തൃശൂർ: വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. തൃശൂർ കുന്നംകുളത്താണ് നാടിനെ ഞെട്ടിപ്പിച്ച സംഭവം നടന്നത്. നാടൻചേരി വീട്ടിൽ സിന്ധുവാണ് (55) അതി ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ മുതുവറ സ്വദേശി കണ്ണനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ സിന്ധുവിന്റെ സഹോദരി ഭർത്താവെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.

ഇയാളിൽ നിന്നും തൊണ്ടിമുതലായ സ്വർണ്ണം കണ്ടെടുത്തു. നാട്ടുകാർ ആണ് പ്രതിയെ പിടികൂടി പോലീസിൽ ഏൽപിച്ചത്. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകം നടന്നത്. വെട്ടി വീഴ്ത്തിയ ശേഷം കഴുത്ത് അറുത്ത് മാറ്റിയ നിലയിലായിരുന്നു മൃതദേഹം. ഇന്ന് രാത്രി 8 മണിയോടെയാണ് സംഭവം നടന്നത്.

സിന്ധുവിന്റെ ഭർത്താവ് സാധനങ്ങൾ വാങ്ങാൻ പുറത്തുപോയ സമയത്താണ് ക്രൂര കൊലപാതകം അരങേറിയത്. വീട്ടമ്മയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

കഴുത്ത് അറുത്തുമാറ്റിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കൊലപാതകം മോഷണശ്രമത്തിനിടെയെന്നാണ് സൂചനകൾ ലഭിക്കുന്നത്. വീടിനോട് ചേർന്ന് ധാന്യങ്ങൾ പൊടിക്കുന്ന മില്ല് നടത്തുകയായിരുന്നു ഇവർ. സന്ധ്യയോടെ ഇവരുടെ വീടിനടുത്ത് മാസ്ക് വച്ച യുവാവിനെ കണ്ടതായി നാട്ടുകാര്‍ പറയുന്നു.

പിന്നാലെ നാട്ടുകാര്‍ തന്നെ പ്രതിയേയും പിടികൂടി പോലീസിനു കൈമാറി.ഇയാൾ സിന്ധുവിന്റെ സഹോദരി ഭർത്താവെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ അടിമുടി ദുരൂഹത തുടരുകയാണ്. കൊലപാതകത്തിൽ ഇനിയും കൂടുതൽ അന്വേഷണം വേണമെന്ന് പോലീസ് പറഞ്ഞു.