- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിയ്ക്കും പുറമേ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയത് മുന്‍ ബിഗ് ബോസ് താരത്തിനും സിനിമ പ്രവര്‍ത്തകനും കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മോഡലിനും; മോഡല്‍ മുഖേനേ പല പെണ്‍കുട്ടികളെയും തസ്ലിമ പ്രമുഖര്‍ക്ക് എത്തിച്ചുകൊടുത്തുവെന്നും സംശയം; ഹൈബ്രിഡ് കഞ്ചാവ് കേസ് പുതിയ തലങ്ങളിലേക്ക്
ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവു കേസില്‍ കൂടുതല്‍ നടപടികളിലേക്ക് എക്‌സൈസ്. ചോദ്യം ചെയ്യലിന് അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരാകാന്‍ ചാനല്‍ റിയാലിറ്റി ഷോ അവതാരകനും യുവതിയായ മോഡലിനും നോട്ടീസ് നല്‍കി കഴിഞ്ഞു. സിനിമ മേഖലയിലെ അണിയറപ്രവര്‍ത്തകനും നോട്ടീസ് കൊടുത്തിട്ടുണ്ട്. അടുത്താഴ്ച എല്ലാവരും ഹാജരാകണം. നടന്‍മാരായ ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരോട് തിങ്കളാഴ്ച ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്. അഞ്ചു രുചികളിലെ ഹൈബ്രിഡ് കഞ്ചാവാണ് പ്രതികള്‍ ആലപ്പുഴയില്‍ എത്തിച്ചത്. ഒരു കിലോവീതമുള്ള മൂന്നു പാക്കറ്റുകള്‍. ഇതെല്ലാം സിനിമാ മേഖലയില്‍ ഉള്ളവര്‍ക്ക് വേണ്ടിയാണെന്നാണ് വിയിരുത്തല്‍. കഞാവ് കേസ് എന്നതില്‍ അപ്പുറമുള്ള മാനങ്ങളിലേക്ക് കേസ് പോവുകയാണ്. പെണ്‍വാണിഭവും സ്വര്‍ണ്ണ കടത്തും എല്ലാം ഈ അന്വേഷണത്തിനിടെ എക്‌സൈസ് കണ്ടെത്തിയിട്ടുണ്്. ഇതെല്ലാം പോലീസിനെ അവര്‍ അറിയിക്കും. ഈ വിഷയത്തില്‍ പോലീസ് കേസെടുത്താല്‍ അത് വലിയ പ്രതിസന്ധിയിലേക്ക് മലയാള സിനിമയെ അടക്കം കൊണ്ടു പോകും.
ഓമനപ്പുഴയിലെ റിസോര്‍ട്ടില്‍നിന്ന് ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ തസ്ലിമ സുല്‍ത്താന (ക്രിസ്റ്റീന), റിയാലിറ്റി ഷോ അവതാരകനുമായി പണമിടപാടു നടത്തിയതായി കണ്ടെത്തി. പാലക്കാടു സ്വദേശിനിയും കൊച്ചിയില്‍ താമസക്കാരിയുമായ മോഡലും സംശയ നിഴലിലാണ്. ഇവര്‍ക്ക് സിനിമ മേഖലയിലും ബന്ധമുണ്ട്. ഇത് പെണ്‍വാണിഭ ഇടപാടുകളാണെന്നു സംശയിക്കുന്നു. മോഡല്‍ മുഖേനേ പല പെണ്‍കുട്ടികളെയും തസ്ലിമ പ്രമുഖര്‍ക്ക് എത്തിച്ചുകൊടുത്തതായാണു സൂചന. തസ്ലിമയുടെ ഫോണില്‍ പ്രൊഡ്യൂസര്‍ എന്ന രീതിയില്‍ പലരുടെയും പേരുണ്ട്. ഇതു പരിശോധിച്ചപ്പോള്‍ സിനിമ മേഖലയിലെ മറ്റൊരാള്‍ക്കും തസ്ലിമയുമായി അടുത്ത ബന്ധമുണ്ടെന്നു കണ്ടെത്തി. ഇതും