- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാട്സാപ്പിലേക്ക് വന്ന ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ ജീവിതം മാറി! ക്ലിക്കിനൊപ്പം അശ്ലീല വീഡിയോകോൾ സൈറ്റ് ഓപ്പണായി വന്നു; കോളിലെത്തി ഒരു സ്ത്രീയും; അടുത്ത ദിവസം എത്തിയത് റക്കോഡ് ചെയ്ത വീഡിയോ കോളിന്റെ ദൃശ്യങ്ങൾ കൈവശമുണ്ടെന്ന ഭീഷണി സന്ദേശം; ഹണിട്രാപ്പിൽ 75കാരന്റെ 6 ലക്ഷം തട്ടി
ബെംഗളൂരു: സൈബറിടത്തിലെ ഹണിട്രാപ്പ് സംഘങ്ങളെ കരുതിയിരിക്കേണ്ട കാലമാണ്. വാട്‌സ് ആപ്പിലേക്കും മറ്റുമെത്തുന്ന ലിങ്കുകൾ ക്ലിക് ചെയ്താൽ കുടുങ്ങുന്ന അവസ്ഥതയുണ്ട്. ഇത്തരത്തിൽ സൈബർ ഹണിട്രാപ്പ് സംഘങ്ങൾ പണം തട്ടുന്ന പതിവ് ആവർത്തിക്കുകയാണ്. ബംഗളുവിൽ നിന്നും ഇത്തരമൊരു ഹണിട്രാപ്പ് സംഘത്തിന്റെ വാർത്ത കൂടി പുറത്തുവന്നു. വയോധികനെ ഹണിട്രാപ്പിൽ കുടുക്കി അജ്ഞാതസംഘം ആറുലക്ഷം രൂപ തട്ടുകയാണ് ചെയത്്ത്.
ബെംഗളൂരു ബി.ടി.എം. ലേഔട്ട് സ്വദേശിയായ 75-കാരനാണ് സൗത്ത് ഈസ്റ്റ് സൈബർക്രൈം പൊലീസിൽ പരാതി നൽകിയത്. കഴിഞ്ഞമാസം ഇദ്ദേഹത്തിന്റെ വാട്സാപ്പിലേക്ക് വന്ന ഒരു സന്ദേശത്തിനൊപ്പമുണ്ടായിരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ അശ്ലീല വീഡിയോകോൾ സൈറ്റ് ഓപ്പണായി വരുകയായിരുന്നു. പിന്നീട് ഒരു സ്ത്രീയും വീഡിയോ കോളിലെത്തി. തൊട്ടടുത്ത ദിവസം മുതൽ വീഡിയോ കോളിന്റെ റെക്കോർഡ് കൈവശമുണ്ടെന്ന് പറഞ്ഞ് ഭീഷണി സന്ദേശങ്ങളെത്തി. പണം നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പബ്ലിഷ്് ചെയ്യുമെന്നായിരുന്നു ഭീഷണി.
ഗൗരവ് എന്ന് പരിചയപ്പെടുത്തിയ ആളാണ് ഇദ്ദേഹത്തെ ആദ്യം വിളിച്ചത്. ഒരു ലക്ഷം രൂപ നൽകണമെന്നായിരുന്നു ആവശ്യം. പിന്നീട് വീഡിയോ ദൃശ്യങ്ങൾ വാട്സാപ്പിലേക്ക് അയച്ചുനൽകുകയും ചെയ്തു. ഇതോടെ മാനഹാനി ഭയന്ന് ഇവർ നൽകിയ അക്കൗണ്ട് നമ്പറിൽ ഒരുലക്ഷം രൂപ നിക്ഷേപിക്കുകയായിരുന്നു.
ഭീഷണി തുടർന്നതോടെ ആറുതവണയായി അഞ്ചുലക്ഷം രൂപ കൂടി ഇവർക്ക് നൽകി. വീണ്ടും പണമാവശ്യപ്പെട്ടതോടെയാണ് ഇദ്ദേഹം സൈബർ ക്രൈം പൊലീസിനെ സമീപിച്ചത്. പണം നിക്ഷേപിച്ച ബാങ്ക് അക്കൗണ്ട് നമ്പർ, തട്ടിപ്പുകാർ വിളിച്ച മൊബൈൽ നമ്പറുകൾ തുടങ്ങിയവയും പൊലീസിന് കൈമാറിയിട്ടുണ്ട്.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരുകയാണെന്നും ഇത്തരം കേസുകളിൽ യഥാർഥ ഉടമയറിയാതെ ഹാക്ക് ചെയ്യുന്ന ബാങ്ക് അക്കൗണ്ട് നമ്പറുകളാണ് തട്ടിപ്പുകാർ ഉപയോഗിക്കുന്നതെന്നും സൈബർ ക്രൈം പൊലീസ് പറഞ്ഞു. സമാനമായ രീതിയിലാണ് ഫോൺ നമ്പറുകളും തട്ടിപ്പുസംഘം സംഘടിപ്പിക്കുന്നത്. അപരിചിതമായ നമ്പറുകളിൽനിന്ന് വരുന്ന സന്ദേശങ്ങളിലും ലിങ്കുകളും ക്ലിക്ക് ചെയ്യുമ്പോൾ സൂക്ഷിക്കണമെന്നും സൈബർ ക്രൈം പൊലീസ് മുന്നറിയിപ്പ് നൽകി.
മറുനാടന് മലയാളി ബ്യൂറോ