- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
അറസ്റ്റിലായത് ലഹരിക്ക് അടിമയായ യുവാവ്; ഹൊസ്ദുർഗിൽ വില്ലനെ പൊക്കിയത് അതിവേഗം
കാഞ്ഞങ്ങാട്: വീട്ടിൽ ഉറങ്ങി കിടന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് സ്വർണം കവർന്നുവെന്ന കേസിലെ പ്രതിയെ കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ പുറത്ത്. പീഡനത്തിനിരയായ പെൺകുട്ടിയുടെ വീടിന്റെ ഒരു കിലോമീറ്റർ അകലെയുള്ള 30 വയസിനടുത്ത് പ്രായമുള്ള യുവാവാണ് പിടിയിലായത്. പാന്റും ഷർട്ടും ധരിച്ച യുവാവ് പുലർച്ചെ മൂന്ന് മണിക്ക് പെൺകുട്ടിയുടെ വീടിന്റെ അടുത്തുകൂടി നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യം കിട്ടിയതാണ് പ്രതിയെ കണ്ടെത്താൻ സഹായകമായത്. അതിവേഗം പ്രതിയെ പിടിക്കാനായത് പൊലീസിന്റെ അന്വേഷണ മികവിനും തെളിവായി.
കഞ്ചാവ് ഉൾപെടെയുള്ള ലഹരിക്കടിമയാണ് യുവാവെന്ന് പൊലീസ് പറയുന്നു. ഇയാൾ വീട്ടിൽ നിൽക്കാറില്ലെന്നും സഹോദരിയുടെ വീട്ടിലാണ് ഉറങ്ങാറുള്ളതെന്നുമാണ് പൊലീസ് പറയുന്നു. സംഭവം നടന്നതിന് പിന്നാലെ തന്നെ ലഹരിക്ക് അടിമകളായ ഏഴിലധികം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിൽ മൂന്ന് പേരെ കൂടുതൽ ചോദ്യം ചെയ്യാനായി നിർത്തുകയും മറ്റുള്ളവരെ വിട്ടയക്കുകയും ചെയ്തിരുന്നു. ഈ മൂന്ന് പേരിൽ ഉൾപെട്ടയാളാണ് ഇപ്പോൾ തിരിച്ചറിഞ്ഞിരിക്കുന്ന പ്രതിയെന്നാണ് വിവരം. ഡിഐജിയുടേയും എസ് പിയുടേയും നേതൃത്വത്തിലുള്ള ഏകോപനമാണ് പ്രതിയെ അതിവേഗം കുടുക്കിയത്.
പ്രതിയുടെ പോകറ്റിൽ നിന്നും പീഡനത്തിനിടെ വീണുപോയതെന്ന് കരുതുന്ന 50 ന്റെയും 10 ന്റെയും രണ്ട് നോടുകൾ കുട്ടിയെ ഉപേക്ഷിച്ച സ്ഥലത്ത് നിന്നും പൊലീസ് നായ എത്തിയപ്പോൾ കണ്ടെത്തിയിരുന്നു. പ്രതി പെൺകുട്ടിയുടെ കാതിൽ നിന്നും ഉരിയെടുത്ത കമ്മൽ കണ്ടെത്തുന്നത് ഉൾപെടെയുള്ള തെളിവുകൾ ശേഖരിക്കുന്ന നടപടികളാണ് ഇപ്പോൾ നടത്തുന്നത് അന്വേഷണ ഉദ്യോഗസ്ഥർ പ്രതികരിച്ചു. ഇതിന് ശേഷം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തും. മുമ്പും ഇയാൾ ക്രിമിനൽ കേസുകളിൽ പെട്ടിട്ടുണ്ട്.
