പാലക്കാട്: പൊള്ളാച്ചിയില്‍ തമിഴ്‌നാട് ടൂറിസം വകുപ്പ് നടത്തുന്ന എയർ ബലൂൺ ഫെസ്റ്റ് കേരളത്തിന് തലവേദനയാകുന്നു. ഇന്ധനം തീർന്നും കാറ്റിൽ ദിശ തെറ്റി ഇടിച്ചിറക്കിയും ഭീതി പരത്തുന്നു. നിയന്ത്രണം തെറ്റുമ്പോൾ യാത്രക്കാരുടെ സുരക്ഷാ മുന്നിൽ കണ്ട് നെൽപ്പാടങ്ങൾ നോക്കിയാണ് ഇടിച്ചിറക്കുന്നത്. ആദ്യത്തെ സംഭവത്തിൽ ഫെസ്റ്റിന്റെ ഭാഗമായുള്ള ബലൂണ്‍ പറപ്പിക്കലില്‍ ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് അപകടത്തില്‍പ്പെട്ട ഭീമന്‍ ബലൂണ്‍ പാലക്കാട് കന്നിമാരി മുള്ളന്‍തോട് നെല്‍പ്പാടത്ത് ഇടിച്ചിറക്കുകയായിരുന്നു.

ഇപ്പോഴിതാ വീണ്ടും സമാന പാലക്കാട് വീണ്ടും ഭീമൻ ബലൂൺ ഇറക്കി. ഇത്തവണ പാലക്കാട് പട്ടഞ്ചേരിയിലാണ് ഭീമൻ ബലൂൺ ഇറക്കിയത്. പൊള്ളാച്ചിയിലെ ബലൂൺ ഫെസ്റ്റിൽ പറത്തിയ ബലൂൺ കനത്ത കാറ്റിൽ ദിശ തെറ്റിയാണ് ഇത്തവണ എത്തിയത്. ദിശ തെറ്റിയതോടെ ബലൂൺ പട്ടഞ്ചേരിയിൽ സുരക്ഷിതമായി ഇറക്കുകയായിരുന്നു. ബലൂണിൽ മൂന്ന് യാത്രക്കാരുണ്ടായിരുന്നു. യാത്രക്കാരെല്ലാം സേഫ് എന്ന് അധികൃതർ വ്യക്തമാക്കി.

അതുപോലെ കഴിഞ്ഞ ദിവസം പാലക്കാട് കന്നിമാരി മുള്ളൻതോട് പാടത്തേക്കിറക്കിയതും വലിയ വാർത്ത ആയിരിന്നു. ബലൂണില്‍ ഉണ്ടായിരുന്നത് രണ്ട് പെൺകുട്ടികളായിരുന്നു. ഇന്ധനം തീർന്നതിനെ തുടർന്ന് അപകടത്തിൽപ്പെട്ട ഭീമൻ ബലൂൺ ആണ് പാലക്കാട് കന്നിമാരി മുള്ളൻതോട് പാടത്താണ് ഇറക്കിയത്. തമിഴ്‌നാട് പോലീസിലെ ഉയർന്ന ഉദ്യോഗസ്ഥന്‍റെ രണ്ട് മക്കളും പറക്കലിനു നേതൃത്വം നൽകുന്ന രണ്ട് പേരുമാണ് ബലൂണിൽ ഉണ്ടായിരുന്നത്.

കര്‍ഷകനായ വേലായുധന്‍ കുട്ടിയുടെ പാടത്താണ് ബലൂണ്‍ വന്നിറങ്ങിയത്. തിരിച്ചു പറക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. കര്‍ഷകന്റെ നിര്‍ദേശത്തെ തുടര്‍ന്ന് നെല്‍പ്പാടത്ത് ഇറക്കുകയായിരുന്നു. കൃഷി നശിച്ചാലും സുരക്ഷിതമായി കുട്ടികളെ ഇറക്കുകയായിരുന്നു ലക്ഷ്യമെന്ന് വേലായുധന്‍ കുട്ടി പറഞ്ഞു.

പാടത്ത് ഞാറ് നട്ടിരിക്കുന്ന സമയം ആയിട്ടുകൂടി കുട്ടികളുടെ സുരക്ഷയെ കരുതി കര്‍ഷകന്‍ കൂടി നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ബലൂണ്‍ ഇടിച്ചിറക്കിയത്. സംഭവം അറിഞ്ഞയുടന്‍ പൊലീസും കമ്പനി അധികൃതരും എത്തി കുട്ടകളെ സുരക്ഷിതരായി മാറ്റിയിരുന്നു. പാടത്തിറക്കിയ ബലൂണ്‍ ചുരുട്ടിയെടുത്ത് മാറ്റി. പൊള്ളാച്ചിയില്‍ നിന്ന് ഏകദേശം 20 കിലോമീറ്റര്‍ പറന്നാണ് കന്നിമാരിയില്‍ ബലൂണ്‍ എത്തിയത്. ഈ സമയത്താണ് ബലൂണില്‍ ഇന്ധനം തീര്‍ന്നതായി തിരിച്ചറിയുന്നത്. ഒരു ഘട്ടത്തില്‍ തിരിച്ചു പറക്കാന്‍ ശ്രമിച്ചെങ്കിലും അപകട സാധ്യത കണ്ട് പിന്മാറുകയായിരുന്നു.

പൊള്ളാച്ചിയിൽ തമിഴ്നാട് ടൂറിസം വകുപ്പ് നടത്തുന്ന ഫെസ്റ്റിന്‍റെ ഭാഗമായിട്ടായിരുന്നു ബലൂൺ പറപ്പിക്കൽ. പൊള്ളാച്ചിയിൽ നിന്ന് ഏകദേശം 20 കിലോമീറ്ററോളം പറന്നാണ് കന്നിമാരിയിൽ ബലൂൺ ഇറക്കിയത്. സംഭവം അറിഞ്ഞ് കമ്പനി അധികൃതരും പോലീസും സ്ഥലത്തെത്തി കുട്ടികളെ സുരക്ഷിതരാക്കി കൊണ്ടുപോയി. പാടത്തിറക്കിയ ബലൂൺ ചുരുട്ടിയെടുക്കുകയും ചെയ്തു. കര്‍ഷകനായ വേലായുധൻ കുട്ടിയുടെ പാടത്തായിരുന്നു ബലൂൺ ഇറക്കിയത്. പാടത്ത് ഞാറ് നട്ടിരിക്കുന്ന സമയം ആയിട്ടുകൂടി കുട്ടികളുടെ സുരക്ഷയെ കരുതി കര്‍ഷകൻ കൂടി നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ബലൂൺ ഇടിച്ചിറക്കിയത്.