- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരക്കേറിയ സമയത്ത് സൂപ്പർ മാർക്കറ്റിൽ വന്ന് ചെറിയ തുകയ്ക്ക് സാധനങ്ങൾ വാങ്ങി 500 രൂപ മാറ്റിയെടുക്കും; ചാരുമൂട്ടിലെ സൂപ്പർ മാർക്കറ്റ് ജീവനക്കാർക്ക് കറൻസിയിൽ സംശയം; 500 രൂപയുടെ കള്ളനോട്ട് കേസിൽ വീട്ടമ്മയും കൂട്ടാളിയായ മുൻ പഞ്ചായത്ത് പ്രസിഡന്റും പിടിയിൽ
ചാരുംമൂട്: സൂപ്പർ മാർക്കറ്റിൽ 500 രൂപ കള്ളനോട്ട് മാറിയെടുക്കാൻ ശ്രമിച്ച വീട്ടമ്മ കൗണ്ടറിലിരുന്നവർക്ക് തോന്നിയ സംശയത്തെ തുടർന്ന് പൊലീസിന്റെ പിടിയിലായി. നോട്ടിന്റെ ഉറവിടം തേടിപ്പോയ പൊലീസ് ചെന്നെത്തിയത് ഈസ്റ്റ് കല്ലട മുൻ പഞ്ചായത്ത് പ്രസിഡന്റിന്റെ വീട്ടിൽ. കൊല്ലം ഈസ്റ്റ് കല്ലട കൊടുവിള പത്താം വാർഡിൽ ക്ലീറ്റസ്(45), താമരക്കുളം പേരൂർ കാരാഴ്മ അക്ഷയ് നിവാസിൽ ജയസുഗതന്റെ ഭാര്യ ലേഖ 38) എന്നിവരാണ് പിടിയിലായത്.
ക്ലീറ്റസ് ഈസ്റ്റ് കല്ലട പഞ്ചായത്ത് മുൻ പ്രസിഡന്റും അംഗവുമാണ്. ചാരുംമൂട്ടിലുള്ള ചോയ്സ് സൂപ്പർ മാർക്കറ്റിൽ സാധനം വാങ്ങാനെത്തിയപ്പോഴാണ് ലേഖ 500 രൂപയുടെ കറൻസി നോട്ട് നൽകിയത്. സംശയം തോന്നിയ ജീവനക്കാർ നൂറനാട് പൊലീസിൽ അറിയിച്ചു. പൊലീസെത്തി ലേഖയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തപ്പോൾ കള്ളനോട്ടാണെന്ന് സമ്മതിച്ചു. തുടർന്ന് ഇവരെ
നൂറനാട് ഇൻസ്പെക്ടർ പി.ശ്രീജിത്തിന്റെ നേതൃത്വത്തിൽ ഉള്ള പൊലീസ് സംഘം വീട്ടിലെത്തിച്ച് പരിശോധന നടത്തി. ഇവരു2െ പേഴ്സിൽ നിന്നും 500 രൂപയുടെ കൂടുതൽ കള്ളനോട്ടുകൾ കണ്ടെത്തിയിരുന്നു. ലേഖയുടെ വീട് പരിശോധിച്ചപ്പോൾ വീണ്ടും കള്ളനോട്ടുകൾ കണ്ടെത്തി. ക്ലീറ്റസാണ് പണം നൽകിയതെന്ന് ലേഖ പറഞ്ഞു.
ഇയാളെ ഈസ്റ്റ് കല്ലടയിലുള്ള വീടിനു സമീപത്തു നിന്നും വ്യാഴാഴ്ച പുലർച്ചെ യാണ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും 500 രൂപയുടെ കള്ളനോട്ടുകൾ കണ്ടെത്തി. ഇയാൾക്ക് ഈസ്റ്റ് കല്ലട പൊലീസ് സ്റ്റേഷനിൽ അടിപിടി, പൊലീസിനെ ആക്രമിക്കൽ, പട്ടികജാതി പീഡനം, വീടുകയറി അതിക്രമം തുടങ്ങിയ കേസുകൾ നിലവിലുണ്ട്. പതിനായിരം രൂപയുടെ കള്ളനോട്ട് ആയിരുന്നു ക്ലീറ്റസ് ലേഖക്ക് നൽകിയിരുന്നത്. അതെല്ലാം തന്നെ 500 രൂപയുടെ നോട്ടുകൾ ആയിരുന്നു.
കഴിഞ്ഞ ഒരുമാസമായി ലേഖ ചാരുംമൂട് ഉള്ള സൂപ്പർമാർക്കറ്റുകൾ,ബേക്കറികൾ, ഫാൻസി സ്റ്റോറുകൾ തുടങ്ങിയ സ്ഥലങ്ങളിൽ കയറി 500 രൂപയുടെ കള്ളനോട്ട് നൽകി വളരെ ചെറിയ തുകയ്ക്കുള്ള സാധനങ്ങൾ വാങ്ങിയിരുന്നതായി കടക്കാർ പറഞ്ഞു. ഒറിജിനൽ ഇന്ത്യൻ കറൻസിയിൽ ഉള്ളതുപോലെ എല്ലാവിധ അടയാളങ്ങളും ഉൾപ്പെടുത്തിയാണ് ഈ കള്ളനോട്ടുകൾ നിർമ്മിച്ചിരുന്നത്. സൂക്ഷ്മമായി നോക്കിയാൽ മാത്രം മനസ്സിലാകുന്ന തരത്തിലായിരുന്നു നോട്ടുകളുടെ നിർമ്മാണം.
ഒരു ദിവസം ഒരു കടയിൽ മാത്രം കയറുകയും അടുത്ത ദിവസങ്ങളിൽ മറ്റ് കടകളിൽ കയറിയും ചെറിയ വിലയ്ക്കുള്ള സാധനങ്ങൾ വാങ്ങുകയായിരുന്നു ലേഖയുടെ രീതി.കടകളിൽ തിരക്കേറിയ സമയത്ത് ലേഖ കള്ളനോട്ടുമായി സാധനങ്ങൾ വാങ്ങാൻ എത്തും. തിരക്കിനിടയിൽ ജീവനക്കാർ ഇത് പലപ്പോഴും ശ്രദ്ധിക്കാറില്ല. ഈ അവസരം മുതലെടുത്താണ് ലേഖ നോട്ടുകൾ മാറിയിരുന്നത്. ഈ സ്ത്രീയെ ഉപയോഗപ്പെടുത്തി കള്ളനോട്ടുകൾ മാറ്റിയെടുക്കുക എന്നതായിരുന്നു ക്ളീറ്റസിന്റെ പദ്ധതി നോട്ടുകളുടെ ഉറവിടത്തെപ്പറ്റി പൊലീസ് അന്വേഷിക്കുന്നുണ്ട്.
മാവേലിക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ട് മുൻപാകെ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. എസ്‌ഐമാരായ നിതീഷ്, രാജീവ്, ജൂനിയർ എസ് ഐ ദീപു പിള്ള, എ എസ് ഐ പുഷ്പൻ, സി പി ഒ മാരായ ഷാനവാസ്, രഞ്ജിത്ത്, വിഷ്ണു എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്