- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഭാര്യ പുറത്തുപോയ സമയത്ത് ജ്യൂസില്‍ ലഹരി പദാര്‍ഥം കലര്‍ത്തി വീട്ടുജോലിക്കാരിയെ പീഡിപ്പിച്ചു; പിറ്റേന്ന് യുവതിയെ തനിച്ചാക്കി കുടുംബത്തിനൊപ്പം തീര്‍ഥയാത്ര; പൊതുമേഖല സ്ഥാപനത്തിലെ മുന്‍ ഉന്നത ഉദ്യോഗസ്ഥന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധം
ഭാര്യ പുറത്തുപോയ സമയത്ത് ജ്യൂസില്‍ ലഹരി പദാര്‍ഥം കലര്‍ത്തി വീട്ടുജോലിക്കാരിയെ പീഡിപ്പിച്ചു
കൊച്ചി: ജ്യൂസില്‍ ലഹരി പദാര്‍ഥം ചേര്‍ത്ത് നല്‍കി വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച വീട്ടുടമ ഒളിവില്‍. ഒഡീഷ സ്വദേശിയായ ആദിവാസി യുവതിയെ(23) പീഡിപ്പിച്ച 74 കാരനായി പൊലീസ് അന്വേഷണം തുടങ്ങി. വൈറ്റില സില്‍വര്‍ സാന്‍ഡ് ദ്വീപിലെ താമസക്കാരനും പൊതുമേഖലാ സ്ഥാപനത്തിന്റെ മുന്‍ ഉന്നത ഉദ്യോഗസ്ഥനുമായ കെ.ശിവപ്രസാദിന് (75) എതിരെയാണു മരട് പൊലീസ് കേസെടുത്തത്. 15ന് ആയിരുന്നു സംഭവം. 17നു തന്നെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്‌തെങ്കിലും ഒളിവില്‍ പോയ പ്രതിയെ കണ്ടെത്താനായിട്ടില്ല. മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ച പ്രതിക്കായി തിരച്ചില്‍ തുടരുകയാണെന്നു പൊലീസ് പറയുന്നു.
പീഡനത്തിനുശേഷം കുടുംബത്തോടൊപ്പം തീര്‍ത്ഥാടനത്തിന് പോയ ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്. 15ന് രാവിലെ ഭാര്യ പുറത്തു പോയ സമയത്തു പ്രതി ജ്യൂസില്‍ ലഹരിപദാര്‍ഥം കലര്‍ത്തി നല്‍കിയ ശേഷം കടന്നു പിടിച്ചു എന്നായിരുന്നു യുവതിയുടെ ആദ്യ മൊഴി. തന്റെ ബോധം മറഞ്ഞതിനാല്‍ തുടര്‍ന്നു നടന്നതൊന്നും അറിയില്ലെന്നും ഇവര്‍ പൊലീസിനോടു പറഞ്ഞു. ഇതിനാല്‍, സ്ത്രീയുടെ മാന്യത ലംഘിച്ചതിനും ക്രിമിനല്‍ ബലപ്രയോഗത്തിനുമാണ് ആദ്യം എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. എന്നാല്‍, തുടര്‍ന്നു നടത്തിയ വൈദ്യ പരിശോധനയുടെ റിപ്പോര്‍ട്ടും ഡോക്ടറുടെ സാക്ഷ്യവും പീഡനം നടന്നതു സ്ഥിരീകരിച്ചു. ഇതോടെ പീഡനക്കുറ്റം ചുമത്താന്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു.
സംഭവത്തിന്റെ പിറ്റേന്നു രാവിലെ യുവതിയെ വീട്ടില്‍ തനിച്ചാക്കി പ്രതിയും കുടുംബവും തീര്‍ഥയാത്ര പോയിരുന്നു. ഈ സമയത്തു, യുവതി നഗരത്തില്‍ വീട്ടുജോലി ചെയ്യുന്ന ബന്ധു വഴി ഇതര സംസ്ഥാന തൊഴിലാളികള്‍ക്കു വേണ്ടിയുള്ള സാമൂഹിക സംഘടനയെ (സെന്റര്‍ ഫോര്‍ മൈഗ്രേഷന്‍ ആന്‍ഡ് ഇന്‍ക്ലൂസീവ് ഡവലപ്‌മെന്റ് സിഎംഐഡി) സംഭവം അറിയിച്ചു. ഇവര്‍ വിവരം നല്‍കിയതോടെ പൊലീസ് എത്തിയാണു യുവതിയെ വീട്ടില്‍ നിന്നു രക്ഷപ്പെടുത്തിയത്. യുവതിയുടെ ആദ്യ മൊഴി മുഖവിലയ്‌ക്കെടുക്കാതെ പൊലീസ് നടത്തിയ പരിശോധനയും തുടരന്വേഷണവുമാണു സംഭവം പുറത്തുകൊണ്ടു വന്നത്.
ഒഡിഷയിലെ ഗജപതി ജില്ല സ്വദേശിയായ ഇരുപത്തി രണ്ടുകാരിയായ ആദിവാസി യുവതിയാണ് പീഡനത്തിന് ഇരയായത്. അമ്മ മരിച്ച യുവതി രണ്ടാനമ്മയുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് 12 വയസ്സ് മുതല്‍ വീട്ടു ജോലി ചെയ്യുകയായിരുന്നു. ഇതിനിടെയാണ് ഇക്കഴിഞ്ഞ ഒക്ടോബര്‍ 4-ന് കൊച്ചി വൈറ്റിലയിലെ ശിവപ്രസാദിന്റെ വീട്ടില്‍ 15,000 രൂപ മാസശമ്പളത്തില്‍ ജോലിക്കായി എത്തിയത്. പ്രതിയുടെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധമുയരുന്നതിനിടെ ഇയാള്‍, എറണാകുളം ജില്ല സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു.