- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിസിടിവിയില്‍ തുമ്പു ലഭിച്ചു; മൊബൈല്‍ ടവര്‍ പരിശോധനയില്‍ മലയാളികള്‍ എന്ന് ഉറപ്പിച്ചു; ദേശീയപാതയിലൂടെ സഞ്ചരിക്കുകയായിരുന്ന വാഹനത്തെ അതിവിദഗ്ധമായി തടഞ്ഞുനിര്‍ത്തി നാലരക്കോടി കവര്‍ന്നത് മലയാളി മാഫിയ; കേരളാ പോലീസ് അറിയാതെ പ്രതികളെ പൊക്കിയ കാഞ്ചീപുരം പോലീസ്; ഹൈവേ റോബറിയുടെ ചുരള്‍ അഴിഞ്ഞ കഥ
ചെന്നൈ: കാഞ്ചീപുരം ഹൈവേയില്‍ വന്‍ കവര്‍ച്ച നടത്തിയത് മലയാളി മാഫിയ. സംഭവത്തില്‍ അഞ്ച് മലയാളികളെ അറസ്റ്റ് ചെയ്തെന്ന് തമിഴ്നാട് പൊലീസ് അറിയിച്ചു. സന്തോഷ്, സുജിത് ലാല്‍, ജയന്‍, മുരുകന്‍, കുഞ്ഞുമുഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്. കൊല്ലം, പാലക്കാട്, തൃശൂര്‍ സ്വദേശികളാണ് ഇവര്‍. കഴിഞ്ഞ ഓഗസ്റ്റില്‍ കാര്‍ തടഞ്ഞ് 4.5 കോടി കവര്‍ന്ന കേസിലാണ് അറസ്റ്റ്. പിടിയിലായവര്‍ അന്യസംസ്ഥാന മോഷണ സംഘത്തിലെ പ്രധാനികളാണ്.
സംഘത്തിലെ മറ്റുള്ളവരെ പേരെ കണ്ടെത്താന്‍ ശ്രമം തുടരുകയാണ്. ഇതിനായി കാഞ്ചീപുരം പൊലീസ് കേരളത്തിലേക്ക് തിരിച്ചിട്ടുണ്ട്. മുംബയ് സ്വദേശിയുടെ കാര്‍ തടഞ്ഞായിരുന്നു മോഷണം. മുംബൈ സ്വദേശിയുടെ ലോജിസ്റ്റിക്‌സ് കമ്പനിയുടെ എസ് യു വി തടഞ്ഞായിരുന്നു മോഷണം. രണ്ട് മാസം മുന്‍പ് ചെന്നൈ-ബെംഗളൂരു ദേശീയപാതയില്‍ കാഞ്ചീപുരത്തിനടുത്ത് നടന്ന 4.5 കോടി രൂപയുടെ വന്‍ ഹൈവേ കവര്‍ച്ച ഏവരേയും ഞെട്ടിച്ചിരുന്നു. ആയുധധാരികളായ സംഘം നടത്തിയ ഈ കവര്‍ച്ച തമിഴ്നാട്ടില്‍ വലിയ ഞെട്ടലുണ്ടാക്കിയിരുന്നു. കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതികളെ കാഞ്ചീപുരം പോലീസ് നടത്തിയ മിന്നല്‍ നീക്കത്തിലൂടെയാണ് പിടികൂടിയത്.
പാലക്കാട് പെരിങ്ങോട് സ്വദേശി പി വി കുഞ്ഞുമുഹമ്മദ് (31), മുണ്ടൂര്‍ സ്വദേശി സന്തോഷ് (42), തൃശ്ശൂര്‍ കോടാലി സ്വദേശി ജയന്‍ (46), കൊല്ലം സ്വദേശികളായ റിഷാദ് (27), സുജിലാല്‍ (36) എന്നിവരാണ് പിടിയിലായത്. കേരളത്തിലെ വിവിധ ഇടങ്ങളില്‍ നിന്നായി ശനിയാഴ്ചയാണ് തമിഴ്‌നാട് പൊലീസ് പ്രതികളെ പിടികൂടിയത്. കഴിഞ്ഞദിവസം കാഞ്ചീപുരത്തെ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ഇവരുടെ കൂട്ടാളികളായ 12 പേര്‍ക്കായി തമിഴ്‌നാട് പൊലീസ് കേരളത്തില്‍ തിരച്ചില്‍ തുടരുകയാണ്. പൊലീസ് മൊബൈല്‍ഫോണ്‍ ടവറുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേത്ത് എത്തിച്ചത്.
കേരളത്തില്‍നിന്നുള്ള 17 അംഗസംഘമാണ് കവര്‍ച്ച നടത്തിയതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. അറസ്റ്റിലായ അഞ്ചുപേരില്‍നിന്ന് കവര്‍ച്ച ചെയ്ത പണത്തിന്റെ പകുതിയോളം കണ്ടെത്തിയിട്ടുണ്ട്. കൂട്ടുപ്രതികളെയും ബാക്കി പണവും കണ്ടെത്തുന്നതിന് തമിഴ്‌നാട് പോലീസ് സംഘം കേരളത്തില്‍ അന്വേഷണം തുടരുകയാണ്. പി വി കുഞ്ഞുമുഹമ്മദ് അടക്കമുള്ളവരെ കാണാനില്ലെന്ന കുടുംബത്തിന്റെ പരാതിയില്‍ പാലക്കാട് ചാലിശ്ശേരി പൊലീസ് നടത്തിയ അന്വേഷണമാണ് ഇയാളും കൂട്ടാളികളും കസ്റ്റഡിയിലുണ്ടെന്ന വിവരം തമിഴ്‌നാട് പോലീസില്‍നിന്ന് ലഭിക്കുന്നത്. കവര്‍ച്ച സംഘത്തിലെ അംഗമാണ് പി വി കുഞ്ഞുമുഹമ്മദ്.
