തിരുവനന്തപുരം: വർക്കലയെ നടുക്കി അരുംകൊല. വർക്കലയിൽ നവവധുവിനെ ഭർത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ആലപ്പുഴ സ്വദേശിനായിയ നിഖിത (26) ആണ് കൊല്ലപ്പെട്ടത്.ഭർത്താവ് അനീഷിനെ അറസ്റ്റ് ചെയ്തു. നിലവിളക്ക് കൊണ്ടാണ് തലയ്ക്കടിച്ചതെന്ന് പ്രാഥമിക നിഗമനം. പുലർച്ചെ നിഖിലയുടെ നിലവിളി കേട്ടാണ് വീട്ടുകാർ എത്തുന്നത്. തലയ്ക്ക് അടിയേറ്റ് കിടക്കുന്ന നിഖിലയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.ആലപ്പുഴ കിടങ്ങാംപറമ്പ് സ്വദേശിയാണ് നിഖില.

പുലർച്ചെ രണ്ടുമണിയോടെയായിരുന്നു കൊലപാതകം നടന്നതെന്നാണ് പൊലീസ് പറയുന്നത്. നിലവിളക്കു കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്നുമാസം മുമ്പായിരുന്നു ഇരുവരും തമ്മിൽ വിവാഹിതരായത്. ഇതിന് ശേഷം വിദേശത്ത് യാത്രകളും നടത്തി. വിദേശത്തു നിന്നും ദമ്പതികൾ നാട്ടിലെത്തിയത് പത്ത് ദിവസം മുമ്പാണ്.

ഇവർക്കിടയിൽ തർക്കം നിലനിന്നിരുന്നതായാണ് സൂചനകൾ. ഈ തർക്കം വഷളായതിന് പിന്നാലെയാണ് കൊലപാതകം നടന്നതെന്നുമാണ് സൂചനകൾ. കൊലപാതകത്തിലേക്ക് നയിച്ചതിന്റെ കൃത്യമായ കരണങ്ങൾ വ്യക്തമായിട്ടില്ല. പുലർച്ചെ വഴക്ക് രൂക്ഷമായതോടെ അനീഷ് നിലവിളക്ക് കൊണ്ട് നിഖിതയുടെ തലയ്ക്കടിക്കുകയും വയറ്റിൽ കുത്തുകയുമായിരുന്നു.

ഗുരുതരമായി പരിക്കേറ്റ നിഖിതയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതക വാർത്ത പുറത്തുവന്നതോടെ നാട്ടുകാർ നടുക്കത്തിലാണ്. ഭാര്യയുടെ സ്വഭാവ ശുദ്ധിയിൽ സംശയിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് അനീഷ് പൊലീസിൽ പറഞ്ഞിരിക്കുന്നത്. കൊലപാതകം നടക്കുമ്പോൾ അനിലീഷിന്റെ മാതാപിതാക്കളും സ്ഥലത്തുണ്ടായിരുന്നു.

ഭാര്യയോടുള്ള അനീഷിന്റെ സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. മൃതദേഹംസയന്റിഫിക് വിഭാഗം എത്തിയതിനുശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പറയാൻ കഴിയൂ എന്ന് പൊലീസ് അറിയിച്ചു. നിഖിതയുടെ മൃതദേഹം വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ഏതാനും നാളുകൾക്ക് മുമ്പാണ് ഇരുവരും വർക്കലയിലെ അനീഷിന്റെ വീട്ടിൽ താമസം തുടങ്ങിയത്. ഇരുവരും തമ്മിൽ ഇടയ്ക്കിടെ വഴക്കുണ്ടാകാറുണ്ടായിരുന്നു എന്നാണ് ബന്ധുക്കൾ പൊലീസിന് നൽകിയ മൊഴി. അനീഷ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന ആളാണെന്ന് പൊലീസ് പറഞ്ഞു.