- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോലിക്ക് നിന്ന വീട്ടിൽ നിന്ന് സ്വർണം മോഷ്ടിച്ച് പണയം വച്ച് തട്ടിയെടുത്തത് അഞ്ചു ലക്ഷം രൂപ; വീട്ടുകാർ ജോലിക്ക് പോകുമ്പോൾ അടിച്ചു മാറ്റിയത് 12 പവനോളം; റാന്നിയിൽ വീട്ടുജോലിക്കാരി അറസ്റ്റിൽ
റാന്നി: ജോലിക്കു നിന്ന വീട്ടിൽ നിന്നും സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ യുവതി അറസ്റ്റിൽ. വലിയകുളം പുത്തൻ പുരയിൽ വീട്ടിൽ സിന്ധുവാണ് (40) അറസ്റ്റിലായത്. ചെത്തോങ്കര കുന്നുംപുറത്ത് പുത്തൻ കാവിൽ റേച്ചൽ മാത്യുവിന്റെ വീട്ടിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ടാണ് യുവതിയെ റാന്നി പൊലീസ് പിടികൂടിയത്.
വീട്ടിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന 12 പവനോളം ആഭരണങ്ങൾ കാണാനില്ലെന്ന് കാട്ടി വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതി പൊലീസിന്റെ പിടിയിലായായത്. റാന്നിയിലെ ഒരു ധനകാര്യ സ്ഥാപനത്തിൽ ആഭരണങ്ങൾ പണയം വച്ചെന്ന് കണ്ടെത്തി. ജൂൺ 14 മുതൽ ഈ വീട്ടിൽ യുവതി ജോലി ചെയ്തിരുന്നു.
വീട്ടുകാർ ജോലിക്ക് പോയ സമയങ്ങളിൽ ആഭരണങ്ങൾ കവർന്ന ശേഷം ധനകാര്യ സ്ഥാപനത്തിൽ പണയം വച്ച് യുവതി അഞ്ചു ലക്ഷം രൂപ കൈക്കലാക്കിയെന്ന് പൊലീസ് പറഞ്ഞു. എസ്ഐ ശ്രീജിത്ത് ജനാർദനൻ, സി.പി.ഓമാരായ എൽ.ടി.ലിജു, സൂര്യ, റാഫി മീരാൻ സലാം, ഷാനവാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്