17 അംഗങ്ങള്‍ ഉള്‍പ്പെട്ട ഒരു വലിയ സംഘമാണ് ഈ കൊള്ളയ്ക്ക് പിന്നില്‍. ദേശീയപാതയിലൂടെ സഞ്ചരിക്കുകയായിരുന്ന ഒരു വാഹനത്തെ അതിവിദഗ്ധമായി തടഞ്ഞുനിര്‍ത്തിയ കവര്‍ച്ചക്കാര്‍ യാത്രക്കാരെ കത്തിമുനയില്‍ നിര്‍ത്തി ഭീഷണിപ്പെടുത്തുകയും അവരുടെ കൈവശമുണ്ടായിരുന്ന 4.5 കോടി രൂപയോളം വരുന്ന പണം കവരുകയുമായിരുന്നു. സംഭവം നടന്നയുടന്‍ കാഞ്ചീപുരം പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് വിശദമായ അന്വേഷണം ആരംഭിച്ചു. ലഭ്യമായ സിസിടിവി ദൃശ്യങ്ങള്‍, മൊബൈല്‍ ഫോണ്‍ ട്രാക്കിംഗ്, മറ്റ് സാങ്കേതിക വിദ്യകള്‍ എന്നിവ ഉപയോഗിച്ച് ദിവസങ്ങള്‍ നീണ്ട തിരച്ചില്‍ നടത്തിയാണ് പ്രതികളെക്കുറിച്ചുള്ള നിര്‍ണ്ണായക വിവരങ്ങള്‍ ശേഖരിച്ചത്. ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ കേരളത്തിലെത്തിയാണ് ഒളിവില്‍ കഴിഞ്ഞിരുന്ന അഞ്ച് പ്രതികളെയും പിടികൂടിയത്.
കവര്‍ച്ചാ സംഘത്തിലെ മറ്റ് അംഗങ്ങള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും കവര്‍ന്ന പണം പൂര്‍ണ്ണമായി വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും കാഞ്ചീപുരം പോലീസ് അറിയിച്ചു. ഈ കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്നാണ് സൂചന. ഓഗസ്റ്റ് 20-ന് ബെംഗളൂരുവില്‍ നിന്ന് ചെന്നൈയിലേക്ക് പണവുമായി പോവുകയായിരുന്ന ലോജിസ്റ്റിക്‌സ് സ്ഥാപനത്തിന്റെ വാഹനമാണ് കവര്‍ച്ചയ്ക്ക് ഇരയായത്.
മുംബൈയിലെ ബോറിവലി സ്വദേശി ജതിന്‍ (56) നടത്തുന്ന ലോജിസ്റ്റിക്‌സ് കമ്പനിയുടെ പണമാണ് കവര്‍ന്നത്. 2017 മുതല്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം രാജ്യത്തുടനീളം പണവും സാധനങ്ങളും കമ്മീഷന്‍ അടിസ്ഥാനത്തില്‍ എത്തിക്കുന്ന സേവനങ്ങള്‍ നല്‍കുന്നുണ്ട്. ഓഗസ്റ്റ് 20-ന് 4.5 കോടി രൂപ ഒരു ക്രെറ്റ കാറില്‍ ഡ്രൈവര്‍മാരായ പീയൂഷ് കുമാര്‍, ദേവേന്ദ്ര പട്ടേല്‍ എന്നിവര്‍ ബെംഗളൂരുവില്‍ നിന്ന് ചെന്നൈയിലെ സൗക്കര്‍പേട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. വാഹനം കാഞ്ചീപുരത്തിനടുത്തുള്ള ആത്തൂപുടൂരില്‍ എത്തിയപ്പോള്‍ മൂന്ന് കാറുകള്‍ ക്രെറ്റയെ തടഞ്ഞു. സംഘം ഡ്രൈവര്‍മാരെ തട്ടിക്കൊണ്ടുപോയി പണവും കാറുമായി കടന്നുകളയുകയായിരുന്നു. ആര്‍ക്കോട്ടിനടുത്ത് വെച്ച് കവര്‍ച്ചക്കാര്‍ പണം മറ്റൊരു വാഹനത്തിലേക്ക് മാറ്റി. ക്രെറ്റ കാറും ഡ്രൈവര്‍മാരെയും അവിടെ ഉപേക്ഷിച്ചു.
ഡ്രൈവര്‍മാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മുംബൈയില്‍ നിന്ന് എത്തിയ ജതിന്‍ കാഞ്ചീപുരം പോലീസില്‍ പരാതി നല്‍കി. എസ്.പി. ഷണ്‍മുഖത്തിന്റെ മേല്‍നോട്ടത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഈ കവര്‍ച്ചയ്ക്ക് പിന്നില്‍ കേരളത്തില്‍ നിന്നുള്ള ഒരു സംഘമാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതോടെയാണ് അറസ്റ്റ് അടക്കം സാധ്യമായത്.




