നീങ്ങുകയുള്ളു. ഡിസിപി നിധിൻ രാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് രണ്ടാഴ്ചക്കു ശേഷം കൊല്ലം ചിന്നക്കടിൽ നിന്നും പ്രതിയെ പിടികൂടിയത്.
നൂറിലേറെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയിലേക്ക് എത്തിയതെന്ന് സിറ്റി പൊലീസ് കമ്മീഷർ നാഗരാജു വ്യക്തമാക്കി. പോക്‌സോ, ഭവനഭേദനം, മോഷണം എന്നിവ അടക്കം എട്ടോളം കേസുകളിലെ പ്രതിയാണ് ഹസൻകുട്ടി. നിരവധി മോഷണക്കേസുകളും ഇയാളുടെ പേരിലുണ്ട്. 11 വയസുകാരിയെ ഉപദ്രവിച്ച കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന ഇയാൾ കഴിഞ്ഞ ജനുവരി മാസത്തിലാണ് പുറത്തിറങ്ങിയത്. അലഞ്ഞുതിരിഞ്ഞു നടക്കുന്ന ആളാണ് പ്രതി. ലൈംഗിക കുറ്റകൃത്യങ്ങൾ സ്ഥിരമായി ചെയ്യുന്ന ആളാണ് ഇയാളെന്നും വായിക്കാനോ എഴുതാനോ അറിയാത്ത ആളാണെന്നും കമ്മീഷണർ വ്യക്തമാക്കി.