- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
മയക്കുമരുന്ന് കേസിലെ തെലുങ്ക് നടിയുടെ അറസ്റ്റ് നിർണ്ണായകമാകും
ബംഗളൂരു: നിശാ പാർട്ടിയിലെ മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട കേസിൽ തെലുങ്ക് നടി ഹേമ അറസ്റ്റിലായത് പൊലീസിന്റെ നിർണ്ണായക നീക്കങ്ങളിലൂടെ. ഇതോടെ സിനിമാ മേഖലയിൽ നിന്നും കൂടുതൽ പേർ അറസ്റ്റിലാകാൻ സാധ്യത ഏറി. നടി മയക്കുമരുന്ന് ഉപയോഗിച്ചിതയായി നേരത്തെ തെളിഞ്ഞിരുന്നു. ക്രൈംബ്രാഞ്ചിന്റെ ചോദ്യംചെയ്യലിന് പിന്നാലെയാണ് അറസ്റ്റ്. മെയ് 19ന് രാത്രി ഇലക്ട്രോണിക് സിറ്റിയിലെ ഫാംഹൗസിലാണ് പാർട്ടി നടന്നത്.
ക്രൈംബ്രാഞ്ച് സംഘം ഇവിടെ നിന്ന് 17 എംഡിഎംഎ ഗുളികകളും കൊക്കെയ്നും പിടിച്ചെടുത്തു. അഞ്ച് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സ്ത്രീകൾ ഉൾപ്പെടെ 103 പേരാണ് പാർട്ടിയിൽ പങ്കെടുത്തത്. ഇതിൽ 86 പേർ മയക്കുമരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞു. നിശാ പാർട്ടിയുമായി ഒരു ബന്ധവും ഇല്ലെന്നായിരുന്നു നടിയുടെ ആദ്യ പ്രതികരണം.
മെയ് 19ന് രാത്രി ഇലക്ട്രോണിക് സിറ്റിയിലെ ഫാംഹൗസിലാണ് പാർട്ടി നടന്നത്. ക്രൈംബ്രാഞ്ച് സംഘം ഇവിടെ നിന്ന് 17 എം.ഡി.എം.എ ഗുളികകളും കൊക്കെയ്നും പിടിച്ചെടുത്തു. 5 പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പാർട്ടിയിൽ 73 പുരുഷന്മാരും 30 സ്ത്രീകളും പങ്കെടുത്തതായി സൂചനയുണ്ട്. ഇതിൽ 86 പേർ മയക്കുമരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞു.
തെലുങ്ക് നടൻ ആഷി റോയും പരിപാടിയിൽ പങ്കെടുത്തിരുന്നു. എന്നാൽ ജന്മദിന പാർട്ടിയാണെന്നാണ് കരുതിയതെന്നും അവിടെ എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ലായിരുന്നെന്നും ആഷി റോയ് പ്രതികരിച്ചിരുന്നു.