- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗൃഹപ്രവേശത്തിന് പിന്നാലെ പുതിയ വീട്ടിൽ കള്ളൻ കയറി; കൊണ്ടു പോയത് 25 പവനും 65,000 രൂപയും; ജനാലയുടെ പാളി കുത്തി തുറന്ന മോഷ്ടാക്കൾ ഇരുമ്പ് അലമാര ജനാലയ്ക്ക് അരികിലേക്ക് വലിച്ച് അടുപ്പിച്ചു താക്കോൽ ഉപയോഗിച്ചു മോഷ്ടിച്ചു: സംഭവം തിരുവല്ല തോട്ടഭാഗത്ത്
തിരുവല്ല: ഗൃഹപ്രവേശം കഴിഞ്ഞ ക്ഷീണം വീട്ടുകാർക്ക് മാറും മുമ്പേ കള്ളന്മാരുടെ ഗൃഹപ്രവേശം! 25 പവനും 65,000 രൂപയും കവർന്നു. തോട്ടഭാഗത്ത് രണ്ടു ദിവസം മുമ്പ് ഗൃഹപ്രവേശം നടന്ന വീട്ടിലാണ് മോഷണം. വിദേശ മലയാളിയായ തോട്ടഭാഗം ഇട്ടുവരുത്തിയിൽ കുന്നുംപുറത്ത് വീട്ടിൽ ഷാജി ചാക്കോയുടെ വീട്ടിലാണ് മോഷണം നടന്നത്.
ചൊവ്വ പുലർച്ചയോടെയാണ് വീട്ടുകാർ മോഷണ വിവരം അറിഞ്ഞത്. വീടിന്റെ പിൻവശത്തെ മുറിയുടെ ജനാല കുത്തിത്തുറന്ന് അലമാരയിൽ ഇരുന്നിരുന്ന ബാഗുകളിൽ നിന്നുമാണ് സ്വർണാഭരണങ്ങളും പണവും മോഷ്ടിച്ചത്. ജനാലയുടെ പാളി കുത്തി തുറന്ന മോഷ്ടാക്കൾ സ്വർണാഭരണം അടക്കം സൂക്ഷിച്ചിരുന്ന ഇരുമ്പ് അലമാര ജനാലയ്ക്ക് അരികിലേക്ക് വലിച്ച് അടുപ്പിച്ചു. തുടർന്ന് അലമാരയുടെ മുകളിൽ വെച്ചിരുന്ന താക്കോൽ കൈവശപ്പെടുത്തി തുറന്നാണ് മോഷണം നടത്തിയത്.
രാവിലെ ആറുമണിയോടെ ഷാജിയുടെ ഭാര്യ ദീപ മുറിയിൽ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. ഷാജിയും ഭാര്യ ദീപയും മകളും വീടിന്റെ ഒന്നാം നിലയിലെ മുറിയിലാണ് ഉറങ്ങിയിരുന്നത്. താഴത്തെ നിലയിലെ മുറിയിൽമാതാപിതാക്കൾ ഉണ്ടായിരുന്നു. ഇവർ കിടന്നിരുന്ന മുറിക്ക് സമീപമുള്ള മുറിയിലാണ് മോഷണം നടന്നത്. വീടിന്റെ ഒന്നാം നിലയുടെ പോർട്ടിക്കോയുടെ പുറത്ത് നിന്നും ഉള്ള വാതിൽ കുത്തിത്തുറക്കാൻ മോഷ്ടാക്കൾ ശ്രമം നടത്തിയിരുന്നു. അത് പരാജയപ്പെട്ടതോടെയാണ് താഴത്തെ നിലയിലെ മുറിയുടെ ജനാല കുത്തി തുറന്ന് മോഷണം നടത്തിയത്.
സംഭവം അറിഞ്ഞ് തിരുവല്ല ഡിവൈ.എസ്‌പി ടി. രാജപ്പന്റെ നേതൃത്വത്തിൽ ഉള്ള പൊലീസ് സംഘം സ്ഥലത്ത് എത്തിയിരുന്നു. പത്തനംതിട്ടയിൽ നിന്നുള്ള ഫോറൻസിക് സംഘവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. സംഭവം സംബന്ധിച്ച് അന്വേഷണം ഊർജിതമാക്കിയതായി ഡിവൈ.എസ്‌പിപറഞ്ഞു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്