പെണ്‍വാണിഭ ഇടപാടാണെന്നു സംശയിക്കുന്നു. കഞ്ചാവു കേസില്‍ അറസ്റ്റിലായ തസ്ലിമയുടെ ഭര്‍ത്താവും മുഖ്യപ്രതിയുമായ സുല്‍ത്താന്‍ അക്ബര്‍ അലിയ്ക്ക് തമിഴ്‌നാട് പോലീസില്‍ അടുത്ത സുഹൃത്തുക്കളുണ്ടായിരുന്നു. തമിഴ്‌നാട് പോലീസിലെ ഒരുന്നത ഉദ്യോഗസ്ഥന്‍ ഇദ്ദേഹത്തിന്റെ അടുത്തബന്ധുവാണെന്നു പറയുന്നു. വലിയ രീതിയില്‍ സ്വര്‍ണക്കള്ളക്കടത്തു നടത്തുന്നയാളാണു സുല്‍ത്താന്‍. എന്നാല്‍, ഇയാള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ല. ഇടപാടുകള്‍ നേരിട്ടു നടത്താറുമില്ല. രക്ഷപ്പെടാന്‍ സഹായിച്ചാല്‍ കോടികള്‍ നല്‍കാമെന്ന് ആലപ്പുഴയിലേക്കു കൊണ്ടുവരുന്ന വഴി ഇയാള്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കു വാഗ്ദാനം നല്‍കിയിരുന്നു. തന്റെ ബന്ധങ്ങളെ കുറിച്ചും വിശദീകരിച്ചുവെന്നാണ് സൂചന.
ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ആരോപിതരായ നടന്മാര്‍ക്ക് പുറമേ ചോദ്യംചെയ്യാന്‍ നോട്ടീസ് നല്‍കിയത് മുന്‍ ബിഗ് ബോസ് താരത്തിനും സിനിമ പ്രവര്‍ത്തകനും കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മോഡലിനുമാണെന്നും സൂചനയുണ്ട്. മോഡലിന് നടന്മാരുമായി നേരിട്ട് ബന്ധമുള്ളതായാണ് എക്സൈസ് സംശയിക്കുന്നത്. നടന്‍മാരായ ഷൈന്‍ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും ഹാജരാകുന്ന തിങ്കളാഴ്ച ആലപ്പുഴയിലെ എക്സൈസ് സര്‍ക്കിള്‍ ഓഫീസില്‍ ഹാജരാകാനാണ് ഇവര്‍ക്ക് നല്‍കിയ നോട്ടീസില്‍ പറയുന്നത്. നടന്മാര്‍ക്കൊപ്പം ഇവരെ ചോദ്യംചെയ്യും. കഴിഞ്ഞ ബിഗ് ബോസ് സീസണില്‍ അവസാന നാലില്‍ ഇടംനേടിയ യുവാവാണ് മറ്റൊരാള്‍. ഒരാള്‍ സിനിമ നിര്‍മാണ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പുരുഷനാണ്. ഇവര്‍ രണ്ടുപേരും ചൊവ്വാഴ്ച ഹാജരാകണം. ഇവര്‍ മൂന്ന് പേര്‍ക്കും തസ്ലിമയുമായി സാമ്പത്തിക ഇടപാടുകളുള്ളതായാണ് എക്സൈസ് കണ്ടെത്തല്‍. ഇതില്‍ എക്സൈസ് ഇവരില്‍നിന്ന് വിശദീകരണം തേടും. കേസുമായി നേരിട്ട് ബന്ധമുള്ളതിന് തെളിവില്ലാത്തതിനാല്‍ ഇവരുടെ പേരുകള്‍ അന്വേഷകസംഘം പുറത്തുവിട്ടിട്ടില്ല. നടന്മാരില്‍ ശ്രീനാഥ് ഭാസിയുമായിട്ടായിരുന്നു ഫോണിലൂടെ കൂടുതല്‍ ആശയവിനിമയം. എന്നാല്‍ ചാറ്റുകള്‍ നശിപ്പിച്ച നിലയിലായിരുന്നു. ഷൈന്‍ ടോം ചാക്കോയുമായി വാട്‌സ്ആപ്പ് കോളുകളാണ് കൂടുതല്‍ കണ്ടെത്തിയത്. ഇതിലൊക്കെ വ്യക്തതവരുത്താനാണ് വിളിച്ചുവരുത്തി ചോദ്യംചെയ്യുന്നത്.
