- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ വായ്പാ തവണ പിരിച്ചു മടങ്ങിയ യുവതിയെ സ്‌കൂട്ടർ തടഞ്ഞു തലയിൽ പെട്രോൾ ഒഴിച്ചു; സമീപത്തെ പറമ്പിലേക്ക് വലിച്ചിഴച്ച് മർദിച്ചു; നാട്ടുകാർ ഓടിക്കൂടിയപ്പോൾ ഒന്നരലക്ഷത്തോളം രൂപയുമായി ഓടി രക്ഷപ്പെട്ടു; ഭർത്താവിനും രണ്ടു കൂട്ടാളികൾക്കുമെതിരേ കേസ്
അടൂർ: സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് വായ്പാ കുടിശിക പിരിച്ചു മടങ്ങിയ യുവതിയുടെ സ്‌കൂട്ടർ തടഞ്ഞ് തലയിൽ പെട്രോൾ ഒഴിച്ചു. സമീപത്തെ പറമ്പിലേക്ക് വലിച്ചിഴച്ച് മർദിച്ച് ഒന്നരലക്ഷത്തോളം രൂപ കവർന്നു. നാട്ടുകാർ കൂടിയതോടെ ഭർത്താവ് അടക്കം മൂന്നംഗം സംഘം ഓടി രക്ഷപ്പെട്ടു. മൂന്നു പേർക്കെതിരേ പൊലീസ് കേസെടുത്തു.
വ്യാഴാഴ്‌ച്ച രാത്രി ഏഴുമണിയോടെയാണ് സംഭവം. താമരക്കുളം ചാരുംമൂട് പേരൂർ കാരായ്മയിൽ അശ്വതി (27)യെ ആണ് ഭർത്താവ് തെങ്ങമം നടേശേരിൽ കൃഷ്ണകുമാർ(30), കൂട്ടാളികളായ രാജേഷ്, അഖിൽ എന്നിവർ ചേർന്ന് മർദിച്ചതും പണം കൊള്ളയടിച്ചതും. യുവതി ജനറൽ ആശുപത്രിയിൽ ചികിത്സതേടി.
മൈക്രോ ഗ്രൂപ്പുകളിൽ നിന്നുള്ള വായ്പാ തിരിച്ചടവ് പിരിച്ചെടുത്തു മടങ്ങുമ്പോൾ മുണ്ടപ്പള്ളിൽ കാട്ടിൽമുക്ക് ഭാഗത്ത് വച്ച് കൃഷ്ണകുമാറും സംഘം അശ്വതിയുടെ സ്‌കൂട്ടർ തടയുകയായിരുന്നു. കുപ്പിയിൽ കരുതിയ പെട്രോൾ തലയിലൂടെ ഒഴിക്കുകയും ഓടാൻശ്രമിച്ചപ്പോൾ പണമടങ്ങിയ ബാഗ് കൈവശപ്പെടുത്തിയ ശേഷം തൊട്ടടുത്ത പറമ്പിൽ കൊണ്ടു പോയി മർദിക്കുകയായിരുന്നെന്നാണ് പരാതി.
ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെ ഇവർ പണമടങ്ങിയ ബാഗും ടാബ്, ഫോൺ, ധനകാര്യ സ്ഥാപനത്തിലെ രസീത്എന്നിവയുമായി കടന്ന് കളയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. അശ്വതിയും കൃഷ്ണകുമാറും തമ്മിൽ കുറച്ച് നാളായി പിണങ്ങി കഴിയുകയായിരുന്നു. ആറ് വർഷം മുൻപാണ് ഇവർ വിവാഹിതരായത്. കഴിഞ്ഞ ഏപ്രിലിൽ അശ്വതിയെ മർദ്ദിച്ചതിന് ഭർത്താവിനെതിരെ പൊലീസ് കേസെടുത്തിരുന്നു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്