ഹൊസ് ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടിയെ എടുത്തു കൊണ്ടുപോയി ഒരു കിലോമീറ്റർ ദൂരെയുള്ള പറമ്പിൽ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം 13,000 രൂപ വിലവരുന്ന കമ്മൽ ഊരിയെടുത്തശേഷം അവിടെ ഉപേക്ഷിച്ച് പ്രതി കടന്നുകളയുകയായിരുന്നു. പ്രതിയുടെ അറസ്റ്റ് വാർത്താ സമ്മേളനം വിളിച്ച് ഡിഐജി അറിയിക്കുമെന്നാണ് ലഭ്യമായ വിവരം. ഇതിന്റെ മുന്നോടിയായി ഡിഐജിയും ജില്ലാ പൊലീസ് മേധാവിയും വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ സംഭവസ്ഥലം വീണ്ടും സന്ദർശിച്ച് പരിശോധനയും വിലയിരുത്തലും നടത്തിയിരുന്നു. ഡിഎൻഎ പരിശോധനയും പ്രതിയെ ഉറപ്പിക്കാൻ നടത്തിയെന്നാണ് സൂചന.
കാഞ്ഞങ്ങാട് ഡി വൈ എസ് പി വിവി ലതീഷ്, മുൻ കാഞ്ഞങ്ങാട് ഡി വൈ എസ് പിയും ഇപ്പോൾ കണ്ണൂർ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പിയുമായ പി ബാലകൃഷ്ണൻ നായർ, മുൻ ബേക്കൽ ഡി വൈ എസ് പിയും ഇപ്പോൾ കണ്ണൂർ നർകോടിക്ക് സെൽ ഡി വൈ എസ് പിയുമായ സി കെ സുനിൽ കുമാർ, ഹൊസ്ദുർഗ് സിഐ എം പി ആസാദ്, ഹൊസ്ദുർഗ് എസ് ഐ അഖിൽ, സെയ്ഫുദ്ദീൻ തുടങ്ങി 20 അംഗ അന്വേഷണ സംഘമാണ് പ്രതിയെ കണ്ടെത്തിയത്.
നേരത്തെ പീഡന കേസിലടക്കം പ്രതിയായ യുവാവാണ് കസ്റ്റഡിയിലുള്ളത്. ബന്ധുവിന്റെ വീട്ടിൽ നിന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പെൺകുട്ടിയുടെ കമ്മൽ കവർന്ന് രക്ഷപ്പെട്ട പ്രതിക്കായി സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചായിരുന്നു പരിശോധന. മലയാളം സംസാരിക്കുന്ന മെലിഞ്ഞ ശരീര പ്രകൃതിയുള്ള ആളാണ് തട്ടിക്കൊണ്ട് പോയതെന്ന് പെൺകുട്ടി മൊഴി നൽകിയിരുന്നു. ഇതടക്കം പരിഗണിച്ചാണ് പ്രത
കഴിഞ്ഞ ദിവസം പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവമുണ്ടായത്. വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പത്ത് വയസുകാരിയെ കട്ടിലിൽ നിന്ന് എടുത്തുകൊണ്ട് പോവുകയായിരുന്നു. കുട്ടിയുടെ മുത്തച്ഛൻ പശുവിനെ കറക്കാൻ വീടിന്റെ മുൻ വാതിൽ തുറന്ന് തൊഴുത്തിൽ പോയ സമയത്താണ് അക്രമി വീടിനുള്ളിൽ കയറിയത്. ഉറങ്ങി കിടന്ന പെൺകുട്ടിയെ തട്ടിയെടുത്ത് അടുക്കള വശത്തുള്ള വാതിലിലൂടെ പുറത്തിറങ്ങിയ പ്രതി 500 മീറ്റർ അകലെയുള്ള സ്ഥലത്തെത്തിച്ച് പീഡിപ്പിച്ചു. സ്വർണ്ണ കമ്മലുകൾ കവർന്നു. അതിന് ശേഷം കുട്ടിയെ ഉപേക്ഷിച്ച് ഇയാൾ രക്ഷപ്പെടുകയുമായിരുന്നു.
പുലർച്ചെ നടന്ന സംഭവം വീട്ടിലുണ്ടായിരുന്ന കുട്ടിയുടെ മാതാപിതാക്കൾ അടക്കമുള്ളവർ അറിഞ്ഞില്ല. തൊഴുത്തിൽ നിന്ന് മുറിയിൽ തിരിച്ചെത്തിയ മുത്തച്ഛനാണ് കുട്ടിയെ കാണാതായത് അറിയുന്നത്. പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി സ്വർണ്ണാഭരണം കവർന്നുവെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാൽ മെഡിക്കൽ റിപ്പോർട്ട് വന്നതോടെയാണ് കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായതായി മനസിലായത്.