മലേഷ്യയില്‍നിന്ന് ചെന്നൈ എണ്ണൂര്‍ സത്യവാണി മുത്ത് നഗര്‍ സ്വദേശി സുല്‍ത്താന്‍ അക്ബര്‍ അലി (43) മൂന്ന് കിലോ ഹൈബ്രിഡ് കഞ്ചാവ് തിരുച്ചിറപ്പള്ളി എയര്‍പോര്‍ട്ടുവഴി ഇന്ത്യയിലെത്തിച്ചത് നാല് മാസം മുമ്പാണെന്ന് എക്സൈസ് സ്ഥിരീകരിച്ചു. ഹൈബ്രിഡ് കഞ്ചാവ് ആദ്യമായാണ് സുല്‍ത്താനും ഭാര്യ തസ്?ലിമ സുല്‍ത്താന (ക്രിസ്റ്റീന-41)യും വില്‍പ്പനയ്ക്ക് എത്തിക്കുന്നത് എന്നാണ് എക്സൈസ് കണ്ടെത്തല്‍. മാര്‍ച്ച് അവസാനം കൊച്ചിയില്‍ വില്‍പ്പനക്കാരനെ കണ്ടെത്തി കുടുംബവുമായി എത്തി. എന്നാല്‍ വില്‍പ്പന നടന്നില്ല. കൊച്ചിയില്‍ വാങ്ങാന്‍ തയ്യാറായ ആളുടെ വിവരങ്ങളും അന്വേഷക സംഘം ശേഖരിച്ചിട്ടുണ്ട്. രണ്ട് ദിവസം കൊച്ചിയില്‍ തങ്ങി ഇടപാടുകള്‍ക്ക് ശ്രമിച്ചെങ്കിലും വില വീണ്ടും തടസമായി. ഇതിനിടെ പൊലീസ് പരിശോധന ഭയന്ന് താമസിച്ച ഹോട്ടലില്‍നിന്ന് കഞ്ചാവ് സുഹൃത്ത് അറിയാതെ അവരുടെ പത്തടിപ്പാലത്തെ ഫ്‌ലാറ്റില്‍ ഒളിപ്പിച്ചു. പിന്നീട് അടുത്ത ദിവസം ഇതെടുത്ത് ആലപ്പുഴയിലേക്ക് തിരിക്കുകയായിരുന്നു. നാല് ദിവസത്തെ കസ്റ്റഡിയില്‍ ലഭിച്ച പ്രതികളെ ഒറ്റയ്ക്കും ഒരുമിച്ചുമിരുത്തി ചോദ്യംചെയ്തിരുന്നു.
വില്‍പ്പന നടത്താന്‍ കഴിയാതെ വന്നതോടെ സുരക്ഷിതമായി കഞ്ചാവ് ഒളിപ്പിക്കാനാണ് തസ്ലിമയുടെ ആലപ്പുഴയിലെ വിശ്വസ്തന്‍ ആലപ്പുഴ മണ്ണഞ്ചേരി മല്ലംവെളി കെ ഫിറോസിന്റെ (26) സഹായം തേടുന്നത്. ഒരു കിലോ കഞ്ചാവ് ഒളിപ്പിക്കുന്നതിന് വില്‍പ്പനയ്ക്ക് ശേഷം ഒരു ലക്ഷം. ഇവിടെ വില്‍പ്പനയും നടത്താം. ഫിറോസിന് ദമ്പതികള്‍ നല്‍കിയ ഡീല്‍ അങ്ങനെയാണ്. ഫിറോസിന്റെ നിര്‍ദേശ പ്രകാരമാണ് സുല്‍ത്താനും കുട്ടികളും റിസോര്‍ട്ടിന് പുറത്തുനിന്നത്. അന്നേ ദിവസം പിടിയിലായ തസ്ലിമയുടെ സുഹൃത്തിനെ ഉപയോഗിച്ച് റിസോര്‍ട്ടിനകത്ത് എക് സൈസ് ഒരുക്കിയ കെണിയിലേക്കാണ് ഇരുവരും വന്നുകയറിയത്.