- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭഗവൽ സിങ്ങിനെ കട്ടിലിൽ ഇരുത്തി ലൈലയുമായുള്ള ലൈംഗിക ബന്ധത്തിനായുള്ള തന്ത്രമൊരുക്കൽ; മുഹമ്മദ് ഷാഫി ലൈംഗിക വൈകൃതങ്ങളുടെ ഉസ്താദ്; പൂജയും ബലിയുമൊക്കെ ആഗ്രഹ പൂർത്തീകരണത്തിനുള്ള നാടകം; ഇലന്തൂരിൽ നടന്നത് നരബലിയല്ലെന്ന നിഗമനത്തിലേക്ക് അന്വേഷണ സംഘം; കുറ്റപത്രം അടുത്ത മാസം
പത്തനംതിട്ട: ഇലന്തൂരിൽ നടന്ന ഇരട്ടക്കൊല നരബലിയല്ലെന്ന നിഗമനത്തിലേക്ക് അന്വേഷണ സംഘം. പത്മ വധക്കേസിൽ അടുത്ത മാസം കുറ്റപത്രം നൽകുന്നതിനുള്ള തിരക്കിലാണ് കടവന്ത്ര പൊലീസ്. റോസിലിൻ വധക്കേസിൽ അന്വേഷണം പൂർത്തിയാക്കി ഉടൻ തന്നെ കുറ്റപത്രം സമർപ്പിക്കുന്നതിനുള്ള തിരക്കിലാണ് കാലടി പൊലീസ്.
അന്വേഷണം പുരോഗമിച്ച് കുറ്റപത്രത്തിലേക്ക് നീങ്ങുമ്പോൾ നരബലി എന്ന സാധ്യത പൊലീസ് തള്ളുകയാണ്. കാമഭ്രാന്തനായ ഷാഫി തന്റെ ആഗ്രഹപൂർത്തീകരണത്തിന് പല രീതിയിൽ സ്ത്രീകളെ ഉപയോഗിച്ചുവെന്നാണ് ഇലന്തൂരിലെ ലൈലയുടെ മൊഴിയിൽ നിന്ന് വ്യക്തമാകുന്നത്. ഷാഫി ഒരു പ്രത്യേകതരം സൈക്കോ പാത്ത് ആണ്. തനിക്കിഷ്ടപ്പെട രീതിയിലും വിധത്തലും സ്്ത്രീകളെ ലൈംഗിക വൈകൃതത്തിന് ഇരയാക്കി.
ലൈലയുമായി ഇലന്തൂരിലെ വീട്ടിൽ വേഴ്ച നടത്തുമ്പോൾ കട്ടിലിന്റെ ചാരത്ത് കാണിയായി ഭഗവൽസിങ്ങിനെ ഇരുത്തിയിട്ടുണ്ടായിരുന്നു. സദാസമയവും പല വിധ ലഹരിയിലായിരുന്ന ഭഗവൽ സിങ് ലൈംഗികവേഴ്ച ലൈവായി കാണുന്നതിന് താൽപര്യം പ്രകടിപ്പിക്കുകയും ചെയ്തു. തന്റെ മനസിലുള്ള എല്ലാത്തരം ലൈംഗിക വൈകൃതചിന്തകളും നരബലിയുടെ മറവിൽ ഷാഫി യാഥാർഥ്യമാക്കി. പൂജ ചെയ്യുകയാണെന്നു വിശ്വസിപ്പിച്ചായിരുന്നു ഷാഫി തന്റെ താൽപര്യങ്ങൾ ഒരോന്നായി നിറവേറ്റിയത്.
തനിക്കു താൽപര്യമില്ലാതിരുന്നിട്ടും ഭർത്താവാണ് നിർബന്ധിച്ചതെന്നാണ് ലൈലയുടെ മൊഴി. ഷാഫിയുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റി തൃപ്തിപ്പെടുത്തണമെന്ന സിദ്ധന്റെ നിർദ്ദേശപ്രകാരമാണ് ലൈല ഇതിനു തയാറായത്. രണ്ടുപേരുടെയും ബലഹീനത ഇയാൾ മുതലെടുത്തു. വാ തുറന്നാൽ, നുണ പറയുന്ന ഷാഫി എന്തുംചെയ്യാൻ മടിയില്ലാത്ത കൊടുംക്രിമിനലാണെന്നു പൊലീസ് പറയുന്നു.
ഇലന്തൂർ ഇരട്ടക്കൊലയ്ക്ക് പിന്നിൽ ശരിക്കുമുള്ള കാരണം സാമ്പത്തിക വിഷയമല്ലെന്ന് പ്രത്യേക അന്വേഷണ സംഘം. ലൈംഗിക വൈകൃതത്തിന്റെ ഉസ്താദായ മുഹമ്മദ് ഷാഫി പറയുന്നത് അതേപടി ഭഗവൽ സിങ്ങും ലൈലയും അനുസരിക്കുകയായിരുന്നു. പ്രത്യേകതരം സൈക്കോപാത്തായ ഷാഫി സ്ത്രീകളുടെ അവയവങ്ങൾ മുറിച്ച് ഭക്ഷിച്ചതിലും സംതൃപ്തി കണ്ടെത്തിയിരുന്നുവെന്ന് വേണം കരുതാൻ.
ഇരയെ വേദനിപ്പിച്ച് ആനന്ദമനുഭവിക്കുന്ന സ്വഭാവവൈകൃതം ഉറപ്പിക്കാൻ മനഃശാസ്ത്രജ്ഞന്റെ സാന്നിധ്യത്തിലും ചോദ്യംചെയ്തിരുന്നു.ഭഗവലും ലൈലയും എല്ലാ കാര്യങ്ങളും വ്യക്തമായി പറഞ്ഞെങ്കിലും ഷാഫി ഒന്നും സമ്മതിക്കുമായിരുന്നില്ല. എന്നാൽ, തെളിവുകൾ സഹിതം ചോദിച്ചപ്പോൾ ഇയാൾ എല്ലാം സമ്മതിക്കുകയായിരുന്നു.
പൂജയ്ക്കെന്നപേരിൽ പലപ്പോഴായി തങ്ങളിൽനിന്ന് ആറുലക്ഷം രൂപ വാങ്ങിയിട്ടുണ്ടെന്നാണു ദമ്പതികൾ പറയുന്നത്. കിട്ടുന്ന പണം മദ്യപാനത്തിനും സെക്സിനുമാണു ഷാഫി ചെലവഴിച്ചിരുന്നത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്