- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഹൈബ്രിഡ് കഞ്ചാവുമായി യുവതി പിടിയില്‍; എത്തിയത് തായ്ലാന്ഡില് നിന്ന്; പിടികൂടിയത് 1.90 കിലോഗ്രാം കഞ്ചാവ്
കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും കഞ്ചാവ് കടത്താന്‍ ശ്രമം. യുവതിയെ പിടികൂടി സുരക്ഷാ ഉദ്യോഗസ്ഥര്‍. തായ്‌ലാന്‍ഡിലെ ബാങ്കോക്കില്‍നിന്ന് എത്തിയ തമിഴ്‌നാട് സ്വദേശിനി തുളസിയെയാണ് ഹൈബ്രിഡ് കഞ്ചാവുമായി എക്‌സൈസ് വിഭാഗം പിടികൂടിയത്.
രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് യുവതിയുടെ യാത്രാബാഗില്‍ നിന്നും 1.190 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തിയത്. അന്താരാഷ്ട്ര വിപണിയില്‍ ഇതിന് ഏകദേശം 35 ലക്ഷം രൂപയുടെ മൂല്യമുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
തായ് എയര്‍വേഴ്‌സ് വിമാനത്തിലായാണ് യുവതി എത്തിയതെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ അവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും അധികൃതര്‍ അറിയിച്ചു. കഞ്ചാവ് കടത്തുന്നതിനുള്ള അടുത്ത ഘട്ടങ്ങളിലേക്കുള്ള ബന്ധങ്ങള്‍ അന്വേഷിക്കുന്നതിനായി ഇന്റലിജന്‍സ് വിഭാഗവും കേസില്‍ ചുമതലയേല്‍ക്കുമെന്ന് സൂചനയുണ്ട്. സംഭവം കൂടുതല്‍ വലിയ നര്‍കോട്ടിക് ശൃംഖലയുടെ ഭാഗമാകാമെന്നതിനാല്‍ അന്വേഷണം വ്യാപിപ്പിക്കുകയാണ്. കൂടുതല്‍ അന്വേഷണത്തിനായി യുവതിയെ റിമാന്‍ഡ് ചെയ്യാനാണ് സാധ്യത.