- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
സാറെ..എന്റെ ഭാര്യ അപകടത്തിൽ മരിച്ചു; പോലീസ് പരിശോധനയിൽ മൃതദേഹം റോഡിൽ; കരഞ്ഞ് തളർന്ന് ഭർത്താവ്; പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ സത്യം തെളിഞ്ഞു; പ്രതിയെ കണ്ട് പോലീസിന് അമ്പരപ്പ്; പിന്നിൽ പക തന്നെയെന്ന് കണ്ടെത്തൽ!
ഭോപ്പാൽ: സാറെ ഓടിവരണേ എന്റെ ഭാര്യ വാഹന അപകടത്തിൽ മരിച്ചു. പോലീസ് സ്റ്റേഷനിൽ പൊടുന്നനെ എത്തിയ കോളിൽ അധികൃതർ വരെ ഞെട്ടി. പിന്നാലെ നടന്ന പോലീസ് പരിശോധനയിൽ മൃതദേഹം റോഡിൽ നിന്നും കണ്ടെത്തി. പിന്നാലെ നടന്ന അന്വേഷണത്തിൽ ഭർത്താവ് തന്നെ കൊലയ്ക്ക് പിന്നിലെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടാണ് കേസിൽ വഴിത്തിരിവായത്.
ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തിയ ശേഷം റോഡപകടമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആദ്യം അപകട മരണമെന്ന സംശയത്തിലായിരുന്നു പോലീസ്. പക്ഷെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ഫോറൻസിക് റിപ്പോർട്ടുകളും ലഭിച്ചതോടെയാണ് കേസിൽ വഴിത്തിരിവ് ഉണ്ടായത്.പിന്നീട് കൊലപാതകമാണെന്ന് വ്യക്തമാവുകയായിരുന്നു.
മധ്യപ്രദേശിലെ ഗ്വാളിയോർ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഫെബ്രുവരി 12നാണ് പൂജ എന്ന 25കാരി മരിച്ചത്. ഗ്വാളിയോറിൽ നിന്ന് നൗഗാവിലേക്ക് മടങ്ങുമ്പോൾ ഷീത്‌ല റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ പൂജ മരിച്ചെന്നാണ് ഭർത്താവ് പ്രദീപ് ഗുർജാർ പറഞ്ഞത്. മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്നും താൻ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടെന്നും പ്രദീപ് പോലീസിനോട് പറഞ്ഞു.
എന്നാൽ പ്രദീപിന്‍റെ മൊഴിയും സംഭവ സ്ഥലത്തെ തെളിവുകളും തമ്മിൽ എന്തൊക്കെയോ സംശയങ്ങൾ തോന്നിയ പൊലീസ് വിശദമായി അന്വേഷണം നടത്തുകയായിരുന്നു. അപകടം നടന്നതിന്‍റെ വ്യക്തമായ തെളിവുകളോ രക്തക്കറയോ ഒന്നും സംഭവ സ്ഥലത്തുണ്ടായിരുന്നില്ല. ഫോറൻസിക് പരിശോധനാ ഫലവും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ലഭിച്ചതോടെ പൂജയുടേത് അപകട മരണമല്ല എന്ന് തെളിയുകയായിരുന്നു. തലയിലും വയറ്റിലും അടിയേറ്റാണ് മരണം സംഭവിച്ചത്.
ഇതോടെ പ്രദീപിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യംചെയ്തു. താൻ പൂജയെ മർദിച്ച് കൊലപ്പെടുത്തിയതാണെന്ന് പ്രദീപ് സമ്മതിക്കുകയായിരുന്നു. പ്രദേശത്ത് ക്യാമറകളോ സാക്ഷികളോ ഇല്ലാത്ത സ്ഥലം കണ്ടുപിടിച്ച് പൂജയുടെ മൃതദേഹം കൊണ്ടുപോയി ഇടുകയായിരുന്നുവെന്ന് പ്രദീപ് പോലീസിനോട് വ്യക്തമാക്കി. പ്രദീപും കുടുംബവും പൂജയെ സ്ത്രീധനം ആവശ്യപ്പെട്ട് ഉപദ്രവിച്ചിരുന്നതായി പൊലീസിന് ഒടുവിൽ മനസിലായി. പണം ലഭിക്കാതിരുന്നതോടെ പ്രദീപ് ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നുവെന്നും പോലീസ് കണ്ടെത്തി.