- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഹോദരിയുടെ അക്കൗണ്ടിലുള്ള പത്തുലക്ഷം രൂപ നിരന്തരം ആവശ്യപ്പെട്ടു; കിട്ടാതെ വന്നപ്പോൾ നിന്നെ കൊണ്ട് എനിക്ക് ഒരു പ്രയോജനവുമില്ലെന്ന് നിരന്തരം പറഞ്ഞു മാനസിക പീഡനം; മരിക്കുന്നത് രണ്ട് ദിവസം മുമ്പ് നമ്പർ ബ്ലോക് ചെയ്തു; ശാസ്തമംഗലത്തെ ലക്ഷ്മി പിള്ളയുടെ ആത്മഹത്യയിൽ ഭർതൃപീഡനത്തിന് തെളിവുകളേറെ; ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി കിഷോറിനെ അറസ്റ്റു ചെയ്തു
കൊല്ലം: കൊല്ലം ചടയമംഗലത്ത് യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ചടയമംഗലം അക്കോണം സ്വദേശി കിഷോർ എന്നറിയപ്പെടുന്ന ഹരി എസ് കൃഷ്ണനാണ് അറസ്റ്റിലായത്. ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾ യുവതിയുമായി നിരന്തരം വഴക്കിട്ടിരുന്നതായാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്.
അടൂർ പഴകുളം സ്വദേശിനി 24 കാരിയായ ലക്ഷ്മി പിള്ളയാണ് ഈ മാസം 20ന് ആത്മഹത്യ ചെയ്തത്. യുവതി മരിച്ചതിൽ ദുരൂഹതയുണ്ടെന്ന പരാതിയുമായി യുവതിയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു. അടൂർ പഴംകുളം സ്വദേശിനി ലക്ഷ്മി പിള്ളയാണു മരിച്ചത്. വിദേശത്തു നിന്നെത്തിയപ്പോൾ ഭാര്യയെ മരിച്ച നിലയിൽ കണ്ടെന്നാണ് ഭർത്താവിന്റെ മൊഴി നൽകിയത്.
ഒരു വർഷം മുൻപായിരുന്നു ലക്ഷ്മിയും കിഷോറും തമ്മിലുള്ള വിവാഹം. കുവൈത്തിൽനിന്ന് രാവിലെ വീട്ടിലെത്തിയപ്പോൾ ഭാര്യ ലക്ഷ്മിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെന്നാണ് കിഷോറിന്റെ മൊഴി. എന്നാലിതിൽ ദുരൂഹതയുണ്ടെന്നാണ് ലക്ഷ്മിയുടെ വീട്ടുകാര് ആരോപിച്ചുരുന്നു. വിവാഹശേഷം ഒരുമാസം മാത്രമാണ് ഇരുവരും ഒന്നിച്ച് താമസിച്ചത്. സ്ത്രീധനമായി ആവശ്യപ്പെട്ട സ്വർണവും പണവും നൽകിയിരുന്നതായി ലക്ഷ്മിയുടെ ബന്ധുക്കൾ പറയുന്നു.
അതേസമയം, ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും മാനസികപീഡനമാണ് ലക്ഷ്മിയുടെ ആത്മഹത്യയ്ക്ക് കാരണമായതെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. ലക്ഷ്മിയുടെ സഹോദരിയുടെ പേരിൽ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന പത്തുലക്ഷം രൂപ തനിക്ക് നൽകണമെന്ന് കിഷോർ ആവശ്യപ്പെട്ടിരുന്നു. ഇതേച്ചൊല്ലി പലതവണ കിഷോറും ലക്ഷ്മിയും തമ്മിൽ വഴക്കുണ്ടായി. പണം നൽകാതെ വന്നപ്പോൾ ലക്ഷ്മിയെ കിഷോർ മാനസികമായി പീഡിപ്പിച്ചിരുന്നതായും മരിക്കുന്നതിന് രണ്ടുദിവസം മുമ്പ് ലക്ഷ്മിയുടെ നമ്പർ ഇയാൾ ബ്ലോക്ക് ചെയ്തിരുന്നതായും ബന്ധുക്കൾ ആരോപിച്ചിരുന്നു.
ലക്ഷ്മിയുടെ സഹോദരി ആദിത്യയുടെ അക്കൗണ്ടിൽ കിടക്കുന്ന 10 ലക്ഷം രൂപ എടുത്തു നൽകണമെന്ന് കിഷോർ ആവശ്യപ്പെട്ടിരുന്നതായി അമ്മ രമാദേവിയും ആരോപിച്ചിരുന്നു. ഈ പണം കിഷോറിന് നൽകരുതെന്ന് മകൾ മുമ്പ് തന്നെ പറഞ്ഞിരുന്നു. ഇതേച്ചൊല്ലി പിന്നീട് കിഷോർ നിരവധി തവണ മകളുമായി വഴക്കുണ്ടാക്കി. മരിക്കുന്നതിന് മൂന്നു ദിവസം മുമ്പ് മകൾ ഇളംപള്ളിലെ വീട്ടിൽ ഉണ്ടായിരുന്നു. ഒരു ദിവസം പെട്ടെന്ന് വീട്ടിലേക്ക് പോകാൻ കിഷോർ ആവശ്യപ്പെടുകയായിരുന്നു.
