- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പല തവണ വന്നു ഭക്ഷണം കഴിച്ചു പണം കൊടുക്കാതെ പോയി; കഴിച്ച ഭക്ഷണത്തിന്റെ കാശ് ചോദിച്ചതിന് തട്ടുകട നടത്തുന്ന കുടുംബത്തിന് മർദനം; പിന്നാലെ കട കത്തിച്ച് പ്രതികാരവും; പിന്നിൽ സിപിഎം പഞ്ചായത്ത് അംഗത്തിന്റെ മകൻ അടക്കം എട്ടുപേർ; നടപടിയെടുക്കാതെ പൊലീസും
പത്തനംതിട്ട: പല തവണ വന്ന് ഭക്ഷണം കഴിച്ചിട്ടും പണം കൊടുക്കാതെ പോയി. ഒടുവിൽ ഭക്ഷണത്തിന്റെ കാശ് ചോദിച്ചപ്പോൾ തട്ടുകട നടത്തുന്ന കുടുംബത്തിന് മർദനം. മർദനത്തിൽ പരുക്കേറ്റവർ ആശുപത്രിയിൽ ചികിൽസയിൽ കഴിയവേ തട്ടുകട അടിച്ചു തകർത്ത് തി വച്ച് പ്രതികാരം. സിപിഎം പഞ്ചായത്ത് അംഗത്തിന്റെ മകൻ സഹിതം ഉൾപ്പെട്ട അക്രമി സംഘത്തെ അറസ്റ്റ് ചെയ്യാതെ പൊലീസിന്റെ ഒളിച്ചു കളി.
പ്രമാടം പഞ്ചായത്തിലെ പൂങ്കാവിൽ തട്ടുകട നടത്തുന്ന നാരങ്ങാനം സ്വദേശി സിബി ജോർജ്, ഭാര്യ ലിൻസി, മകൻ ലിനോ തോമസ് എന്നിവരെയാണ് വ്യഴാഴ്ച രാത്രി ഏഴു മണിയോടെ എട്ടംഗ സംഘം മർദിച്ചത്. പ്രമാടം പഞ്ചായത്ത് 19-ാം വാർഡിലെ സിപിഎം അംഗം ലിജ ശിവപ്രകാശിന്റെ മകൻ കെ.എസ്. ആരോമലിന്റെ നേതൃത്വത്തിലാണ് ഗുണ്ടായിസം കാണിച്ചതെന്ന് ലിനോ തോമസ് പറഞ്ഞു മർദനമേറ്റ ഇവർ ജനറൽ ആശുപത്രിയിൽ ചികിൽസ തേടി. തുടർന്ന് രാത്രിയിൽ കടയ്ക്ക് ആരോ തീവയ്ക്കുകയായിരുന്നു. പാചക ഉപകരണങ്ങൾ, ബോർഡ്, എന്നിവ കത്തി നശിച്ചു. കട അടിച്ചു തകർക്കുകയും ചെയ്തു.
ഇൻസ്റ്റാഗ്രാം അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നയാളാണ് ആരോമൽ. ഒന്നരലക്ഷത്തിലധികം ഫോളോവേഴ്സുണ്ട്. ഇവർ കടയിൽ വന്ന് ഭക്ഷണം കഴിച്ചും പാഴ്സൽ വാങ്ങിയും പോകും. പണം ഗൂഗിൾ പേ ചെയ്യാമെന്ന് പറയും. എന്നാൽ, പണം കൊടുക്കാറില്ല. ഇന്നലെ ഇവരെ കടയിൽ കണ്ടപ്പോൾ കിട്ടാനുള്ള പണത്തെ കുറിച്ച് ചോദിച്ചത് ഇഷ്ടപ്പെട്ടില്ല. ഇൻസ്റ്റായിൽ അടക്കം സ്്റ്റാർ ആയി വിലസുന്ന സംഘത്തിന് മറ്റുള്ളവരുടെ മുന്നിൽ വച്ച് പണം ചോദിച്ചത് മാനക്കേടായി.
തുടർന്ന് ലിനോയെയും മാതാപിതാക്കളെയും മർദിക്കുകയായിരുന്നു. കട കത്തിക്കുമെന്നും ഭീഷണി മുഴക്കി. ഇതു കാരണം ഭയന്ന് കടയിൽ തന്നെ ഇരുന്ന ഇവർ പിന്നീട് ആശുപത്രിയിലേക്ക് പോയപ്പോഴാണ് കടയ്ക്ക് നേരെ ആക്രമണം നടന്നിരിക്കുന്നത്.
മൂന്ന് മാസത്തിനിടയിൽ പല തവണയായി കഴിച്ച ഭക്ഷണത്തിന്റെ പണം ആണ് കട ഉടമ ആവശ്യപ്പെട്ടത്. സോഷ്യൽ മീഡിയയിൽ ഒന്നര ലക്ഷം ഫോളോവേഴ്സുള്ള തനിക്ക് അവരുടെ പിന്തുണ ഉണ്ടെന്ന് പറഞ്ഞായിരുന്നു ആക്രമണമെന്ന് ലിനോ പറയുന്നു. സിപിഎമ്മിന്റെ പഞ്ചായത്തംഗത്തിന്റെ മകൻ ആയതിനാൽ നടപടിയെടുക്കാൻ പൊലീസും വൈകുന്നു. പത്തനംതിട്ട പൊലീസ് സ്റ്റേഷൻ അതിർത്തിയിലാണ് സംഭവം നടന്നത്. പൊലീസ് സമീപത്തുള്ള സിസിടിവി അടക്കം പരിശോധിച്ചിട്ടുണ്ട്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്