- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഭാര്യയെ തിരഞ്ഞെത്തിയ 45കാരനെ കാമുകൻ തീർത്തത് അതിക്രൂരമായി; ചോരയൊലിച്ച് കിടന്ന അച്ഛന്റെ ശവത്തിന് കൂട്ടിരുന്നത് അഞ്ചുവയസ്സുകാരനായ മകൻ; നാടിനെ നടുക്കിയ കൊലപാതകത്തിന് പിന്നിലെ ചതിയുടെ കഥ ഇങ്ങനെ

തിരുപ്പതി: അഞ്ചുവയസ്സുകാരനായ മകന്റെ കണ്മുന്നിലിട്ട് അച്ഛനെ ഭാര്യയുടെ കാമുകൻ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ആന്ധ്രാപ്രദേശിലെ അന്നമയ്യ ജില്ലയിലെ വനമേഖലയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. തമിഴ്‌നാട് സ്വദേശിയായ ഗാന്ധി (45) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭാര്യയുടെ കാമുകൻ നരസിംഹലുവിനെയും രണ്ട് കൂട്ടാളികളെയും പോലീസ് കസ്റ്റഡിയിലെടുത്തു.
ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് കാമുകൻ നരസിംഹലുവിനൊപ്പം പോയ ഭാര്യ രാസാത്തിയെ അന്വേഷിച്ചാണ് ഗാന്ധി അന്നമയ്യയിലെത്തിയത്. വഴിയിൽ വെച്ച് കണ്ടുമുട്ടിയ നരസിംഹലു, ഭാര്യയെ കണ്ടെത്താൻ സഹായിക്കാമെന്ന് വിശ്വസിപ്പിച്ച് ഗാന്ധിയെയും മകനെയും കൂടെക്കൂട്ടി. തുടർന്ന് മദ്യം നൽകാമെന്ന് പറഞ്ഞ് ബോയക്കോണ്ട യേനാഡിപാളയത്തെ വനമേഖലയിലേക്ക് കൂട്ടിക്കൊണ്ടുപോയി.
അവിടെ വെച്ച് നരസിംഹലുവും കൂട്ടാളികളും ചേർന്ന് ഗാന്ധിയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിതാവിനെ ക്രൂരമായി കൊലപ്പെടുത്തുന്നത് കണ്ട് ഭയന്നുപോയ കുഞ്ഞ് സമീപത്തെ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്നു. പ്രതികൾ സ്ഥലം വിട്ടതോടെ പുറത്തിറങ്ങിയ ബാലൻ, നേരം വെളുക്കുവോളം പിതാവിന്റെ ചേതനയറ്റ ശരീരത്തിന് അരികിൽ തനിച്ചിരുന്നു.
പിറ്റേന്ന് രാവിലെ കാടിന് പുറത്തെത്തി സമീപവാസികളോട് വിവരം പറഞ്ഞതോടെയാണ് കൊലപാതക വിവരം പുറംലോകമറിയുന്നത്. ഗാന്ധിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. പിടിയിലായ പ്രതികളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. അനാഥനായ അഞ്ചുവയസ്സുകാരനെ നിലവിൽ ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.


