- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഇ.ഡി പിടിച്ചെടുത്ത ബി.എം.ഡബ്ല്യു കാർ ഹേമന്ത് സോറന്റേതല്ല
ന്യൂഡൽഹി: ഝാർഖണ്ഡ് മുന്മുഖ്യമന്ത്രി ഹേമന്ത് സോറന്റെ വീട്ടിൽ നിന്ന് ഉദ്യോഗസ്ഥർ പിടിച്ചെടുത്ത ബി.എം.ഡബ്ല്യു കാർ അദ്ദേഹത്തിന്റേതല്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്( ഇ.ഡി). കോൺഗ്രസിന്റെ രാജ്യസഭ എംപിയും കുപ്രസിദ്ധനുമായ ധീരജ് പ്രസാദ് സാഹുവിന്റെ ഉടമസ്ഥതയിലുള്ളതാണ് കാർ എന്നും അന്വേഷണ സംഘം വ്യക്തമാക്കി. ജനുവരി 29നാണ് സോറന്റെ ഡൽഹിയിലെ വസതിയിൽ നിന്ന് ഇ.ഡി സംഘം ബി.എം.ഡബ്ല്യു കാർ പിടിച്ചെടുത്തത്.
കള്ളപ്പണക്കേസിൽ പ്രതിയാണ് ഝാർഖണ്ഡിൽ നിന്നുള്ള കോൺഗ്രസിന്റെ രാജ്യസഭ എംപിയായ ധീരജ് പ്രസാദ് സാഹു. സാഹുവിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന്റെ പേരിലാണ് കാർ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും ഇ.ഡി വൃക്തമാക്കുന്നു. കഴിഞ്ഞ ഡിസംബറിൽ ആദായ നികുതി നടത്തിയ റെയ്ഡിൽ 351 കോടി രൂപയുടെ കള്ളപ്പണ്ണമാണ് സാഹുവിന്റെ വിവിധ സ്ഥാപനങ്ങളിൽ നിന്ന് കണ്ടെത്തിയിരുന്നു.
40 നോട്ടെണ്ണൽ മെഷീനുകളുടെ സഹായത്തോടെ അഞ്ച് ദിവസം കൊണ്ടാണ് നോട്ടുകൾ എണ്ണിത്തീർത്തത്. ഇവ 200 ചാക്കുകളിലാക്കിയാണ് ബാങ്കുകളിലേക്ക് മാറ്റിയത്. 80 പേരടങ്ങുന്ന ഒമ്പത് ടീമുകളാണ് രാപ്പകലില്ലാതെ നോട്ടെണ്ണിയത്. കഴിഞ്ഞ 31 നാണ് ഭൂമിയിടപാടുമായ ബന്ധപ്പെട്ട കേസിൽ ഇ.ഡി ഹേമന്ത് സോറനെ അറസ്റ്റ് ചെയ്തത്.
ഭൂമികുംഭകോണക്കേസിൽ അറസ്റ്റിലായ ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ ഇപ്പോൾ ഇഡി കസ്റ്റഡിയിലാണ്. കേസ് പരിഗണിക്കുന്ന പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. വെളിച്ചവും വായുവും കടക്കാത്ത മുറിയിലാണ് സോറനെ താമസിപ്പിച്ചിരിക്കുന്നതെന്നും മുറിയിലേക്ക് പൈപ്പിലൂടെയാണ് വായു കടക്കുന്നതെന്നും സോറനുവേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറൽ അറിയിച്ചു.
വ്യാജരേഖ ചമച്ച് ആദിവാസി ഭൂമി തട്ടിയെടുത്ത കേസിൽ ജനുവരി 31നാണ് സോറനെ ഇ.ഡി. അറസ്റ്റ് ചെയ്തത്. അതിനുമുൻപുതന്നെ മുഖ്യമന്ത്രിസ്ഥാനം അദ്ദേഹം രാജിവച്ചിരുന്നു.