ആവശ്യപ്പെട്ട പണം നൽകാതെ വന്നപ്പോൾ മുതൽ മകളോട് പല രീതിയിലുള്ള മാനസിക പീഡനം ആരംഭിച്ചിരുന്നു. ഫോൺ ബെല്ലടിച്ചാൽ പെട്ടെന്ന് എടുത്തില്ലെങ്കിൽ വഴക്കുണ്ടാക്കും. നിന്നെ കൊണ്ട് എനിക്ക് ഒരു പ്രയോജനവുമില്ലെന്ന് നിരന്തരം പറഞ്ഞു കൊണ്ടേയിരുന്നു. മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് മകളുടെ നമ്പർ കിഷോർ ബ്ലോക്ക് ചെയ്തിരുന്നതായും ഇവർ ആരോപിക്കുന്നു. കിഷോറിന്റെ അമ്മ ഓണത്തിന് അടുപ്പിച്ച് മകളെ മാനസികമായി പീഡിപ്പിച്ചിരുന്നു. കിഷോറിന്റെ ബന്ധു വീട്ടിൽ വന്നപ്പോൾ സംസാരിച്ചില്ല എന്ന് പറഞ്ഞായിരുന്നു വഴക്ക്. ഈ സംഭവം തന്നോട് പറഞ്ഞിരുന്നതായും രമാദേവി വ്യക്തമാക്കി.
വിദേശത്തു നിന്നും വന്ന സെപ്റ്റംബർ 20ന് ഉച്ചയ്ക്ക് 12.45ന് കിഷോർ തന്നെ ഫോണിൽ വിളിച്ചു. ലക്ഷ്മി കതക് തുറക്കുന്നില്ലെന്നും ചടയമംഗലത്തെ വീട്ടിൽ എത്തണമെന്നും ആവശ്യപ്പെട്ടു. സ്‌കൂട്ടറിൽ അടൂരിൽ എത്തി അവിടെ നിന്നും കെ.എസ്.ആർ.ടി.സി ബസ്സിൽ കയറി 2.30ന് ചടയമംഗലത്തെ മകൾ താമസിച്ചിരുന്ന വീട്ടിലെത്തി. അപ്പോൾ കൊല്ലം,അഞ്ചൽ പ്രദേശങ്ങളിലുള്ള കിഷോറിന്റെ നിരവധി ബന്ധുക്കൾ വീടിന്റെ ഉമ്മറത്തുണ്ടായിരുന്നു. വീടിന്റെ വാതിലിൽ നിൽക്കുകയായിരുന്നു കിഷോറും അമ്മയും.
മകളെ അന്വേഷിച്ചപ്പോൾ മുകൾ നിലയിലെ മുറിയിൽ ഉണ്ടെന്നും കതക് തുറക്കുന്നില്ലെന്നും കിഷോർ പറഞ്ഞു. മുകൾ നിലയിലേക്ക് താൻ പോയപ്പോൾ പുറത്തു നിന്ന കുറച്ചു പേർ തന്നെ തള്ളി മാറ്റി ഓടിഅവിടെ ചെന്നു. മുറിയുടെ പുറത്ത് നിന്ന് നോക്കിയപ്പോൾ മകളെ ആരൊക്കെയോ താങ്ങി കിടത്തുന്നതാണ് കണ്ടത്. പിന്നീട് താൻ പുറത്തേക്ക് ഓടി റോഡിൽ എത്തി നിലവിളിച്ചെന്നും രമാദേവി വ്യക്തമാക്കി.
ലക്ഷ്മി അടച്ചിട്ടിരുന്ന കതക് എത്ര പറഞ്ഞിട്ടും തുറക്കാതെ വന്നപ്പോൾ എന്തുകൊണ്ട് ചവിട്ടി തുറന്നില്ല?, ഇത്രയും ബന്ധുക്കൾ എങ്ങനെ അവിടെ എത്തി? തുടങ്ങിയ നിരവധി ചോദ്യങ്ങളാണ് രമാദേവി ഉന്നയിക്കുന്നത്. ഒരു വർഷം മുമ്പായിരുന്നു കിഷോറിന്റേയും ലക്ഷ്മി പിള്ളയുടേയും വിവാഹം. മൂന്ന് വർഷം മുമ്പ് മരിച്ചതാണ് ലക്ഷ്മിയുടെ പിതാവ് മോഹനൻ പിള്ള മരിച്ചത്. ലക്ഷ്മി ആത്മഹത്യ ചെയ്തതാണ് എന്നാണ് റിപ്പോർട്ട്.