- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ബോളിവുഡ് താരം നോറാ ഫത്തേഹിയെ പോലെ സുന്ദരിയാകണം; മൂന്ന് മണിക്കൂര്‍ വ്യായാമം ചെയ്യണം; അല്ലാത്തപക്ഷം പട്ടിണി കിടത്തും; ഭര്‍ത്താവിനെതിരെ പരാതിയുമായി യുവതി; പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു
ഗാസിയാബാദ്: ഗാസിയാബാദില്‍ അതീവ വിചിത്രമായ ഗാര്‍ഹിക പീഡനപരാതി. ബോളിവുഡ് താരം നോറാ ഫത്തേഹിയെ പോലെ സുന്ദരിയാകണമെന്ന ആവശ്യം നിറവേറ്റാത്തതിനാല്‍ ഭര്‍ത്താവ് ഭക്ഷണം പോലും നല്‍കാതെ പട്ടിണിക്കിടത്തിയെന്നാരോപിച്ച് യുവതി പൊലീസില്‍ പരാതി നല്‍കി. ശിവം ഉജ്വല്‍ എന്ന കായികാധ്യാപകനെതിരെയാണ് ഭാര്യ മുറാദ്‌നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്. വിവാഹത്തിന് ശേഷം ദിവസേന മൂന്ന് മണിക്കൂര്‍ വ്യായാമം നിര്‍ബന്ധിച്ചതായും അത് പാലിക്കാത്തപക്ഷം ഭക്ഷണം നല്‍കാതിരുന്നതായും യുവതി പറഞ്ഞു.
ഈ വര്‍ഷം മാര്‍ച്ചിലാണ് ഇരുവരുടെയും വിവാഹം നടന്നത്. ആവശ്യത്തിന് ഉയരവും വെളുത്ത നിറവുമുണ്ടായിട്ടും ഭര്‍ത്താവും കുടുംബവും സൗന്ദര്യമില്ലെന്ന് അവഹേളിച്ചിരുന്നുവെന്നും, നോറാ ഫത്തേഹിയെ പോലെ സുന്ദരിയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കേണ്ടിയിരുന്നുവെന്നായിരുന്നു ഭര്‍ത്താവിന്റെ നിരന്തരമായ പരാമര്‍ശമെന്നും പരാതിയില്‍ പറയുന്നു. ഗര്‍ഭിണിയായപ്പോള്‍ ഗര്‍ഭച്ഛിദ്രം മരുന്ന് നിര്‍ബന്ധിച്ച് കഴിപ്പിച്ചതായും, ഭര്‍ത്താവ് അശ്ലീല വീഡിയോകള്‍ കാണുന്നതായും യുവതി ആരോപിച്ചു.
വിവാഹസമയത്ത് 16 ലക്ഷം രൂപയുടെ ആഭരണങ്ങളും 24 ലക്ഷം രൂപ വിലവരുന്ന കാറും 10 ലക്ഷം രൂപയും നല്‍കിയിട്ടുണ്ടെന്നും, തുടര്‍ന്ന് കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും ഭാഗത്തുനിന്ന് പീഡനമനുഭവിക്കേണ്ടി വന്നതായും യുവതി പരാതിയില്‍ വ്യക്തമാക്കി. പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കും സഹോദരിക്കുമെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.